ചുണ്ടുകൾക്ക് നിറം വയ്ക്കാനും ,വരണ്ട ചുണ്ടുകൾ സോഫ്റ്റ് ആകാനും ഇതാ ഒരു ഉഗ്രൻ മരുന്ന് ||ഈസിയായി ഇത് വീട്ടിൽ ഉണ്ടാക്കാം||

 


മുഖസൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകളുടെ സൗന്ദര്യം എന്ന് പറയുന്നത്.അത് ആണായാലും ,പെണ്ണായാലും ചുണ്ടുകൾ നല്ല രീതിയിൽ സംരക്ഷിച്ചാൽ അതിന്റേതായ വ്യത്യാസം ഉണ്ടാവും എന്നതിൽ ഒരു സംശയവും ഇല്ല.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല നാച്ചുറൽ ആയി കിട്ടുന്ന ചുണ്ടുകളുടെ നിറം കൂടാതെ തന്നെ പലപ്പോഴും സിഗരറ്റ് വലിയ്ക്കുക,പുകയില ഉൽപ്പന്നങ്ങൾ ഒക്കെ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ചുണ്ടുകൾ വളരെയധികം കറുത്ത് പോകാറുണ്ട്. ഇത്തരത്തിൽ കറുത്ത് പോകുന്ന ചുണ്ടുകൾക്ക് ചെറിയ രീതിയിൽ നിറവ്യത്യാസം വരുത്താനും ഡാർക്ക് നിറം മാറ്റാനും ,ചുണ്ടുകളുടെ ഡ്രൈനെസ് മാറ്റാനും ഉള്ള ചെറിയ ഒരു ഉപായം പരിചയപ്പെടാം.



ഇതിനായി ഉപയോഗിക്കുന്ന വെറും മൂന്ന് സാധനങ്ങൾ മാത്രമാണ്.ആദ്യത്തേത് ബീറ്റ്റൂട്ട് ജ്യൂസ് ആണ്.ആദ്യം സാധാരണ ചെറിയ ഒരു ബീറ്റ്റൂട്ട് എടുക്കുക.ഇത് ചെറുതായി പീസ് പീസ് ആക്കിയശേഷം മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക.അതിനുശേഷം ഇത് നന്നായി പിഴിഞ്ഞ് ശരിക്കും അരിച്ചെടുക്കുക.ഇനി അടുത്തതായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണ ആണ്.ഈ വെളിച്ചെണ്ണ ഒരൽപ്പം എടുത്തശേഷം ബീറ്റ്റൂട്ട് ജ്യൂസിലേക്ക് ഒഴിക്കുക.

അവസാനമായി ഉപയോഗിക്കുന്ന ഇൻക്രീഡിയന്റ് എന്നത് വാസലിൻ ആണ്. ഒരൽപം വാസലിൻ എടുത്തശേഷം ഈ മിക്സിലേക്ക് ഇടുക.ഇനി ഇത് നന്നായി ഇളക്കി കൊടുക്കുക.ഇത് നന്നായി മിക്സ് ആകുന്നവരെ നന്നായി ഇളക്കി കൊടുക്കുക. ഇനി ഇത് ഒരു അഞ്ചോ ആറോ മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ഇത് നന്നായി സെറ്റായശേഷ ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് വച്ചാൽ എപ്പോൾ ആണോ ഫ്രീ ആയിരിക്കുന്നത് ആ സമയങ്ങളിൽ ഇത് ചുണ്ടിൽ പുരട്ടാവുന്നതാണ്.ചുണ്ടിൽ പുരട്ടിയ ശേഷം അരമണിക്കൂർ ഇത് അതേപടി നിലനിർത്തുക.അതിനുശേഷം മാത്രം ഇത് കഴുകി കളയുക. ഇത് എല്ലാ ദിവസവും ഇങ്ങനെ ചെയ്യാവുന്നതാണ്. രണ്ട് അല്ല മൂന്നാഴ്ചയ്ക്ക് ശേഷം ചുണ്ടിന് വളരെയധികം വ്യത്യാസം ഉണ്ടാകും എന്നതിൽ യാതൊരു സംശയവും ഇല്ല. മാത്രമല്ല ചുണ്ടിന് ഡ്രൈനെസ് അതുപോലുള്ള കാര്യങ്ങൾ ഒക്കെ മാറിക്കിട്ടുന്നതാണ്. അതുപോലെ ചുണ്ട് വളരെ സോഫ്റ്റ് ആവുകയും  നല്ല നിറം വയ്ക്കുകയും ചെയ്യുന്നതാണ്.ഇത് വളരെ സിംപിൾ ആയി തന്നെ ഉപയോഗിക്കാവുന്നതാണ്.


Comments