കേരളത്തിൽ ബസിനുള്ളിൽ നടന്നത് ഡൽഹി മോഡൽ ||സംഭവിച്ചത് കണ്ട് ഞെട്ടിത്തരിച്ചു ഓടികൂടി നാട്ടുകാർ...പിന്നെ നടന്നത് കണ്ടോ...???



കോഴിക്കോട് കുന്ദമംഗലത്ത് ബസിനുള്ളിൽ ഡൽഹി മോഡൽ കൂട്ടബലാത്സംഗത്തിനിരയായി യുവതി.കോഴിക്കോട് ആണ് കേരളത്തെ ഞെട്ടിച്ച ഈ ദാരുണമായ സംഭവം ഉണ്ടായത്.മാനസിക പ്രശ്നങ്ങൾ ഉള്ള യുവതിയാണ്ബലാത്സംഗത്തിന് ഇരയായത്.സംഭവത്തിൽ രണ്ട് യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വോഡും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.



കുന്ദമംഗലം സ്വദേശികളായമലയൊടിയാർമ്മെൽ വീട്ടിൽ ഗോപീഷ് 38 വയസ്സ്,പന്തിയൂർ പാടം മേലെ പൂളോറ മുഹമ്മദ് ഷമീർ 32 വയസ്സ് എന്നീ യുവാക്കളെയാണ് പോലീസ് പിടികൂടിയത്. ഇവരെ കൂടാതെ കേസിൽ അകപ്പെട്ട ഒരാൾ കൂടിയുണ്ട്.കുറച്ചു നാളുകൾക്ക് മുൻപ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാനസിക വൈകല്യമുള്ള പെൺകുട്ടി തന്റെ രക്ഷിതാക്കളോട് പിണങ്ങി ചേവായൂരിലെ വീട്ടിൽ നിന്നും ഇറങ്ങി.പിന്നീട് മുണ്ടക്കൽതാഴം വയൽസ്റ്റോപ്പിന് അടുത്ത് വച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യുവതിയെ കണ്ടു ബൈക്കിൽ കയറ്റികൊണ്ടുപോയശേഷം നിർത്തിയിട്ട ബസിനുള്ളിൽ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പിന്നീട് പ്രതികൾ യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്റിന് അടുത്ത് ഇറക്കി വിടുകയും ചെയ്തു.

ഇതിനുശേഷം രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ കാര്യം ചോദിച്ചപ്പോളാണ് പെൺകുട്ടി താൻ ക്രൂരമായ പീഢനത്തിന് ഇരയായ വിവരം പറഞ്ഞത്.പിന്നീട് മാതാപിതാക്കൾ ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ പ്രതികളായ ഗോപീഷ് ബസ്‌തൊഴിലാളിയും ,മുഹമ്മദ് ഷമീർ പ്രവാസിയും ആണ്.മുഹമ്മദ് ഷമീർ അടുത്തിടെ ആണ് നാട്ടിൽ എത്തിയത്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമാണ് ഇത്.



Comments