ഇനി വീട്ടിലെ കിച്ചനും ടോയ്ലറ്റും ഈസിയായി വൃത്തിയാക്കാൻ ഒരു ഉഗ്രൻ മരുന്ന്|| വീഡിയോ കാണാം

 


ഒരു ആരോഗ്യകരമായ ജീവിതത്തിന് വൃത്തി വളരെ പ്രധാനമാണ്.നാം ജീവിക്കുന്ന ചുറ്റുപാടുകളും നമ്മളും ഒരു പോലെ വൃത്തിയായിരിക്കണം.നമ്മുടെ പരിസര ഭാഗങ്ങളും വൃത്തിയായിരിക്കണം.ടോയ്‌ലറ്റ് മുതൽ കിച്ചൺ വരെ അതുപോലെ ബെഡ്റൂം വരെ വീടിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയായിരിക്കണം.അതിനായി പലപ്പോഴും പലതരത്തിലുള്ള ക്ലീനിംഗ് സൊല്യൂഷൻസും കടകളിൽ നിന്നും വാങ്ങി നാം ഉപയോഗിക്കാറുണ്ട്.കിച്ചൺ ക്ലീൻ,ടോയ്‌ലറ്റ് ക്ലീൻ എന്നിവയ്ക്ക് ഒക്കെ തന്നെ അതിനായി തന്നെയുള്ള ക്ലീനറുകളാണ് വാങ്ങിയാണ് ഉപയോഗിക്കുക.എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ സിംപിൾ ആയി ടോയ്ലറ്റിലും,കിച്ചണിലും ഉപയോഗിക്കാവുന്ന ഒരു ക്ലീനിംഗ് സൊല്യൂഷൻ പരിചയപ്പെടാം.ഇത് എങ്ങനെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി വേണ്ട ഇൻക്രീഡിയന്റ്സ് ആദ്യം മൂന്ന് സ്പൂൺ ബേക്കിംഗ് സോഡ.അതുപോലെ തന്നെ മൂന്ന് നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ്, അവസാനമായി വൈറ്റ് വിനാഗിരി എന്നിവയാണ്. വൈറ്റ് വിനാഗിരി ഏത് കമ്പനിയുടെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

500 ml ക്ലീനിംഗ് സൊല്യൂഷൻ ആണ് ഉണ്ടാക്കുന്നതെങ്കിൽ ആദ്യം ഒരു മൂന്ന് സ്പൂൺ ബേക്കിംഗ് സോഡ എടുത്തശേഷം ഒരു പാത്രത്തിലേക്ക് ഇടുക. അതിനുശേഷം മൂന്ന് നാരങ്ങ പിഴിഞ്ഞ് എടുത്ത ജ്യൂസ് ഇതിലേക്ക് ചേർത്ത് നൽകുക.അവസാനമായി വൈറ്റ് വിനാഗിരി മൂന്ന് സ്പൂൺ ഇതിലേക്ക് ചേർക്കുക. ഇനി ഇതിലേക്ക് ഒരു 400 ,450ml വെള്ളം ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഈ ലോഷൻ ഒരു 500ml ബോട്ടിലിനുള്ളിലേക്ക് ആക്കുക.അതിനുശേഷം ഒരു സ്പ്രേയർ വച്ച് അടച്ച ശേഷം ഇത് നന്നായി ഒന്ന് കുലുക്കുക.ഇനി ഇത് ഉപയോഗിക്കാവുന്നതാണ്.

ഇത് എവിടെ ഒക്കെയാണോ ക്ലീനിംഗിന് ആവശ്യമുള്ളത്,അവിടെയൊക്കെ ഇത് ഉപയോഗിക്കാവുന്നതാണ്.ടോയ്‌ലറ്റ്, ഡോറുകൾ,കിച്ചൺ എന്ന് തുടങ്ങി എല്ലാ ക്ലീനിംഗ് കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് വളരെ സിംപിൾ ആയി തന്നെ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.


Comments