വീട്ടിൽ പഴം ഉണ്ടോ?മുഖം തിളങ്ങാൻ ഇത് മതി || വീഡിയോ കാണാം

 


മുഖത്തെ എണ്ണമയവും കറുത്ത പാടുകളും പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്.ഈയൊരു പ്രശ്നം മൂലം പലരും ആളുകളുടെ മുൻപിൽ വരാൻ വലിയ മടിയാണ് കാണിക്കുന്നത്.എന്നാൽ ഈ പ്രശ്നം മാറ്റുവാൻ വീട്ടിൽ ഇരുന്നു ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഫെയ്സ് പായ്ക്ക് പരിചയപ്പെടാം. ഈ ഫെയ്സ്പായ്ക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ഈ ഫേസ്പായ്ക്ക് ഉണ്ടാക്കുന്നതിന് ആവശ്യമായ ഇൻക്രിഡിയന്റസ് എന്നത് രണ്ട് ടീസ്പൂൺ കടലമാവ്, ഒരു ചെറുപഴം, കട്ട് ചെയ്ത നാരങ്ങ ഒരെണ്ണം, പിന്നെ ഒരൽപ്പം മഞ്ഞൾപ്പൊടി യും നമുക്ക് ആവശ്യമാണ്. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.



ആദ്യം തന്നെ  പഴം എടുത്തശേഷം പഴത്തിന്റെ തൊലി ഉരിയുക.അതിനുശേഷം പഴം ചെറിയ പീസുകൾ ആയി കട്ട് ചെയ്തു എടുക്കുക.അതിനുശേഷം മുൻപ് എടുത്ത് വച്ച കടലമാവിലേക്ക് ഈ പഴം ചേർത്ത് നൽകുക.അതിനുശേഷം ഇത് ഒരു സ്പൂൺ ഉപയോഗിച്ച് ഉടയ്ക്കുക.നന്നായി ഉടച്ച് ഒരു കുഴമ്പ് രൂപത്തിൽ വേണം ആക്കിയെടുക്കാൻ.നന്നായി യോജിച്ച ശേഷം ഇതിലേക്ക് ഒരു കാൽടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.അതിനുശേഷം അതിലേക്ക് കുറച്ചു നാരങ്ങനീര് ചേർത്ത് കൊടുക്കുക.ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ മിക്സ് ചെയ്തു കഴിയുമ്പോൾ ഇതൊരു ഫെയ്സ്പായ്ക്കിന്റെ രൂപത്തിൽ കിട്ടുന്നതാണ്.

ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറയാം.ഇത് ഉപയോഗിക്കും മുൻപ് മുഖം ഒരു പത്ത് മിനിറ്റ് ആവി പിടിച്ച ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.മുഖം ആവിപിടിച്ചശേഷം ഒന്ന് തുടച്ചശേഷം ആവണം ഇത് പുരട്ടേണ്ടത്.അതിനുശേഷം ഒരു 15 മിനിറ്റ് റെസ്റ്റ് ചെയ്യുക.അത് കഴിഞ്ഞശേഷം ഇത് കഴുകി കളയാവുന്നതാണ്.ഇത് രാത്രികാലങ്ങളിൽ ചെയ്യുന്നത് ആണ് ഏറെ ഉചിതം.ഇങ്ങനെ ചെയ്താൽ രാവിലെ എണീക്കുമ്പോൾ മുഖം നന്നായി തിളങ്ങി ഇരിക്കുന്നതാണ്.ഇത് മുഖത്തെ കറുത്ത പാടുകൾ മാറാനും ,മുഖം നന്നായി വെളുക്കാനും ഏറെ സഹായകരമാണ്.



Comments