ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനിറങ്ങിത്തിരിച്ച യുവതിക്ക് സംഭവിച്ചത് അറിഞ്ഞു ഞെട്ടലോടെ നാട്ടുകാർ.



 ചെന്നൈയിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനിറങ്ങിത്തിരിച്ച തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി യുടെ മൃതദേഹമാണു കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തു  കണ്ടെത്തിയത്.32 വയസായിരുന്നു. 



ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം  ജീവിക്കാനാണു യുവതി ഭർത്താവിനേയും ബന്ധുക്കളേയും ഉപേക്ഷിച്ചു തമിഴ്നാട്ടിലെത്തിയത്. ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. വസ്ത്രശാലയിൽ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡൽഹിയിൽ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തർക്കമുണ്ടായി. ഇതേ തുടർന്നു ഇന്നലെ മുതൽ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടർന്ന് താൻ മരിക്കുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു.  സാമൂഹിക മാധ്യമങ്ങളുടെ കടന്നുകയറ്റം ഓരോ ജീവിതങ്ങളെയും പല രീതിയിലാണ് ബാധിക്കുന്നത്. പലപ്പോഴും അത് പല ജീവിതങ്ങളെയും തകർക്കാൻ കെൽപ്പുള്ള ഒന്നാണ് എന്നാണ് ഈ വാർത്ത തെളിയിച്ചു തരുന്നത്. ദിനംപ്രതി ഇത്തരത്തിലുള്ള പല വാർത്തകളും നമ്മൾ അറിയുന്നുണ്ട് കേൾക്കുന്നുമുണ്ട് പ്രധാന കാരണമെന്നു പറയുന്നത്പല മേഖലകളിൽ ഒരു കാരണം കൊണ്ട് പൊലിഞ്ഞുപോയി.. അടുത്തകാലത്ത് ആയിരുന്നു എല്ലാവരും ഞെട്ടലോടെ ഒരു പിഞ്ചുകുഞ്ഞിനെ വിയോഗവാർത്ത പോലും അറിഞ്ഞിരുന്നത്. കാമുകനോടൊപ്പം ജീവിക്കുന്നതിനു വേണ്ടി സ്വന്തം അമ്മതന്നെയായിരുന്നു ആ കുഞ്ഞിനെ കൊന്നത്. ഫേസ്ബുക്ക് സൗഹൃദങ്ങളും ഫേസ്ബുക്ക് പ്രണയങ്ങളും അത്രമാത്രം ആളുകളെ വേദനിപ്പിക്കുന്നുണ്ട് എന്നതിന് ഒരു നേർക്കാഴ്ച തന്നെയായിരുന്നു അത്.

Comments