മകൻ ഉപേക്ഷിച്ച പെണ്ണിനെ അച്ഛൻ ചെയ്തത് കണ്ടോ ???ഞെട്ടലോടെ നാട്ടുകാർ ??വീഡിയോ വയറിൽ
on
Get link
Facebook
X
Pinterest
Email
Other Apps
ദിനംപ്രതി നന്മനിറഞ്ഞ വാർത്തകളും സോഷ്യൽ മീഡിയയിലൂടെയും മറ്റും കേൾക്കുന്നവരാണ് നമ്മൾ. പലപ്പോഴും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ അത്ഭുതപ്പെട്ട് പോകാറുണ്ട്. ചിലത് കേൾക്കുമ്പോൾ ഇങ്ങനെയുള്ള ആളുകളും ഈ നാട്ടിൽ ഉണ്ടല്ലോ എന്നോർത്ത് നമ്മൾ ആശ്വസിക്കാറുണ്ട്. ചില രക്ത ബന്ധങ്ങളെക്കാളും വലുതാണ് ചില കർമ്മബന്ധങ്ങൾ എന്ന് തോന്നാറുണ്ട്. രക്തബന്ധങ്ങളെകാൾ വലുതായിട്ട് ഉള്ള അനവധിയായ കർമ്മബന്ധങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പറയാൻ പോകുന്നത്. മകൻ പ്രണയിച്ച ഒരു പെൺകുട്ടിയെ വിധിക്ക് വിട്ടു കൊടുക്കാതെ അവളുടെ വിവാഹം നടത്തി കൊടുത്ത ഒരു അച്ഛൻറെ കഥയാണ് പറയുന്നത്.
വിവാഹം മാത്രമല്ല നടത്തിക്കൊടുത്തത് ആ പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ അവൾക്ക് പകരമായി അദ്ദേഹം നൽകിയത് തന്റെ സ്വത്തുക്കൾ കൂടിയാണ്. അതോടൊപ്പം ഒരു അച്ഛൻറെ സ്ഥാനത്ത് നിന്ന് അവളുടെ വിവാഹം നടത്തി അവളുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്തു. ഒരു കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന ഈ കഥ വീണ്ടും ചർച്ചയാവുകയാണ്.
ഇതൊരു പഴയ സംഭവമാണ് എന്നാൽ ഈ മഹാമാരി കാലത്ത് ഈ മനുഷ്യൻ ചെയ്യുന്ന പ്രവർത്തി വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. മകൻ സ്നേഹിച്ച പെൺകുട്ടിയെ സ്വന്തം മകളായി കണ്ടു വിവാഹം നടത്തിക്കൊടുക്കുന്ന ഒരച്ഛൻ. മാത്രമല്ല സ്വത്തും എഴുതിക്കൊടുക്കുകയും ചെയ്തു.കഥ ഇങ്ങനെയാണ് ആറു വർഷം മുൻപ് തിരുനക്കര സ്വദേശി ഷാജിയുടെ മകൻ പ്ലസ്ടുവിൽ പഠിക്കുന്ന സമയത്താണ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായത്. വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർക്കുകയും ചെയ്തു. ഇവർ ഒരു ദിവസം ഒളിച്ചോടി പോയി. തുടർന്ന് പൊലീസ് കണ്ടെത്തുകയും പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ വീട്ടുകാർക്ക് അവളെ വേണ്ട എന്ന് പറഞ്ഞു.
എന്നാൽ പ്രായപൂർത്തിയാകുമ്പോൾ ഇരുവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ഷാജിയും ഭാര്യയും പെൺകുട്ടിക്ക് വാക്കു കൊടുക്കുകയും ചെയ്തു. അതിനുശേഷം മകനെ ഉപരിപഠനത്തിനു അയച്ചു. ഈ സംഭവത്തിനുശേഷം മകന് ഉപരിപഠനത്തിനായി പോയ സ്ഥലത്ത് വച്ച് പുതിയൊരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. ഈ കാര്യം മനസ്സിലാക്കി ഷാജി മകനെ ഗൾഫിലേക്ക് കൊണ്ട് പോയി. പിന്നീട് തിരിച്ചെത്തി മകൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതോടെ സ്വത്തുക്കൾ പെൺകുട്ടിക്ക് നൽകി ഷാജി പെൺകുട്ടിയുടെ വിവാഹം നടത്തി.
Comments
Post a Comment