Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
നമ്മുടെ ഒക്കെ തലമുടി സാധാരണയായി നരയ്ക്കാറുണ്ട്.ആ നര മാറ്റുന്നതിന് ആയി ഹെയർ ഡൈ വാങ്ങി തലമുടിയിൽ അടിച്ച് മാറ്റുകയാണ് ചെയ്യുന്നത്.ഇന്നത്തെ യുവതലമുറ തലമുടി നരയ്ക്കുന്നതിന് മുമ്പായി തന്നെ അവരുടെ തലമുടിയുടെ നിറം മാറ്റിയാൽ കൊള്ളാമെന്ന് ഉള്ളവരാണ്.അതിനായി അവർ സാധാരണ ചെയ്യുന്നത് കടയിൽ പോയി നിറം മാറ്റാൻ ഉള്ള പലതരത്തിലുള്ള ഡൈ വാങ്ങി തലയിൽ അടിയ്ക്കുക ആണ് ചെയ്യുന്നത്. എന്നാൽ ഈ ഡൈകൾ ബ്ലാക്ക് ആണെങ്കിലും,മറ്റേതെങ്കിലും കളർ ആണെങ്കിലും തലമുടിയ്ക്കും,തലയ്ക്കും ദോഷം ചെയ്യും എന്നതിൽ ഒരു സംശയവും ഇല്ല.എന്നാൽ തലമുടിയ്ക്കോ,തലയ്ക്കോ ഒരു ദോഷവും ഇല്ലാതെ തന്നെ കളർ ചെയ്ഞ്ച് ചെയ്യാൻ സാധിക്കും.അതിനായി ഉള്ള ഒരു മാർഗം പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ടത് മൈലാഞ്ചി ഇല അരച്ച് എടുത്തതാണ്.മൈലാഞ്ചി ഇല കിട്ടാൻ ഇല്ലായെങ്കിൽ മൈലാഞ്ചി ഇലയുടെ പൊടി കടകളിൽ ലഭ്യമാണ് ,അത് വാങ്ങിയശേഷം ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ബീറ്റ്റൂട്ട് ആണ്.ബീറ്റ്റൂട്ട് ചെറുതായി അരച്ച് എടുക്കുക.അതിനുശേഷം ഇത് ഒരു അരിപ്പയിലേക്ക് എടുത്ത് അതിലേക്ക് അൽപ്പം വെള്ളമൊഴിച്ചശേഷം ഇതിന്റെ ജ്യൂസ് ഒരു ഗ്ലാസിലേക്ക് നന്നായി അരിച്ചെടുക്കുക.നല്ല റെഡ് കളറിൽ ഉളള ജ്യൂസാണ് ലഭിക്കുന്നത്. ഇങ്ങനെ എടുക്കുന്ന ജ്യൂസ് നേരത്തെ എടുത്ത് വച്ച മൈലാഞ്ചിയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക.ശരിക്കും ഇളക്കിയശേഷം അഞ്ച് മിനിറ്റ് സെറ്റാകുന്നതിനായി വയ്ക്കുക. അതിനുശേഷം ഇത് നേരെ ഉപയോഗിക്കാവുന്നതാണ്.
ഇനി ഇത് ഉപയോഗിക്കും മുൻപ് ഒരു കാര്യം ചെയ്യുക.ചിലർക്ക് ഏത് ഹെയർ ഡൈ തേച്ചാലും അലർജി ഉണ്ടാവും. ഈ അലർജി ഉണ്ടോ എന്ന് അറിയുവാൻ ഒരൽപ്പം ഇതിൽ നിന്നും എടുത്തശേഷം ചെവിയുടെ പിറകിൽ തേച്ചു നോക്കുക.അതിനുശേഷം അരമണിക്കൂർ വെയ്റ്റ് ചെയ്യൂക.എന്നിട്ട് എന്തെങ്കിലും റിയാക്ഷൻ ഉണ്ട് എങ്കിൽ ഇതു തേക്കാൻ പാടില്ല. ചിലർക്ക് ഇതെന്നല്ല ,ഒരു തരത്തിൽ ഉള്ള ഹെയർ ഡൈയ്യും അലർജി ആയിരിക്കും.അലർജി ഇല്ല എന്ന് ഉറപ്പു വരുത്തിയശേഷം മാത്രം തലയിൽ തേക്കുക.
ഇനി ഇത് ചെറുതായി ഒന്ന് ഇളക്കിയ ശേഷം ആവണം തേക്കേണ്ടത്.മുടിയുടെ എവിടെ ഒക്കെയാണോ നിറം വേണ്ടത് അവിടെ ഒക്കെ ഇത് തേച്ചു കൊടുക്കുക. ഇങ്ങനെ തേച്ചശേഷം അരമണിക്കൂർ വെയ്റ്റ് ചെയ്യുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.കഴുകി കളയുമ്പോൾ മാക്സിമം ഷാംപൂ ഉപയോഗിക്കാതെ കണ്ടീഷണർ ഉപയോഗിച്ച് കഴുകി കളയുക. അങ്ങനെ ചെയ്താൽ കൂടുതൽ നാളുകൾ ഈ നിറം തലയിൽ നിൽക്കുന്നതാണ്.
Comments
Post a Comment