മുടികൊഴിച്ചിലും, താരനും കുറയ്ക്കാനും മുടിക്ക് നല്ല തിളക്കം കിട്ടാനും ഇങ്ങനെ ചെയ്യുക

 


മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്തെന്ന് ചോദിച്ചാൽ ഈസിയായി പറയാൻ സാധിക്കും അത് തലമുടി ആണെന്ന കാര്യം. അതിനാൽ തന്നെ തലമുടിയുടെ സൗന്ദര്യം നിലനിർത്തുക എന്നത് എല്ലാവരുടെയും കടമയാണ്.തലമുടിയുടെ സൗന്ദര്യം സംരക്ഷിക്കാൻ താരൻ ഒഴിവാക്കുക, മുടികൊഴിച്ചിൽ കുറയ്ക്കുക, തലമുടി നല്ല സോഫ്റ്റ് ആയും തിളക്കം ഉള്ളതുമായി മാറ്റുക എന്നതൊക്കെ ആണ് പ്രതിവിധി.അതിനായുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി നമുക്ക് വീട്ടിൽ തന്നെ ഹെന്ന ഉണ്ടാക്കാം. അത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.ഇത് ഉണ്ടാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് എന്നത് മൈലാഞ്ചി ആണ്. സാധാരണ മൈലാഞ്ചി ഇല അരച്ച് എടുത്താണ് ഉപയോഗിക്കാറുള്ളത്.എന്നാൽ ഇല ഇല്ലാത്ത പക്ഷം മൈലാഞ്ചി ഇലയുടെ പൊടി മാർക്കറ്റുകളിൽ ലഭ്യമാണ്.അത് വാങ്ങി ഉപയോഗിക്കാം.ഒന്നോ രണ്ടോ സ്പൂൺ ആവശ്യാനുസരണം മൈലാഞ്ചി ഇലയുടെ പൊടി ഒരു പ്ലേറ്റിൽ എടുക്കുക. അതിനുശേഷം ഇതിലേക്ക് ചായപ്പൊടി തിളപ്പിച്ച് എടുത്തത് അൽപ്പം ഒഴിച്ചു കൊടുക്കുക. അതോടൊപ്പം തന്നെ അൽപ്പം കാപ്പിപ്പൊടി തിളപ്പിച്ച് എടുത്തത് എടുക്കുക.അതിനുശേഷം അതിലേക്ക് ഒഴിച്ച് നൽകുക.ഇനി അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് അൽപ്പം നാരങ്ങ നീര് ആണ്.രണ്ടോ ,മൂന്നോ ടീസ്പൂൺ നാരങ്ങ നീര് എടുത്തശേഷം ഇതിലേക്ക് ഒഴിച്ച് നൽകുക.അതിനുശേഷം ഇതെല്ലാം കൂടി നന്നായി ഇളക്കുക.

അതിനുശേഷം ഇതിലേക്ക് ഒന്നോ രണ്ടോ ഗ്രാമ്പൂ പൊടിച്ച് ഇതിലേക്ക് ചേർക്കുക. ഗ്രാമ്പൂ ഇതിലേക്ക് ചേർക്കുന്നതിന്റെ ഗുണം എന്താണെന്ന് വച്ചാൽ, സാധാരണ ഹെന്ന ഇടുമ്പോൾ ഏകദേശം അരമണിക്കൂർ തലമുടിയിൽ ഇത് സൂക്ഷിക്കണം. അത്രയും സമയം ഇരിക്കുമ്പോൾ ചിലപ്പോൾ തലയിൽ നീര് ഇറങ്ങി ചിലർക്ക് ജലദോഷം ,പനി എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ ഗ്രാമ്പു ഇതിലേക്ക് ഇടുമ്പോൾ അങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായകരമാണ്.തലയിൽ കൂടുതൽ ആയി ഉണ്ടാവുന്ന തണുപ്പ് ഇതിലൂടെ മാറും. ഇനി ഏറ്റവും അവസാനത്തെ ഇൻക്രീഡിയന്റ് എന്നത് ഇരുമ്പിന്റെ ഒരു ആണി ആണ്(ഇരുമ്പിന്റെ ഏതെങ്കിലും വസ്തു മതിയാകും).അതിനുശേഷം ഇത് നന്നായി ഇളക്കുക. ഇതിലേക്ക് ആണി ഇടുന്നതിന്റെ കാരണം സാധാരണ ആയി ഹെന്ന ഉണ്ടാക്കുന്നത് ഇരുമ്പിന്റെ പാത്രത്തിൽ ആണ്. അങ്ങനെ ഉണ്ടാക്കുമ്പോൾ ആ പാത്രത്തിൽ ഉള്ള അയണിന്റെ അംശം ഹെന്നയിലേക്ക് ആകും.മുടിക്ക് അയണിന്റെ അംശം വളരെയധികം പ്രധാനപ്പെട്ടതാണ്.

ഇനി ഇത് ഉണ്ടാക്കിയശേഷം ഏറ്റവും നല്ലത് ഒരു ദിവസം ഇത് സൂക്ഷിച്ചു വയ്ക്കുക.തലേദിവസം രാത്രി ഉണ്ടാക്കി വച്ചാൽ പിറ്റേദിവസം രാവിലെ ഹെന്ന ഉപയോഗിക്കാവുന്നതാണ്.ഏറ്റവും കുറഞ്ഞത് 12 മണിക്കൂർ എങ്കിലും ഇതുപോലെ ഉണ്ടാക്കി വച്ച ശേഷം മാത്രമേ ഉപയോഗിക്കാൻപാടുള്ളൂ.ആദ്യം തന്നെ ഇതിനകത്തെ ആണി എടുത്ത് മാറ്റിയ ശേഷം തലമുടിയിലേക്ക് തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം 30 മിനിറ്റ് തലയിൽ സൂക്ഷിക്കുക. അതിനുശേഷം മാത്രം ഇത് കഴുകി കളയുക.കഴുകി കളയുമ്പോൾ ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.സാധാരണ വെള്ളം ഉപയോഗിച്ച് മാത്രം കഴുകി കളയുക.രണ്ടാഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാവുന്നതാണ്.



Comments