Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ദിനം പ്രതി നന്മനിറഞ്ഞ പല വാർത്തകളും സോഷ്യൽ മീഡിയയിലൂടെ കേൾക്കുന്നവരാണ് എല്ലാവരും തന്നെ.പലപ്പോഴും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ അത്ഭുതപ്പെട്ട് പോകുന്നവരാണ് നാം എല്ലാവരും.ഇങ്ങനെ ഉള്ള ആളുകളും നമ്മുടെ നാട്ടിൽ ഉണ്ടെല്ലോ എന്ന് ഓർത്തു സന്തോഷിക്കാറുമുണ്ട് എല്ലാവരും തന്നെ.ചില രക്തബന്ധങ്ങളെക്കാൾ വലുതാണ് ചില കർമ്മ ബന്ധങ്ങൾ എന്ന് പലപ്പോഴും തോന്നുന്ന സാഹചര്യങ്ങൾ വരാറുണ്ട്. അത്തരമൊരു അപൂർവ്വ കഥ ഇതാ.
തന്റെ മകൻ പ്രണയിച്ച പെൺകുട്ടിയെ വിധിക്ക് വിട്ട് കൊടുക്കാതെ ആ പെൺകുട്ടിയുടെ വിവാഹം നടത്തിയ ഒരച്ഛന്റെ കഥ.മകൻ പ്രണയിച്ചു വഞ്ചിച്ച ആ പെൺകുട്ടിയുടെ വിവാഹം മാത്രമല്ല,മകൻ ചതിച്ചതിന് പകരമായി തന്റെ സ്വത്തുക്കൾ കൂടി ആ പെൺകുട്ടിക്ക് അദ്ദേഹം നൽകി.അതോടൊപ്പം തന്നെ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് അവളുടെ വിവാഹവും നടത്തി കൊടുത്തു സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചു ആ അച്ഛൻ.ഒരു സമയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്ന ഈ കഥ വീണ്ടും വയറൽ ആയി മാറിയിരിക്കുകയാണ്.
ഇതൊരു പഴയ സംഭവമാണ്.പക്ഷേ ഈയൊരു മഹാമാരികാലത്ത് ഈ അച്ഛൻ ചെയ്ത പ്രവൃത്തി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.മകൻ പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകളായി കണ്ട് ആ കുട്ടിയുടെ വിവാഹം നടത്തിയ ഒരു അച്ഛൻ.ആ അച്ഛന്റെ കഥ ഇങ്ങനെയാണ്. ആറുവർഷം മുൻപ് തിരുനക്കര സ്വദേശിയായ ഷാജിയുടെ മകൻ പ്ലസ്ടു വിന് പഠിക്കുന്ന സമയം ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആവുകയായിരുന്നു.എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തതോടെ ഇരുവരും ഒരുദിവസം ഒളിച്ചോടി.പക്ഷേ പിന്നീട് ഇവരെ പോലീസ് കണ്ടെത്തി,സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.
അതേസമയം പെൺകുട്ടിയുടെ വീട്ടുകാർ അവളെ ഇനി തങ്ങൾക്ക് വേണ്ടായെന്ന് പറഞ്ഞു പൂർണ്ണമായും ഒഴിവാക്കി.എന്നാൽ പ്രായപൂർത്തി ആകുമ്പോൾ ഇരുവരുടെയും വിവാഹം നടത്തി തരാമെന്ന ഉറപ്പാണ് പെൺകുട്ടിയോട് ഷാജിയും ഭാര്യയും നൽകിയത്.അതിനുശേഷം ഇവർ തങ്ങളുടെ മകനെ ഉപരിപഠനത്തിനായി അയച്ചു.എന്നാൽ ഉപരിപഠനത്തിനു പോയ മകൻ അവിടെ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇക്കാര്യം മനസ്സിലാക്കി ഷാജി മകനെ ഗൾഫിലേക്ക് കൊണ്ടുപോയി.
എന്നാൽ നാട്ടിൽ തിരികെയെത്തിയശേഷം മകൻ ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായില്ല.അതുമാത്രമല്ല മകൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. അതോടെ മകൻ വഞ്ചിച്ച പെൺകുട്ടിയുടെ പേരിൽ തന്റെ സ്വത്തുക്കൾ മുഴുവൻ ഷാജി എഴുതി നൽകി അവളുടെ കല്യാണം ആർഭാടമായി നടത്തുകയായിരുന്നു.ഈ അച്ഛന്റെ മനസ്സിനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി ലഭിക്കുന്നത്.
Comments
Post a Comment