അഞ്ച് മിനിറ്റുകൊണ്ട് പല്ല് വെളുപ്പിക്കാം|| വീഡിയോ കാണുക ||



 പ്രായഭേദമെന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലുകളിലെ മഞ്ഞനിറം. മുറുക്കുകയും ,പുകവലിക്കുന്ന പുരുഷന്മാരിലും ഇത് സ്ഥിരമായി കണ്ടു വരാറുണ്ട്.അതോടൊപ്പം തന്നെ സ്ത്രീകളിലും കുട്ടികളിലും ഇതിപ്പോൾ വ്യാപകമാണ്.ഇത് മാറുവാൻ ആയി മാർക്കറ്റുകളിൽ ലഭ്യമായിട്ടുള്ള പല തരത്തിലുള്ള പേസ്റ്റുകളും,മൗത്ത് വാഷുകളും ഉപയോഗിച്ചിട്ടും പലർക്കും ഇതിൽ നിന്നും മുക്തി നേടാനായിട്ടില്ല. എന്നാൽ ഈയൊരു പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മിശ്രിതം പരിചയപ്പെടാം.ഇത് ഉപയോഗിച്ച് പല്ല് തേയ്ക്കുക ആണെങ്കിൽ എത്ര മഞ്ഞ പല്ലുകളും വെളുത്ത് കിട്ടാൻ ഏറെ സഹായകരമാണ്.



ഇനി ഇത് ഉണ്ടാക്കുന് വിധം എങ്ങനെ ആണെന്ന് പറയാം.ഇതിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട  ഒരു ഇൻക്രീഡിയന്റ് എന്ന് പറയുന്നത് തക്കാളി ആണ്. അതോടൊപ്പം ഒരു നാരങ്ങ ,ഒരു ടൂത്ത് പേസ്റ്റ് എന്നിവയാണ്. ആദ്യം തന്നെ ഒരു തക്കാളി എടുത്ത ശേഷം കത്തിയുടെ പിടി ഉപയോഗിച്ച് തക്കാളിയുടെ മുകളിൽ പതുക്കെ അടിച്ചു കൊടുക്കാം.തക്കാളിയുടെ അകത്തേ നീര് നന്നായി ഇറങ്ങി വരാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.അതിനുശേഷം തക്കാളി എടുത്ത് രണ്ടായി മുറിയ്ക്കുക.ഇതിന്റെ നീര്‌ നന്നായി ഇറങ്ങി വരുമ്പോൾ ഒരു അരിപ്പ ഉപയോഗിച്ച് ഈ നീര് അരിച്ച് ബൗളിലേക്ക് എടുക്കുക. തക്കാളിയുടെ ഉള്ളിലെ കുരു ആവശ്യം ഇല്ലാത്തതിനാൽ ആണ് ഇങ്ങനെ അരിച്ചെടുക്കുന്നത്.അതിനുശേഷം നാരങ്ങ രണ്ടായി മുറിച്ചശേഷം അതിന്റെ നീര് ഇതിലേക്ക് ആഡ് ചെയ്യുക. ഇങ്ങനെ ഒഴിച്ചശേഷം ഇതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ ടൂത്ത് പേസ്റ്റ് ആഡ് ചെയ്യുക.എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക.നന്നായി മിക്സ് ആയശേഷം ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് പറയുകയാണെങ്കിൽ സാധാരണ പല്ല് തേയ്ക്കുന്ന ബ്രഷ് എടുത്തശേഷം ഈ മിശ്രിതത്തിൽ നന്നായി മുക്കുക.എന്നിട്ട് നന്നായി പല്ല് തേയ്ക്കുക.രാവിലെയും,വൈകിട്ടും ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കാവുന്നതാണ്. എല്ലാ ദിവസവും ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക.അങ്ങനെ ചെയ്യുന്നതിലൂടെ എത്ര കഠിനമായ മഞ്ഞകറകളും പല്ലുകളിൽ നിന്നും മാറിക്കിട്ടുന്നതാണ്.


 

Comments