പോലീസിനെ വിറപ്പിച്ച പെൺകുട്ടിയുടെ ഇപ്പോളത്തെ അവസ്ഥ കണ്ടോ ??ഞെട്ടലോടെ നാട്ടുകാർ

 


ചടയമംഗലം ബാങ്കിൽ ക്യൂ നിന്നവരെ പിടിച്ച പോലീസ് നടപടി ചോദ്യം ചെയ്ത് ഗൗരി നന്ദയ്ക്ക് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം. കടയ്ക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയായിരുന്നു. പോലീസിനെ വിറപ്പിച്ച ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരി നന്ദയുടെ വീഡിയോ സോഷ്യൽ മീഡിയ വൈറൽ ആയിരുന്നു. ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.

 ഒരു ആ plus അടക്കം 747 മാർക്കാണ് നേടിയത്. CA യ്ക്ക് പോകാനാണ് താൽപ്പര്യമെന്ന് ഗൗരിനന്ദ മാധ്യമങ്ങളോട് പറഞ്ഞത്. പോലീസ് അല്ലേ പ്രശ്നമാകും എന്ന് പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാൻ ആയിരുന്നു ഗൗരിയുടെ തീരുമാനം. എന്നാൽ തന്നെ വിളിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഗൗരിയുടെ പേരിലുള്ള ജാമ്യമില്ലാവകുപ്പ് മാറ്റിയത് ആയി അറിയിച്ചിരുന്നു. അതേസമയം സംഭവത്തിന് ശേഷം പോലീസിൻറെ ഭാഗത്തുനിന്ന് ഇതുവരെ ഒരു അന്വേഷണം ഉണ്ടായിട്ടില്ലെന്നും ഈ പെൺകുട്ടി പറയുന്നു. ഗൗരിയുടെ പിതാവ് അനിൽകുമാറിനു കൂലിപ്പണിയാണ്. അമ്മ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ. 



 പോലീസ് ഉദ്യോഗസ്ഥനെ അപമാനിച്ചെന്ന് പറഞ്ഞു പിഴചുമത്തിയപ്പോൾ ഒന്നും ആലോചിക്കാതെ ഗൗരി യുവജന കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആയിരുന്നു കേരളം ചർച്ച ചെയ്ത് സംഭവങ്ങളുണ്ടായത്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയതിനുശേഷം എടിഎമ്മിൽ നിന്നും പണം എടുക്കുവാൻ വേണ്ടി വന്നതായിരുന്നു ഗൗരി നന്ദ. അപ്പോഴാണ് അവിടെ കൂടിയിരുന്ന ർക്ക് പോലീസ് എന്തോ ഒന്ന് മഞ്ഞ പേപ്പറിൽ എഴുതി കൊടുക്കുന്നത് കണ്ടിരുന്നത് . എന്നാൽ എന്താണെന്ന് ആരോടോ ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാത്തതിനുള്ള പിഴയാണ് എന്ന് പറഞ്ഞു. അപ്പോഴായിരുന്നു ഗൗരി അതിനെതിരെ ശബ്ദമുയർത്തിയത്. പലരും ഇത് കാണുകയും ചെയ്തു.

 ഇതിനിടയിൽ ആരോ ഒരാൾ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ ഇടുകയും ചെയ്തു. വീട്ടിൽ എത്തിയതിനു ശേഷം ആണ് ഗൗരി അറിഞ്ഞത് താൻ വൈറൽ ആയി എന്ന്. പെണ്ണായത് കൊണ്ടാണ് ഒന്നും പറയാത്തത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി കൂടി കേട്ടപ്പോഴേക്കും ഗൗരിനന്ദയ്ക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് സംഭവം വളരെ പെട്ടെന്ന് തന്നെ വൈറലായി. ഗൗരിനന്ദയ്ക്ക് എതിരെ പോലീസ് കേസ് എടുത്തപ്പോൾ ഗൗരിയ്ക്ക് സപ്പോർട്ടുമായി നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ തന്നെ എത്തിയിരുന്നു. വളരെ പെട്ടെന്നായിരുന്നു ഗൗരി വൈറൽ ആയി മാറുകയും ചെയ്തിരുന്നത്

Comments