രാത്രിയിൽ ശുചിമുറിയിൽ പോയ ഭാര്യ എത്താൻ വൈകിയപ്പോൾ തിരക്കി ചെന്ന ഭർത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

 


യുവതിയെ ഭർതൃവീട്ടിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം ആണ് ഈ സംഭവം നടക്കുന്നത്. മണികെട്ടാൻ പൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക 24 ആയിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ് ജയിൽ വാർഡൻ ആണ് അർജുൻ എന്ന് അറിയാൻ സാധിക്കുന്നുണ്ട്. പേരുകൾ നെടുങ്കണ്ടം എംഇഎസ് കോളേജിൽ രണ്ടാംവർഷ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിനിയായിരുന്നു ദേവിക എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്.



 രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെ എത്താൻ വൈകിയപ്പോൾ നടത്തിയ തിരച്ചിലിൽ ആയിരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയത് എന്നാണ് ഭർത്താവ് അർജുൻ പറഞ്ഞത്. തുടർന്ന് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നര വയസ്സുള്ള ആര്യൻ ഏകമകനാണ്. സംസ്കാരം നടത്തി. കട്ടപ്പന ഡിവൈഎസ്പി നിഷാദ് നെടുംകണ്ടം സിബിഐ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. 

 മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കൾ പറയുന്നുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുകയും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും ചെയ്തതായി അറിയാൻ സാധിച്ചിട്ടുണ്ട്. സന്യാസിയോട് സ്വദേശിനിയാണ് ദേവിക. മുറിക്കുള്ളിൽ തകർന്ന നിലയിൽ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്ത കറകളുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് കട്ടപ്പന ഡിവൈഎസ്പി പറയുന്നത്.

മരണത്തിൽ ദുരുഹത ഉണ്ടെന്ന് ദേവികയുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്തരം മരണങ്ങൾ ഇപ്പോൾ കേരളത്തിൽ ഒരു പതിവായി മാറിയിരിക്കുകയാണ്. ഇതിനൊക്കെ എന്നാണ് ഒരു അറുതി ഉണ്ടാവുന്നത് എന്ന് മനസ്സിലാകുന്നില്ല. പെൺകുട്ടികൾ മാത്രം ഇങ്ങനെ തുടരെത്തുടരെ മരിക്കുന്നതിനുള്ള കാരണവും ഇപ്പോഴും അവ്യക്തമാണ്. എന്താണെങ്കിലും ഈ കാലം മാറും എന്ന് തന്നെ പ്രതീക്ഷിക്കാം.

Comments