ഉമ്മയെ വിഡിയോ കാൾ ചെയ്ത മകന് സംഭവിച്ചത് അറിഞ്ഞു ഞെട്ടി പുറംലോകം.

 


പലപ്പോൾ കോവിഡ് മാനദണ്ഡം പാലിക്കാതെ പേരിലൊക്കെ പോലീസിൻറെ ഭാഗത്തുനിന്ന് ലഭിക്കുന്ന ഫൈൻ വളരെയധികം കൂടുതലാണെന്നാണ് പൊതുവേ അറിയുവാൻ സാധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ കൂടി പലരും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും അനാവശ്യമായി ഫൈൻ ഈടാക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ പ്രവാസിയായ മുഹമ്മദ് റിയാസ് നാട്ടിലുള്ള ഉമ്മാനെ ഫോണിൽ വിളിക്കുന്നതിനിടയിൽ തൻറെ മുഖം കാണണം എന്ന് പറഞ്ഞപ്പോൾ മാസ്ക് താഴ്ത്തിയിരുന്നു. പോലീസിൻറെ വണ്ടി അദ്ദേഹത്തിൻറെ അടുത്ത് വന്ന് നിർത്തി പോയപ്പോൾ നടന്ന ചില സംഭവങ്ങൾ ആണ് പറയുന്നത്.



 കേരള പോലീസും ബഹറിൻ പോലീസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ ദിവസം എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ് ഇല്യാസ് പങ്കുവെച്ച് കുറുപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അദ്ദേഹത്തിൻറെ കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. പതിവുപോലെ ഡ്യൂട്ടിക്കായി റൂമിൽ നിന്നും ഭാര്യയൊടെ സലാം പറഞ്ഞ ഷോപ്പിലേക്ക് പോകുന്ന വഴിയാണ് വീട്ടിലേക്ക് ഫോൺ വിളിക്കുന്നത്. ഏതെങ്കിലും നേരം ഉമ്മാനെയും ഉപ്പയെയും വിളിക്കുന്ന ശീലം പതിവാണ്. അധിക ദിവസം ഡ്യൂട്ടിക്ക് പോകുന്ന വഴിയിൽ എന്നാണ് വിളിക്കാറ്. ഉപ്പയുടെ ഫോണിൽ വീഡിയോ കോൾ വിളിച്ചാലോ എന്ന് കരുതി വീഡിയോ കോൾ വിളിച്ചു കൊണ്ടുപോയി. നടന്നാണ് പോകുന്നത് ഉമ്മയും ഫോണെടുത്തു. മോന്റെ മുഖം കാണുന്നില്ലല്ലോ എന്ന് പറഞ്ഞു, . ഫോൺ ക്ലിയർ കുറവായതുകൊണ്ട് ആവാം കട്ട് ചെയ്ത് വിളിക്കാം എന്ന് പറഞ്ഞു. 

 അപ്പോഴാണ് ഉമ്മാ മാസ്ക്ക് മാറ്റാൻ ആവശ്യപ്പെട്ടത്. ഞാൻ ഒന്നും നോക്കാതെ മാസ്ക്ക് ഊരി പോക്കറ്റിൽ വച്ചു. ഉമ്മ സ്നേഹത്തോടെ പറഞ്ഞപ്പോൾ ഞാൻ വേറൊന്നും ചിന്തിച്ചിരുന്നില്ല. അങ്ങനെ വീടുപണി കുറച്ചൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് എൻറെ അടുത്ത് ഒരു പോലീസ് വണ്ടി വന്നു നിർത്തുന്നത്. ഉടനെ ഞാൻ അറിയാതെ അല്ലാഹ് പെട്ടല്ലോ എന്ന് പറഞ്ഞു പോയി. അള്ളാ പടച്ചോനെ കേട്ട ഉടനെ ഉമ്മ ബേജാറായി പോയി. മോനെ എന്ത് പറ്റിയെന്ന് ചോദിച്ചു. ഒന്നുമില്ല ഉമ്മാ എന്നു പറഞ്ഞു ഞാൻ പോലീസ് വണ്ടിയുടെ അടുത്തുചെന്നു. പോലീസ് ഐഡൻറിറ്റി കാർഡ് ആവശ്യപ്പെട്ടു. അത് ചോദിച്ചാൽ കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് ഉള്ളതുകൊണ്ട് ഉടനെ തന്നെ ഞാൻ പോക്കറ്റിൽ നിന്നുമെടുത്തവർക്ക് കൊടുത്തു. മാസ്ക്ക് ഇല്ലാത്തതിന് ഫൈൻ ഇടുകയാണ് എന്ന് എന്നോട് പറഞ്ഞു. എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. 

 അപ്പോഴാണ് കട്ട് ആകാതെ ഇരുന്ന ഫോണിൽ നിന്നും മോനെ എന്താ പ്രശ്നം എന്ന് ചോദിക്കുന്നത്. പോലീസ് വന്ന ബേജാറ് ഞാൻ ഫോണിന്റെ കാര്യം മറന്നുപോയിരുന്നു. പിന്നെ എന്താണ് കാര്യം എന്ന് പറ മോനെ എന്ന് ഉമ്മ. പോലീസുകാരന്റെ ചോദ്യം ആരാണ് എന്ന്. ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ പോലീസുകാരോട് പറഞ്ഞു. ഉമ്മാനെ വിളിക്കുകയായിരുന്നു, ഉമ്മ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാൻ മാസ്ക്ക് മാറ്റിയത്. പോലീസുകാർ എന്നോട് ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു. പ്രിയപ്പെട്ട ഉമ്മയുടെ മുഖം കണ്ടതും കാര്യം മനസ്സിലാക്കിയ പോലീസുകാരൻ ഫോണിൽ നോക്കി അറബിയിൽ പറഞ്ഞു സോറി ഉമ്മന്ന്.

 പുഞ്ചിരിയോടെ കൂടി സലാം കൂടി പറഞ്ഞാണ് അവർ പോയത്. അപ്പോഴും നിറകണ്ണുകളോടെ ഒരു പിടിയും കിട്ടാതെ ഉണ്ടായിരുന്നു ഉമ്മയോട് കാര്യം പറഞ്ഞു മനസ്സിലാക്കി. അപ്പോഴാണ് ഉമ്മക്ക് ആശ്വാസമായത്. പറഞ്ഞുവന്നത് നാട്ടിലെ പല വീഡിയോസും കാണുമ്പോൾ ഇന്ത്യൻ സംസ്കാരവും അറേബ്യൻ സംസ്കാരവും ഓർക്കും. ഇവുടുത്തെ സ്നേഹവും ലാളനയും ഒക്കെ നമുക്ക് നാട്ടിലെ നിയമപാലകർക്കും ഒക്കെ വലിയൊരു പാഠം ആണ് എന്നതാണ്.

Comments