തലമുടി വളരാൻ പ്രോട്ടീൻ ഓയിൽ||ഏവരുടെയും സ്വപ്നം ആയ തലമുടി തഴച്ചു വളരാൻ ഇതാ ഒരു ഉഗ്രൻ പ്രോട്ടീൻ ഓയിൽ||ഇത് ഈസിയായി വീട്ടിൽ ഉണ്ടാക്കാം.

 



മുഖം മനസ്സിന്റെ കണ്ണാടി ആണ്. അതിനാൽ തന്നെ മുഖസൗന്ദര്യം നിലനിർത്തുന്ന ഏറ്റവും ഇംപോർട്ടന്റ് ആയ കാര്യം ഏതെന്ന് ചോദിച്ചാൽ ഈസിയായി പറയാൻ സാധിക്കും നമ്മുടെ തലമുടി ആണെന്ന കാര്യം.അതിനാൽ തന്നെ തലമുടിയെ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആണ്.തലമുടിയെ സംരക്ഷിക്കുക എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുടികൊഴിച്ചിൽ കുറയ്ക്കുക, തലമുടി കൂടുതൽ ആയി വളരാൻ സഹായിക്കുക.അതിനായുള്ള ഒരു റെമഡി പരിചയപ്പെടാം.

അതിനായി ആദ്യം വേണ്ടത് ഒരു മുട്ട ആണ്. മുട്ടയുടെ വെള്ള മാത്രം മതിയാകും. അടുത്തതായി വേണ്ടത് ഒരൽപ്പം ഒലിവ് ഓയിൽ,അതുപോലെ തന്നെ കാസ്ട്രോയിൽ,വൈറ്റമിൻ ഇ  ടാബലറ്റ്. ഇനി ഇത് ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.



ആദ്യം മുട്ട എടുത്ത് പൊട്ടിച്ചശേഷം മുട്ടയുടെ വെള്ള മാത്രം എടുക്കുക.അത് ഒരു പ്ലേറ്റിലേക്ക് ആക്കുക.മുട്ടയുടെ വെള്ളയ്ക്ക് വളരെയധികം പ്രോട്ടീൻ ഉള്ളതിനാൽ മുടിയെ സോഫ്റ്റ് ചെയ്യാൻ അത് ഉപകരിക്കും. ഇനി അടുത്തതായി വേണ്ടത് ഒലിവ് ഓയിൽ ആണ്.ഒലിവ് ഓയിൽ ഒരു സ്പൂൺ എടുത്തശേഷം ഇതിലേക്ക് ചേർക്കുക. അതിനുശേഷം അതിലേക്ക് അൽപ്പം കാസ്ട്രോയിൽ ഒഴിക്കുക.കാസ്ട്രോയിൽ ആണ് മുടി ഏറ്റവും കൂടുതൽ വളരാൻ സഹായിക്കുന്നത്. അതുപോലെ തന്നെ മുടി സോഫ്റ്റ് ആകുവാനും കാസ്ട്രോയിൽ സഹായിക്കുന്നു.അതിനുശേഷം ശരിക്കും നന്നായി ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് ചേർക്കേണ്ടത് വൈറ്റമിൻ ഇ ടാബലറ്റിന്റെ ഓയിൽ ആണ്. വൈറ്റമിൻ ഇ ടാബലറ്റിൽ ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ നമ്മുടെ മുടിയെ വളരെയധികം പ്രൊട്ടക്റ്റ് ചെയ്യും.ഹെയർ ഡാമേജ് ഒക്കെ മാറ്റിക്കളയും. അവസാന ഇൻക്രീഡിയന്റ് എന്നത് ഒരു സ്പൂൺ വെളിച്ചെണ്ണ ആണ്. വെളിച്ചെണ്ണ ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക.അതിനുശേഷം ഒരു അഞ്ച് മിനിറ്റ് സെറ്റാകുന്നതിനായി വയ്ക്കുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് വച്ചാൽ ,മുടിയിൽ ഡൈ ഒക്കെ ചെയ്യാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ബ്രഷ് എടുത്ത ശേഷം ഈ മിശ്രിതത്തിലേക്ക് ആ ബ്രഷ് മുക്കുക.അതിനുശേഷം ഇത് തലയിൽ നന്നായി തേച്ചു കൊടുക്കുക.ഇങ്ങനെ തലമുടിയുടെ എല്ലാ ഭാഗങ്ങളിലും തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂർ വെയ്റ്റ് ചെയ്യുക. അരമണിക്കൂറിന് ശേഷം മാത്രമേ കഴുകി കളയാൻ പാടുള്ളൂ.കഴുകി കളയുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. അതിനുശേഷം എണ്ണമയം പൂർണ്ണമായും പോകണമെന്ന് ഉണ്ടെങ്കിൽ വളരെ കുറച്ച് ഷാംപൂ മാത്രം എടുത്ത് തലയിൽ പുരട്ടുക.എന്നാൽ ഒരുപാട് ഷാംപൂ പുരട്ടാതിരിക്കുക.അങ്ങനെ പുരട്ടിയാൽ മരുന്നിന്റെ ഗുണം പോകുന്നതാണ്.ഷാംപൂ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഏറെ ഉത്തമം.ഇത് വളരെ സിംപിൾ ആയി തന്നെ ഉണ്ടാക്കാനും, ഉപയോഗിക്കാനും സാധിക്കും.ഒരാഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുക.അതുകൊണ്ട് വളരെയധികം വ്യത്യാസം ഉണ്ടാകുകയും ചെയ്യും.

https://www.youtube.com/watch?v=pzuxdOlDg9M



Comments