വീട്ടിൽ ബട്ടർ ഉണ്ടാക്കാം ഈസിയായി -ആ മാജിക് കണ്ടു നോക്കൂ.

 


ഇന്ന് നമ്മൾ എല്ലാവരും ജീവിതത്തിൽ വളരെയധികം ബിസിയാണ്.അതുകൊണ്ട് തന്നെ എല്ലാവരുടെയും ജീവിതത്തിൽ ഈസിയായി എന്ത് നേടാൻ സാധിക്കും,എന്ത് ഉണ്ടാക്കാൻ സാധിക്കും എന്നൊക്കെയാണ് എല്ലാവരും ചിന്തിക്കുന്നത്.നാം എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ബട്ടർ. ഈ ബട്ടർ ഈസിയായി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നതിനെ പറ്റി അറിയാം.



ഇതിനായി ഉപയോഗിക്കുന്നത് ഡബിൾ ക്രീം ആണ്.ഇത് പല പേരുകളിൽ ,പല സൂപ്പർ മാർക്കറ്റുകളിലും മിക്ക കടകളിലും ലഭ്യമാണ്. മിൽക്ക് ന്റെ ക്രീം ആണ് ഇത് വാങ്ങുക.            ഇനി സാധാരണ ഒരു ബോട്ടിൽ എടുക്കുക. അതിനുശേഷം ഇത് ഒഴിച്ച് നൽകുക.ഇനി ഇത് നന്നായി അടപ്പ് കൊണ്ട് അടയ്ക്കുക.എന്നിട്ട് ഇത് നന്നായി കുലുക്കുക. ഇങ്ങനെ കുലുക്കുമ്പോൾ ബട്ടർ ജനറേറ്റ് ചെയ്തു വരുന്നതാണ്.ഇനി ഇതിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് നൽകുക. അടുത്തതായി അൽപ്പം തണുത്ത വെള്ളം ഒരു ഗ്ലാസിൽ എടുത്തശേഷം അതിലേക്ക് ഒഴിച്ച് നൽകുക.അതിനുശേഷം ഇത് ഒരിക്കൽ കൂടി അടപ്പ് ഉപയോഗിച്ച് അടച്ചശേഷം നന്നായി കുലുക്കുക.അതിനുശേഷം നോക്കി കഴിഞ്ഞാൽ കുപ്പിയുടെ ഉള്ളിൽ ബട്ടർ കട്ട കൂടി കിടക്കുന്നത് കാണാവുന്നതാണ്.

അതിനുശേഷം ഇത്  ഓപ്പൺ ചെയ്യാവുന്നതാണ്. ഇങ്ങനെ ഓപ്പൺ ചെയ്തശേഷം ഇതിൽ നിന്നും ബട്ടർ തന്നെ വേർതിരിച്ചു മാറ്റിയെടുക്കുക. ഇതിൽ നിന്നും ബട്ടർ മിൽക്ക് മാറ്റേണ്ടതാണ്. അതിനുശേഷം ബട്ടറിലേക്ക് ഒരൽപ്പം തണുത്ത വെള്ളം കൂടി ഒഴിച്ച് കൊടുക്കുക.ഇനി ബട്ടർ നന്നായി പ്രസ് ചെയ്തു കൊടുക്കുക.തണുത്ത വെള്ളം ചെല്ലുമ്പോൾ ബട്ടർ വേർതിരിക്കാൻ എളുപ്പമായതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനുശേഷം ആ വെള്ളവും മുൻപത്തെ പോലെ തന്നെ മാറ്റാവുന്നതാണ്.

ഇനി ഈ ബട്ടർ ഒരു പാത്രം എടുത്ത് അതിലേക്ക് ഇടുക. ഈ ബട്ടർ ഏകദേശം രണ്ടോ മൂന്നോ ആഴ്ച ഇങ്ങനെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.ഇനി ഇത് ഉണ്ടാക്കാൻ ഉള്ള എളുപ്പവഴി എന്ന് പറയുന്നത് ഇത് കുപ്പിയിൽ കുലുക്കുന്നതിന് പകരം മിക്സിയിൽ ഇട്ട് അടിച്ച് എടുക്കാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒട്ടും തന്നെ മൂർച്ച ഇല്ലാത്ത ബ്ലേഡ് ആവണം ഉപയോഗിക്കേണ്ടത്.അതുപോലെ സാവധാനം കുറഞ്ഞ സ്പീഡിൽ തന്നെ ഗ്രൈൻഡ് ചെയ്യുക. എന്നാൽ കുലുക്കി കിട്ടുന്ന ബട്ടർ ആണ് ഏറ്റവും നല്ലത്.ഗ്ലാസ് ബോട്ടിലിൽ വേണമെങ്കിലും ഇത് ഉണ്ടാക്കാവുന്നതാണ്.



Comments