ലക്ഷ്മി ഗോപാലസ്വാമിയുടെ വെളുപ്പെടുത്തൽ!!!" ആ പടത്തിൽ അഭിനയിക്കേണ്ടായിരുന്നു???

 


1970 ൽ കർണ്ണാടകയിൽ ജനിച്ചു വളർന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.ഉമാ, ഗോപാലസ്വാമി എന്നിവരാണ് മാതാപിതാക്കൾ. അമ്മ ഒരു സംഗീത അധ്യാപിക ആയിരുന്നു. അമ്മയുടെ ഉപദേശപ്രകാരം ലക്ഷ്മി ചെറിയ പ്രായം മുതൽ ഭരതനാട്യം അഭ്യസിക്കുവാൻ തുടങ്ങി. ശേഷം നിരവധി വേദികളിൽ അവരുടെ കലാ പ്രകടനങ്ങൾ കാഴ്ച വച്ചു.ആദ്യ കാലങ്ങളിൽ നൃത്തത്തിലൂടെ ആണ് ഇവർ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. രണ്ടായിരം ആണ്ടിൽ ആണ് ലക്ഷ്മി സിനിമാ രംഗത്തേക്ക്  ചുവട് വയ്ക്കുന്നത്.ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ  മമ്മൂട്ടിയുടെ നായിക ആയി അഭിനയിച്ചു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ലക്ഷ്മി അംഗീകരിക്കപ്പെട്ടു.ആ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സർക്കാർ പുരസ്‌കാരം നടിയെ തേടിയെത്തി.ശേഷം നിരവധി സിനിമകളുടെ ഭാഗമായി.കൊച്ചു കൊച്ചു സന്തോഷങ്ങൾ,അച്ഛനെയാണ് എനിക്ക് ഇഷ്ടം, പുണ്യം എന്നീ സിനിമകളിൽ നടിക്ക് വ്യത്യസ്തങ്ങളായ വേഷം ലഭിച്ചു.വളരെ പെട്ടെന്ന് തന്നെ ലക്ഷ്മി മലയാളി പ്രേക്ഷകരുടെ ഇടയിൽ ചിരപ്രതിഷ്ഠ നേടി.



2004 ൽ രണ്ട് സിനിമകളിൽ നടൻ മോഹൻലാൽ നോടൊപ്പം  വേഷമിട്ടു.മാമ്പഴക്കാലം, വാമനപുരം ബസ്റൂട്ട്, എന്നീ സിനിമകളിൽ ആയിരുന്നു അത്.പിന്നീട് ഒട്ടുമിക്ക ഭാഷകളിലും നടി വേഷമിട്ടു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, വിഷ്ണു വർദ്ധൻ, ചിരഞ്ജീവി, എന്നിവർക്ക് ഒപ്പം ലക്ഷ്മി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ജാക്ക് ഡാനിയൽ, താക്കോൽ എന്നീ സിനിമകളിൽ ആണ് നടി അവസാനമായി അഭിനയിച്ചത്‌.സൺ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ലക്ഷ്മി എന്ന പരമ്പരയിലൂടെ ആണ് നടി ടെലിവിഷൻ രംഗത്ത് ചുവട് വയ്ക്കുന്നത്. ശേഷം മലയാള സീരിയലുകളിൽ ക്ഷണം ലഭിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ മോഹിനി എന്ന കഥാപാത്രത്തെ ആണ് ലക്ഷ്മി അവതരിപ്പിച്ചത്‌.വോഡഫോൺ തകധിമി എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ജീവൻ ടീവിയിൽ ഗോൾഡൻ കപ്പിൾ എന്ന പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ട് ഒരു അവതാരകയുടെ കുപ്പായവും ലക്ഷ്മി അണിഞ്ഞു.ഓർമ്മയുണ്ടോ എന്ന ആൽബത്തിൽ മുഖം കാണിച്ച നടി ഒന്നിലേറെ പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇന്ന് നൃത്തത്തിൽ ആണ് ലക്ഷ്മി ഗോപാലസ്വാമി ഏറെ ശ്രദ്ധിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. നടൻ വിനീത് നൊപ്പം നിരവധി നൃത്ത പരിപാടികളിൽ സഹകരിച്ച കലാകാരി ആണ് ലക്ഷ്മി.

2007 ൽ തനിയെ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സർക്കാർ നടിയെ വീണ്ടും ആദരിച്ചിരുന്നു.അങ്ങനെ രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ് രണ്ട് വട്ടം ലക്ഷ്മി സ്വന്തമാക്കി.വിധയ എന്ന ചിത്രത്തിലെ പ്രകടനത്തിന് കർണ്ണാടക സർക്കാർ നടിയെ ആദരിച്ചു.മികച്ച നടിക്കുള്ള പുരസ്‌കാരം ആണ് ലഭിച്ചത്. ഒന്നിലേറെ ചാനൽ അവാർഡുകൾക്കും ലക്ഷ്മി ഗോപാലസ്വാമി അർഹയായിട്ടുണ്ട്. വനിതാ, ഏഷ്യാനെറ്റ് എന്നീ പ്രസ്ഥാനങ്ങൾ നടിയെ ആദരിച്ചിരുന്നു. ഒപ്പം പരദേശിയിലെ അഭിനയ മികവിന് ഫിലിം ഫെയർ അവാർഡും നടി സ്വന്തമാക്കി.

2005 ൽ ആണ് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ നടി അഭിനയിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന പ്രതികരണം ലക്ഷ്മി യുടെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നു. ദീപിക ഡോട് കോം എന്ന ഓൺലൈൻ മാധ്യമം ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്. യുവതാരം മണിക്കുട്ടന്റെ അമ്മയുടെ വേഷം ആണ് നടി ചെയ്തത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ വളരെ എക്സൈറ്റഡ് ആയി. വിനയൻ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവം ആയിരുന്നു. മുൻപ് ചെയ്യാൻ മടിച്ച കാര്യങ്ങൾ എല്ലാം ആ ചിത്രത്തിൽ ചെയ്തു എന്ന് നടി വെളിപ്പെടുത്തി. അത് തനിക്ക് ഒരു കോൺഫിഡൻസ് നൽകി. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ അത് ഒരു സാധാരണ മസാല ചിത്രം മാത്രം ആയിരുന്നു.അതിൽ താൻ ഉണ്ടാകേണ്ട ആവശ്യം ഇല്ലായിരുന്നു എന്നു തോന്നി എന്നും ലക്ഷ്മി വെളിപ്പെടുത്തി. നായിക വേഷം ചെയ്തിരുന്ന സമയത്ത് അത്തരം ഒരു വേഷം ചെയ്യേണ്ടി ഇരുന്നില്ല എന്ന് പ്രേക്ഷകരും തന്നോട് പറഞ്ഞിരുന്നു എന്ന് നടി തുറന്നു പറഞ്ഞു. ചില സമയങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ ശരിയായി വരണമെന്ന് ഇല്ലെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.



Comments