ഇനി എന്തിന് മാരക വിഷമുള്ള കീടനാശിനി ഉപയോഗിക്കണം||ഇതാ വിഷമില്ലാത്ത ഒരു മാജിക് മരുന്ന്.

 


ഇന്ന് നാം പച്ചക്കറികൾക്കായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ പച്ചക്കറികളിൽ എത്രത്തോളം രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ കർഷകരിൽ പലരും,അതുപോലെ നമ്മുടെ വീടുകളിലും മറ്റും ജൈവകൃഷി ആണ് ചെയ്യുന്നത്.

ഈ ജൈവകൃഷിയുടെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് അവിടെ ഉണ്ടാകുന്ന കീടങ്ങൾ തന്നെയാണ് ഇവയെ തുരത്താൻ പലരും പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട് എങ്കിലും പലപ്പോഴും അതിന് കഴിയാറില്ല.അതുകൊണ്ട് ജൈവകൃഷി നടത്തുന്നവർക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാവുക, അതുപോലെ തക്കതായ കായഫലവും കിട്ടാറില്ല.എന്നാൽ ജൈവകൃഷി ചെയ്യുമ്പോൾ അവിടെ ഉള്ള കീടബാധ ഇല്ലാതാക്കാനുള്ള ഒരു ചെറിയ മരുന്ന് പങ്കുവയ്ക്കാം.



ഇതിനായി നാം ആദ്യം ഉപയോഗിക്കുന്നത് പുകയിലയുടെ വെള്ളമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പറഞ്ഞാൽ പുകയില ഒരു ദിവസം രാത്രി മുഴുവൻ കുറച്ചു വെള്ളത്തിൽ മുക്കി വയ്ക്കുക.അതിനുശേഷം പുകയില ശരിക്കും പിഴിഞ്ഞ് എടുക്കുക.ഇനി ഇത് നന്നായി സൂക്ഷിച്ചു വയ്ക്കുക.അടുത്തത് സാധാരണ ബാർസോപ്പ് വെള്ളമാണ്.ബാർസോപ്പ് കുറച്ച് വെള്ളത്തിനകത്ത് ഇട്ട് അലിയിച്ചു എടുത്തശേഷമുള്ള വെള്ളമാണ് ഇത്.ഇനി വേണ്ടത് ഒരു ബോട്ടിലും അതോടൊപ്പം ഒരു സ്പ്രേയറും ആണ്.ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം നേരത്തെ തയ്യാറാക്കിയ പുകയില വെള്ളം കുപ്പിയിലേക്ക് ഒഴിച്ച് കൊടുക്കുക.അതിനുശേഷം ബാർസോപ്പ് വെള്ളം ഇതിലേക്ക് ഒഴിക്കുക.ഇനി ഇത് നന്നായി മിക്സ് ചെയ്യുക.ഇത് ഏകദേശം കാൽഭാഗം കുപ്പിയിൽ ഉണ്ടാവും. ഇനി ഇതിലേക്ക് ഇതിന്റെ മൂന്നോ നാലോ ഇരട്ടി വെള്ളം  ഒഴിച്ച് നൽകുക.സാധാരണ വെള്ളം ആണ് ഒഴിക്കേണ്ടത്.ഇനി ഇത് സ്പ്രേയർ അടപ്പ് ഉപയോഗിച്ച് അടയ്ക്കുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞാൽ ഇത് ചെടികളിൽ എവിടെ ഒക്കെ ആണോ കീടങ്ങൾ ഉള്ളത് അവിടെ ഒക്കെ തന്നെ ഈ മരുന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി.കീടങ്ങൾ നശിച്ചു പോകുന്നതാണ്.


Comments