കുത്തി കുത്തിയുള്ള ചുമ അകറ്റാൻ ഇത് രണ്ടും മതി||വീഡിയോ കാണാം

 


എല്ലാവരിലും പലപ്പോഴും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ഡ്രൈ കഫ് അഥവാ കുത്തി കുത്തി ഉണ്ടാവുന്ന ചുമ.ഈയൊരു പ്രശ്നം പരിഹരിക്കാൻ ആയി നിരവധി മാർഗ്ഗങ്ങൾ ആണ് നാം തേടുന്നത്.എന്നാൽ ഇത് പരിഹരിക്കാൻ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മിശ്രിതം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് തേൻ ആണ്.ഏകദേശം ഒന്നരടീസ്പൂൺ തേൻ ആണ് ആവശ്യമായി ഉള്ളത്.അടുത്ത ഇൻക്രീഡിയന്റ് എന്നത് രണ്ട് ചെറിയ കഷണം പച്ച മഞ്ഞൾ ആണ്.ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.



ഈയൊരു മിശ്രിതം ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ പച്ചമഞ്ഞൾ എടുത്ത് അതിന്റെ തൊലി കളഞ്ഞശേഷം ചെറുതായി അരിഞ്ഞെടുക്കുക. അതിനുശേഷം ഇത് ഒരു ചെറിയ അരകല്ലിൽ ഇട്ട് ചതച്ച് എടുക്കുക.ഇനി ഇതിലേക്ക് ഒരു രണ്ട് ടീസ്പൂൺ വെള്ളം ആഡ് ചെയ്തു നൽകുക.ഒരുപാട് വെള്ളം ഒഴിക്കാൻ പാടില്ല.  ഇനി ഇത് നന്നായി ചതച്ച് എടുക്കുക.        ഇങ്ങനെ എടുത്തശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇഞ്ചിയുടെ നീര് ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക.ഇനി അടുത്ത ഇൻക്രിഡീയന്റ് ആയ തേൻ എടുക്കുക.അതിനുശേഷം ഒന്നരടീസ്പൂൺ തേൻ ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കുക.ഇനി ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇത്തരത്തിൽ ഇങ്ങനെ ഇളക്കി യോജിപ്പിച്ചശേഷം ഈയൊരു മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറയുകയാണെങ്കിൽ,                       ഇത് രാവിലെയും,വൈകുന്നേരവും രണ്ട് നേരമായി കഴിക്കാവുന്നതാണ്. ഇങ്ങനെകഴിക്കുകയാണെങ്കിൽ കുത്തി കുത്തി ഉള്ള ചുമ മാറിക്കിട്ടുന്നതാണ്.            കുട്ടികൾക്കും,മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്നതാണ് ഈ മിശ്രിതം.അതുപോലെ തന്നെ യാതൊരു ആരോഗ്യ പ്രശ്നവും ഇത് കഴിയ്ക്കുന്നത് മൂലം ഉണ്ടാവില്ല.എന്നാൽ ഗർഭിണികൾ ആയ സ്ത്രീകൾ ഇത് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബാക്കി എല്ലാവർക്കും തന്നെ ഇത് കഴിയ്ക്കാവുന്നതാണ്.






Comments