നിങ്ങൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ മായം ചേർത്തിട്ടുണ്ടോ??എങ്കിൽ അത് ഈസിയായി കണ്ടുപിടിക്കാം!!!

 


മായം മായം സർവത്ര മായം.നമ്മൾ ഇപ്പോൾ എവിടെ നോക്കിയാലും മായം മാത്രമാണ്. പ്രത്യേകിച്ച് കേരളത്തിൽ എന്ന് വേണമെങ്കിൽ പറയാം. എങ്ങനെ ആളുകൾക്ക് നല്ല സാധനം കൊടുക്കുന്നതിന് പകരം എങ്ങനെ ആളുകൾക്ക് പണി കൊടുക്കാം അല്ലെങ്കിൽ മായം ചേർത്ത് കൊടുക്കാം എന്നാണ് ആളുകൾ പ്രത്യേകിച്ച് ചിന്തിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. പലതരത്തിലുള്ള സാധനങ്ങളിൽ മായം ഉണ്ട്. പച്ചക്കറി ഉൾപ്പെടെയുള്ളവ അതിലുണ്ട്.

എന്നാൽ ഈ അടുത്ത കാലത്ത് ആയി കേട്ട് തുടങ്ങി ഇരിക്കുന്നത്‌ വെളിച്ചെണ്ണയിൽ മായം ഉണ്ട് എന്നതാണ്.എന്നാൽ ഈ മായം എങ്ങനെ ആണ് ചേർക്കുന്നത് എന്ന് പലർക്കും അറിയില്ല.അല്ലെങ്കിൽ ഈ വാങ്ങുന്ന വെളിച്ചെണ്ണയിൽ എത്രത്തോളം മായമുണ്ട്? എന്നൊക്കെ തിരിച്ചറിയാൻ ഒരു മാർഗ്ഗവും ഇല്ല.എന്നാൽ നമ്മൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ മായം ഉണ്ടോ എന്ന്  ഈസിയായി മനസ്സിലാക്കാൻ സാധിക്കും. അതിനായി ഉപയോഗിക്കുന്നത് സാധാരണ നൂറുശതമാനം ശുദ്ധമായ കോക്കനട്ട് ഓയിൽ ആണ്.ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ മായം ഉണ്ടോ എന്ന് സിംപിൾ ആയി കണ്ടെത്താൻ ഉള്ള മാർഗ്ഗമാണിത്.



ഇത് ചെയ്യുന്നവിധം എങ്ങനെ ആണെന്ന് വച്ചാൽ ഒരു ചെറിയ ഗ്ലാസ് എടുത്തശേഷം അതിലേക്ക് അൽപ്പം കോക്കനട്ട് ഓയിൽ ഒഴിക്കുക.അതിനുശേഷം ഇത് നേരെ കൊണ്ടു പോയി ഫ്രിഡ്ജിനുള്ളിൽ വയ്ക്കുക. ഒരു കാരണവശാലും ഫ്രീസറിന്റെ ഉള്ളിൽ വയ്ക്കാൻ പാടില്ല. ഇങ്ങനെ ഫ്രിഡ്ജിന്റെ ഉള്ളിൽ വച്ച് ഏകദേശം ഒരു അരമണിക്കൂറിന് ശേഷം ഫ്രിഡ്ജിൽ നിന്നും എടുത്ത് നോക്കുക.അപ്പോൾ വ്യത്യാസം അറിയാൻ സാധിക്കുന്നതാണ്. ആ വ്യത്യാസം അനുസരിച്ച് ആണ് നമ്മൾ മേടിക്കുന്ന വെളിച്ചെണ്ണയിൽ എത്രത്തോളം മായമുണ്ട് എന്ന് തിരിച്ചറിയാൻ സാധിക്കുന്നത്‌.

ഫ്രിഡ്ജിൽ അരമണിക്കൂർ എണ്ണ വച്ചശേഷം എടുത്ത് കഴിയുമ്പോൾ നല്ല കട്ടയായി ലഭിക്കും.ഇങ്ങനെ തണുത്ത് ഉറയ്ക്കുന്ന വെളിച്ചെണ്ണ ആണ് നൂറ് ശതമാനം ശുദ്ധമായ വെളിച്ചെണ്ണ എന്ന് പറയുവാൻ സാധിക്കുന്നത്. ഇനി ചിലപ്പോൾ ഇതിന്റെ മുകളിൽ ആയി പാടപോലെ എന്തെങ്കിലും ഒക്കെ കെട്ടിക്കിടക്കുന്ന കാണാം. അങ്ങനെ കെട്ടി കിടപ്പുണ്ടെങ്കിൽ ആ ഭാഗം നൂറുശതമാനം കെമിക്കൽ ആണ്.അതിലൊരു സംശയവും ഇല്ല.ഇത്തരത്തിൽ ഈയൊരു എക്സ്പിരിമെന്റ് വഴി വളരെ സിംപിൾ ആയി ഇത് ചെയ്തു നോക്കാൻ സാധിക്കുന്നതാണ്.


 

Comments