"മുട്ടത്തോട്" മതി ഒന്നാന്തരം ജൈവവളം ഉണ്ടാക്കാം. !!! ഉറപ്പായും ഈ വീഡിയോ കണ്ട് നോക്കൂ !!! നിങ്ങൾക്ക് ഉപകാരം ഉണ്ടാകും



നമ്മൾ സാധാരണ കൃഷിക്കായി ധാരാളം ജൈവവളങ്ങളും മറ്റും ഉപയോഗിക്കുന്നതാണ്.എന്നാൽ നമ്മുടെ വീടുകളിൽ തന്നെ ഉള്ള മുട്ടത്തോടുകൾ  ഉപയോഗിച്ച് ജൈവവളം ഉണ്ടാക്കാൻ സാധിക്കുന്നതാണ്.ഇത് അടുക്കള തോട്ടത്തിൽ ഉള്ള ചെടികൾ തഴച്ചു വളരുവാൻ സഹായിക്കുന്നതാണ്.ഇനി ഇത് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം.



ആദ്യം തന്നെ കുറച്ചു മുട്ടത്തോടുകൾ എടുത്തശേഷം നന്നായി പൊടിച്ച് എടുക്കുക.മുട്ടത്തോടുകളിൽ 30% മുകളിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾ തഴച്ചു വളരുവാൻ സഹായകരമാണ്.ഇങ്ങനെ പൊടിച്ചശേഷം ഒരു രണ്ട് ലിറ്ററിന്റെ കുപ്പി എടുത്ത് അതിന്റെ മുകൾഭാഗം മുറിച്ച് കളഞ്ഞശേഷം കുപ്പിയിലേക്ക് ഈ മുട്ടത്തോട് ഇടുക.

അതിനുശേഷം ഈ ബോട്ടിലിന്റെ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് കൊടുക്കുക.ഇങ്ങനെ വെള്ളം ഒഴിച്ചശേഷം അഞ്ച് ദിവസം ഇത് മൂടിവയ്ക്കുക.അതിനുശേഷം മാത്രമേ ഇത് ഉപയോഗിക്കുവാൻ പാടുള്ളൂ. മുട്ടത്തോട് ലെ സത്തുകൾ ഒക്കെ അപ്പോൾ ഇതിലേക്ക് അലിഞ്ഞു വെള്ളത്തിന്റെ നിറം മാറുന്നതായി കാണാവുന്നതാണ്.

ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറയുകയാണെങ്കിൽ, ഒരു പാത്രം എടുത്തശേഷം അതിലേക്ക് ഈ വെള്ളം പകുതിയോളം ഒഴിച്ച് കൊടുക്കുക.അതിനുശേഷം അതേ അളവിൽ തന്നെ ശുദ്ധജലം കൂടി ഇതിലേക്ക് ഒഴിക്കുക.ഇനി ഇത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത് വളരെ ഫലപ്രദമാണ്. ഇത് ചെയ്താൽ ചെടികൾ തഴച്ചു വളരുന്നത് കാണുവാൻ സാധിക്കുന്നതാണ്.


Comments