മലയാള സിനിമയ്ക്ക് ഒരു നഷ്ടം കൂടി വേദനയോടെ താരങ്ങൾ.

 



മലയാള സിനിമയ്ക്ക് ഇത് നഷ്ടങ്ങളുടെ കാലമാണെന്ന് തോന്നുന്നു. ഈ കൊറോണക്കാലത്ത് നിരവധി ആളുകളാണ് മലയാള സിനിമയിൽ നിന്നും വിട വാങ്ങിയിരിക്കുന്നത്. മറ്റൊരു പ്രിയപ്പെട്ട താരം കൂടി പോയിരിക്കുന്നു. മലയാളസിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരു കൂടിയായിരുന്നു ചിത്ര. എത്രയും പെട്ടെന്ന് ചിത്രയുടെ വിടവാങ്ങൽ വളരെയധികം വേദന ആയി.പ്രമുഖ നടന്മാർക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ ഒരു താരം കൂടിയായിരുന്നു. നായിക ആയി വന്നു സഹനടി ആയി മാറിയ താരം ആയിരുന്നു. 




ചെന്നൈ: തെന്നിന്ത്യന്‍ നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. അമരം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്ബുരാന്‍, മിസ്റ്റര്‍ ബ്ട്ടലര്‍, അടിവാരം പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ചിത്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് ചില തമിഴ് സീരിയലുകളിലും അഭിനയിച്ചു.ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.



Comments