സാധാരണ ഒരു വെള്ളപേപ്പർ കൊണ്ട് ബിയർ എങ്ങനെ ഓപ്പൺ ചെയ്യാം.കണ്ടു നോക്കുക.വീഡിയോ കാണാം



 വല്ലവന് പുല്ലും ആയുധം എന്നൊരു പഴഞ്ചൊല്ല് നാം കേട്ടിട്ടുണ്ട്.ആ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന ഒരു കാര്യമാണ് പങ്കുവയ്ക്കുന്നത്.സാധാരണ എല്ലാവരും ബിയർ ഓപ്പൺ ചെയ്യുന്നത് ബിയർ ഓപ്പണർ ഉപയോഗിച്ചാണ്.

എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി സാധാരണ ഒരു പേപ്പർ ഉപയോഗിച്ച് എങ്ങനെ ബിയർ ഓപ്പൺ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.ഇത് വളരെ ഈസിയായി തന്നെ ചെയ്യാവുന്ന ഒന്നാണ്.അപ്പോൾ എങ്ങനെ ഇത് ചെയ്യാൻ സാധിക്കും എന്ന് നോക്കാം.



ഇതിനായി സാധാരണ ഒരു വൈറ്റ് പേപ്പർ ആണ് വേണ്ടത്.ഈയൊരു പേപ്പർ ആദ്യം രണ്ടായി മടക്കുക.അതിനുശേഷം അതുപോലെ തന്നെ അതിന്റെ അടുത്ത ഭാഗവും മടക്കുക.അങ്ങനെ തന്നെ വീണ്ടും രണ്ട് തവണ കൂടി മടക്കുക. അതിനുശേഷം ഇത് ക്രോസ് ചെയ്തു മടക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ഇത് നല്ല കട്ടിയായി ലഭിക്കുന്നതാണ്. ഇങ്ങനെ കട്ടിയായി ലഭിച്ച ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞാൽ പേപ്പറിന്റെ ഈ കട്ടിയുള്ള ഭാഗം ഉപയോഗിച്ച് വളരെ ഈസിയായി ഇത് ഓപ്പൺ ചെയ്യാവുന്നതാണ്.ഓപ്പണർ ഇല്ലാത്ത സാഹചര്യത്തിൽ വാ ഉപയോഗിച്ച് പല്ല് കൊണ്ട് ഓപ്പൺ ചെയ്യേണ്ട കാര്യം ഇല്ല.അത്തരത്തിൽ ചെയ്തു ഇനി മുതൽ പല്ല് കളയേണ്ട കാര്യം ഇല്ല.ഇങ്ങനെ ഈസിയായി തന്നെ ബിയർ ബോട്ടിൽ ഓപ്പൺ ചെയ്യാവുന്നതാണ്.


Comments