Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
നിരന്തരമായി ബ്യൂട്ടിപാർലറിൽ പോയിരുന്ന യുവതിയുടെ കള്ളക്കളി പുറത്തായിരിക്കുന്നു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.കോഴിക്കോട് സാഹയിലി ബ്യൂട്ടി പാർലറിൽ ആണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഒക്ടോബർ 24 ന് ഹെന്ന ചെയ്യുവാൻ ആയി എത്തിയത് ആയിരുന്നു കടലുണ്ടി സ്വദേശി നിയായ അഞ്ജനാ.എന്നാൽ അഞ്ജനയുടെ ലക്ഷ്യം ഹെന്ന ചെയ്യുകയായിരുന്നില്ല.പകരം ബ്യൂട്ടീഷന്റെ ബാഗിലെ 60000 രൂപയും, അഞ്ചു പവന്റെ സ്വർണ്ണാഭരണങ്ങളും ആയിരുന്നു.
ബ്യൂട്ടി പാർലറിൽ വന്ന അഞ്ജന തുടർന്ന് വയറുവേദന അഭിനയിക്കുകയും പിന്നീട് വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.വെള്ളമെടുക്കുവാൻ ബ്യൂട്ടിഷൻ പോയ സമയം നോക്കി അഞ്ജന മോഷണം നടത്തുകയായിരുന്നു.മോഷണം നടത്തിയ ശേഷം ഇവർ പിന്നീട് അവിടെ നിന്നും കടന്നു കളയുകയും ആയിരുന്നു.
മോഷണം നടന്നതായി കണ്ട ബ്യൂട്ടിഷൻ പിന്നീട് ചേലാവൂർ പോലീസിൽ പരാതിപ്പെട്ടു എങ്കിലും അഞ്ജനയെ കണ്ടെത്തുവാൻ സാധിച്ചില്ല. പിന്നീട് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഞ്ജനയെ തിരിച്ചറിയുകയും,അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.
അങ്ങനെ ആറുമാസങ്ങൾക്ക് ശേഷം നടക്കാവ് ബസ്സ് സ്റ്റോപ്പ് ന് സമീപത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.അതിനുശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അവർ കുറ്റസമ്മതം നടത്തി.ബ്യൂട്ടിപാർലറുകൾ കേന്ദ്രീകരിച്ച് ഇതിന് മുൻപും മോഷണം നടത്തിയിരുന്നതായി ഇവർ മൊഴി നൽകുകയും ചെയ്തു.
ഇത്തരത്തിൽ ഉള്ള മോഷണശ്രമങ്ങൾ ഇപ്പോൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് കാണുന്നത്.ഇത്തരത്തിൽ ഉള്ള മോഷണശ്രമങ്ങൾക്കെതിരെ പൊതുജന പ്രതികരണങ്ങൾ ഉയർന്നു വരുന്നതും ആശ്വാസകരമായ ഒരു പ്രവണതയായി കാണാവുന്നതാണ്.
Comments
Post a Comment