തൊഴിലുറപ്പ് കഴിഞ്ഞു എത്തിയ അമ്മ മകളെ കണ്ട അവസ്ഥ അറിഞ്ഞു ഞെട്ടി അയൽക്കാർ .




 പെൺകുട്ടികളുടെ മരണം ഒരു നിത്യസംഭവമായി മാറുന്ന നാടായി കേരളം മാറിയിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ഓരോ പെൺകുട്ടികളും ലോകത്തോടെ വിട ചൊല്ലുന്നത്. ഇത് എല്ലാം തീരെ ചെറിയ പെൺകുട്ടികൾ ആണ് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. കോളേജ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. 



കൊല്ലം പുനലൂർ കരവാളൂർ പഞ്ചായത്ത് സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിരയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു ആതിര ജീവനൊടുക്കിയത്. തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ എത്തിയപ്പോഴാണ് മകളെ ഫാനിൽ കെട്ടിത്തൂങ്ങി നിലയിൽ കണ്ടെത്തിയത്. 

സരസ്വതിയുടെ നിലവിളികേട്ട് ഓടിക്കൂടിയ അയാൽകാർ ആതിരേ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും. രക്ഷിക്കുവാൻ സാധിച്ചില്ല. തിരുവനന്തപുരം ചെമ്പഴന്തി sn കോളേജിലെ അവസാന വർഷ വിദ്യാർഥിയായിരുന്നു ആതിര. മരണ കാരണം വ്യക്തമല്ലെന്ന് അന്വേഷണം ആരംഭിച്ചതായും പുനലൂർ പോലീസ് അറിയിച്ചിട്ടുണ്ട്. 

 മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളൂ. മാതാപിതാക്കളുടെ ശ്രദ്ധ കുറവ് കൊണ്ടാണോ ഇത്രയും ചെറിയ കുട്ടികൾ ഒക്കെ മരണത്തിലേക്ക് പോകുന്നത് എന്നത് ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. 

 എങ്കിലും എന്തായിരിക്കും ഇവരൊക്കെ എല്ലാത്തിനും മരണം മാത്രമാണ് ഒരു പോംവഴി എന്ന ചിന്തിക്കുന്നത്. ഇപ്പോഴത്തെ പെൺകുട്ടികളുടെ മനസ്സിൽ അങ്ങനെ ഒരു ധാരണ ഉണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇത്രത്തോളം പെൺകുട്ടികൾ മരിച്ചിട്ടും പിന്നാലെ വീണ്ടും വീണ്ടും പെൺകുട്ടികൾ ജീവനൊടുക്കില്ല. അതിന്റെ കാരണം മനസ്സിലാകുന്നില്ല

Comments