മുഖകുരുവും അതിന്റെ പാടും പോകാൻ ഇതാ ഒരു ഉഗ്രൻ മരുന്ന് !! വീഡിയോ കാണാം

 


ഇന്ന് യുവാക്കളുടെയും ,യുവതികളെയും സാധാരണ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. സാധാരണ ആയി 18 വയസ്സിന് ശേഷം ഇതൊക്കെ വന്നു തുടങ്ങുന്നതാണ്. അതിന്റെ പ്രധാന കാരണം ഹോർമോണിൽ ഉണ്ടാവുന്ന ചെയ്ഞ്ച് ആണ്.എന്നാൽ ഇത് നോർമലി വന്നു പോകുന്നതാണ് നല്ലത്. ഇതിനെ പ്രിവന്റ് ചെയ്യാൻ ഉള്ള ഏറ്റവും നല്ല മാർഗം എന്ന് പറഞ്ഞാൽ പുറത്തൊക്കെ പോയി വരുമ്പോൾ ഒരു നാലോ അഞ്ചോ തവണ ചെറു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക,സോപ്പ് അധികം ഉപയോഗിക്കാതെ ഇരിക്കുക. ഇത് ഹോം റെമഡി അഥവാ നാച്ചുറൽ റെമഡി എന്ന് സിംപിൾ ആയി പറയാവുന്നതാണ്.



എന്നാൽ ചിലർക്ക് മുഖക്കുരു വളരെ കൂടുതൽ ആയി വരികയും അങ്ങനെ അത് കുത്തിപൊട്ടിക്കാൻ ശ്രമിക്കുകയും അതിന്റെ ഫലമായി സ്വാഭാവികമായി തന്നെ അവിടെ കറുത്ത പാടുകൾ വരുന്നു.അത് സ്കിൻ ബേൺ ആവുന്നതാണ്. മുഖത്തെ തോലി എന്ന് പറയുന്നത് വളരെ നേർത്തതാണ്.അപ്പോൾ മുഖക്കുരു ഒക്കെ പൊട്ടിച്ചു കഴിഞ്ഞാൽ അവിടെ വളരെയധികം കറുത്ത പാടുകൾ വരുന്നതിന് ഇടയാകും.സാധാരണ ഈ മുഖക്കുരുവിൽ ഒരു ചെറിയ ആണി ഉണ്ട്. അത് പോയാൽ മാത്രമേ മുഖക്കുരു കരിഞ്ഞു പോവുകയുള്ളൂ.ഇങ്ങനെ ഉള്ള പിമ്പിൾ പഴുത്ത് പൊങ്ങി പോകാൻ ഉള്ള ചെറിയ ഹോം റെമഡി പരിചയപ്പെടാം.

ഇതിനായി ഉപയോഗിക്കുന്നത് മൂന്ന് ഇൻക്രിഡിയന്റസ് മാത്രമാണ്.ആദ്യത്തെ ഇൻക്രീഡിയന്റ് എന്നത് റോസ് വാട്ടർ ആണ്. ഇത് എല്ലാ സൂപ്പർ മാർക്കറ്റുകളിലും,സാധാരണ കടകളിലും ലഭ്യമാണ്.രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ചന്ദനം ആണ്. സാധാരണ ചന്ദനത്തടി തന്നെ അരച്ച് എടുക്കുന്നതാണ് ഏറ്റവും നല്ലത്.അല്ലെങ്കിൽ സൂപ്പർ മാർക്കറ്റിൽ നിന്നും ചന്ദനപ്പൊടി വാങ്ങാൻ കിട്ടുന്നതാണ്.അവസാനത്തെ ഇൻക്രീഡിയന്റ് എന്ന് പറയുന്നത് മഞ്ഞൾ പൊടി ആണ്.ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ചന്ദനം ഒരു പ്ലേറ്റിലേക്ക് ഇടുക.ഇനി അതിലേക്ക് ഒരൽപ്പം റോസ് വാട്ടർ ഒഴിക്കുക.അതിനുശേഷം അതിലേക്ക് ഒരൽപ്പം മഞ്ഞൾ പൊടി ചേർക്കുക.ഇനി ഇത് നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക.നന്നായി മിക്സ് ആകുന്നതിന് ഒരൽപ്പം റോസ് വാട്ടർ കൂടി ചേർക്കാവുന്നതാണ്.ഇങ്ങനെ നന്നായി മിക്സ് ചെയ്തശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് വച്ചാൽ എവിടെ ആണോ മുഖക്കുരു ഉള്ളത് അതിന്റെ മുകൾ ഭാഗത്ത് ആയി ഈ പേസ്റ്റ് തേയ്ക്കുക. പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് നേരം ഇങ്ങനെ തേച്ചു പിടിപ്പിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത്തരത്തിൽ ചെയ്താൽ മുഖക്കുരു മാറി, മുഖത്തെ കറുത്ത പാടുകളിൽ വലിയ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നതാണ്. ഇതോടൊപ്പം തന്നെ എല്ലാ ദിവസവും സമയം കിട്ടുമ്പോൾ മൂന്നോ നാലോ തവണ ചെറു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. അതും വളരെയധികം വ്യത്യാസം ഉണ്ടാക്കുന്നതാണ്.




Comments