എലിയെ തുരത്താൻ ഒരു രഹസ്യക്കൂട്ട്||കാണണോ അത് എങ്ങനെയെന്ന് ??വീഡിയോ കാണാം



 മിക്ക വീടുകളിലും ഉണ്ടാവാറുള്ള ഒരു പ്രശ്നമാണ് എലിശല്യം എന്നത്.എലിശല്യം വലിയ പ്രതിസന്ധി ആണ് പലപ്പോഴും സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞാൽ തീർച്ചയായും അതൊരു സത്യമാണ്.എലിയെ തുരത്താൻ എലിപ്പെട്ടി പോലുള്ള മാർഗ്ഗങ്ങൾ ആണ് പൊതുവെ എല്ലാവരും സ്വീകരിക്കുന്നത്.എന്നാൽ എലിശല്യം ഇല്ലാതാക്കാൻ വേണ്ടി എളുപ്പത്തിൽ ഉണ്ടാക്കാൻ  സാധിക്കുന്ന ഒരു മിശ്രിതം പരിചയപ്പെടാം.



ഈ മിശ്രിതം ഉണ്ടാക്കുന്നതിന് ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ഒരു പുകലയാണ്.ഒരു മൂന്നാല് ഇഞ്ച് വലിപ്പമുള്ള ഒരു പുകല എടുക്കുക.ഇങ്ങനെ പുകല എടുത്ത ശേഷം ഇത് രണ്ടായി വിടർത്തി എടുക്കുക.അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക.എന്നിട്ട് ഇതിലേക്ക് ഒരു അഞ്ച് ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഒരു നാല് മണിക്കൂറോളം ഇങ്ങനെ തന്നെ ഇത് വയ്ക്കുക.പുകലയിലെ എല്ലാ സത്തുക്കളും ഇതിൽ അലിഞ്ഞു ചേരാൻ ആണ് ഇത്.അതുപോലെ തന്നെ വെള്ളത്തിന്റെ നിറവും ശരിക്കും മാറിക്കിട്ടേണ്ടതാണ്.

അടുത്ത ഇൻക്രീഡിയന്റ് എന്നത് വെളുത്തുള്ളി ആണ്. കുറച്ചു വെളുത്തുള്ളി എടുത്തശേഷം ഒരു ചെറിയ അരകല്ലിൽ ഇട്ട് നന്നായി ചതച്ച് എടുക്കുക.ഇത് നന്നായി അരഞ്ഞശേഷം നാല്‌ മണിക്കൂർ കഴിഞ്ഞ് നേരത്തെ എടുത്ത് വച്ച പുകല വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നന്നായി ഇളക്കി കൊടുത്ത് യോജിപ്പിക്കുക.ഇങ്ങനെ യോജിപ്പിച്ച ശേഷം ഒരു സ്പ്രേയർ എടുത്ത് അതിലേക്ക് ഈ മിശ്രിതം അരിച്ച് ഒഴിക്കുക.ഇനി ഈ മിശ്രിതം ഉപയോഗിക്കാം.

ഇനി ഈ മിശ്രിതം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറയുകയാണെങ്കിൽ എലി സാധാരണ വരാറുള്ള ഭാഗങ്ങളിൽ ഒക്കെ ഈ സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.അങ്ങനെ എലിയെ പൂർണ്ണമായും തുരത്താൻ സാധിക്കുന്നതാണ്.


Comments