തുരുമ്പ്||തുരുമ്പ്||നിങ്ങളുടെ വാഹനങ്ങളിൽ നിന്നും തുരുമ്പ് നീക്കാം ഈസിയായി||കാണാം ആ മാജിക്.



 ഇന്ന് നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു കാര്യമാണ് നാം ഉപയോഗിക്കുന്ന വസ്തുക്കളിലെയും മറ്റും തുരുമ്പ് എന്നത്.ഏതു തരത്തിലുള്ള ഇരുമ്പിന്റെ സാധനങ്ങളിലും ഈ തുരുമ്പ് ഉണ്ടാകാറുണ്ട്.തുരുമ്പിനെ ശ്രദ്ധിച്ചില്ലെങ്കിൽ ഇരുമ്പ് ഉപകരണം ഏതു തന്നെയായാലും അത് നശിച്ചു പോകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.എന്നാൽ ഈ തുരുമ്പിനെ വളരെ ഈസിയായി കളയാൻ സാധിക്കുന്നതാണ്.അതിനുള്ള മാർഗം എന്താണെന്ന് പരിചയപ്പെടാം.



ഇത് ഉണ്ടാക്കുന്നതിനായി ആദ്യം വേണ്ടത് ബേക്കിംഗ് സോഡ.അതുപോലെ നാരങ്ങ ജ്യൂസ്. പിന്നീട് വേണ്ടത് ഒരൽപ്പം ഓയിൽ ആണ്.ഇതിൽ നമുക്ക് വെളിച്ചെണ്ണയോ,ഒലീവ് ഓയിലോ ഏത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു രണ്ട് സ്പൂൺ ബേക്കിംഗ് സോഡ എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക. അതിനുശേഷം ഒരു രണ്ട് സ്പൂൺ നാരങ്ങ ജ്യൂസ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിനുശേഷം അതിലേക്ക് ഒരു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക.ഇങ്ങനെ ഒഴിച്ചശേഷം ഇത് നന്നായി ഒന്ന് ഇളക്കുക. ഇത് ഒന്ന് സെറ്റാകുന്നതിനായി ഒരു അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റ് നേരത്തേക്ക് വയ്ക്കുക. എവിടെ ഒക്കെ തുരുമ്പ് ഉണ്ടോ അതെല്ലാം ഇത് ഉപയോഗിച്ച് മാറിക്കിട്ടുന്നതാണ്. ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഈ തുരുമ്പ് കാറിന്റെ ഭാഗങ്ങളിൽ ആണ് ഉള്ളതെങ്കിൽ ഈയൊരു മിശ്രിതം തുരുമ്പ് ഉള്ള ഭാഗങ്ങളിൽ ചേർത്ത് നൽകുക.അതിനുശേഷം ഒരൽപ്പം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കളയുക.ഇങ്ങനെ ചെയ്താൽ തുരുമ്പ് ഉള്ള ഭാഗത്തെ തുരുമ്പ് മാറിക്കിട്ടും.ഇത് എല്ലാ വാഹനങ്ങളിലും, തുരുമ്പ് എടുത്ത എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കാവുന്നതാണ്. അപ്പ്ളൈ ചെയ്തു 5 അല്ലെങ്കിൽ 10 മിനിറ്റ് കഴിഞ്ഞു ഇത് സൂക്ഷിക്കുക.അതിനുശേഷം സാധിക്കുമെങ്കിൽ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക.ഇത് വളരെ ഈസിയായി ചെയ്യാവുന്നതാണ്.




Comments