ആക്രി സാധനം തിരക്കി വന്ന സ്ത്രീ യുവതിയോട് ചെയ്തത് അറിഞ്ഞു ഞെട്ടി നാട്ടുകാർ.

 


പല രീതിയിലും ഉള്ള മോഷണങ്ങൾ ഒക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. വിദഗ്ധമായ രീതിയിലാണ് ഓരോരുത്തരും ഓരോ രീതിയിലും മോഷണങ്ങൾ നടത്തുന്നത്. നമ്മളെ പോലും ഞെട്ടിക്കുന്ന രീതിയിലുള്ളതാണ് എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. തുണി അയയിൽ വിരിക്കുമ്പോൾ ആക്രിസാധനങ്ങൾ ചോദിച്ച് വന്നിരുന്ന സ്ത്രീ യുവതിയുടെ തലയ്ക്കടിച്ചതിനുശേഷം മാല കവർന്ന വാർത്തയാണ് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്. ഈ വാർത്തയുടെ യഥാർത്ഥ സംഭവം ഇങ്ങനെയാണ്...



ആക്രി സാധനങ്ങൾ ചോദിച്ച് തമിഴ് സ്ത്രീ യുവതിയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാല കവർന്നു. തൃശ്ശൂർ പുന്നയൂർക്കുളത്താണ് സംഭവം നടന്നത്. പരുക്കേറ്റ അണ്ടത്തോട് തലക്കാട്ട് ദിനേശന്റെ ഭാര്യ നിജിയെ (28) പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്തതുണി അഴയിൽ ഇടുന്നതിനിടെ ആക്രി സാധനങ്ങൾ ചോദിച്ച് തമിഴ് സ്ത്രീ വന്നിരുന്നു. സാധനങ്ങൾ ഇല്ലെന്ന് പറഞ്ഞ് ഇവരെ മടക്കി തിരിഞ്ഞയുടൻ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു യുവതി പറയുന്നു.ബോധംകെട്ട് നിജി വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വീടിനു പിറകിലെ രാമച്ചപാടത്തിലൂടെ തമിഴ് സ്ത്രീ കടന്നുവെന്നാണു കരുതുന്നത്. വടക്കേകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.


Comments