*MIRINDA**--മാരകമായ വിഷം ഒളിഞ്ഞിരിക്കുന്ന **MIRINDA**---ഇത് നിങ്ങൾ കുടിക്കാറുണ്ടോ എങ്കിൽ മാറാരോഗം ഉറപ്പ്.



 ഇന്നത്തെ ഈ കാലഘട്ടം വളരെയധികം സോഫ്റ്റ് ഡ്രിങ്കുകളുടെ കാലമാണ്.അത് കുടിക്കാത്തവരായി ആരുമില്ല.പലതരത്തിലുള്ള ,പലനിറത്തിലുള്ള,പല ഫ്ളേവറുകളിൽ ഉള്ള ഡ്രിങ്കുകൾ ലഭ്യമാണ്. അക്കൂട്ടത്തിൽ പെടുന്ന ഒരു സോഫ്റ്റ് ഡ്രിങ്ക് ആണ് മിറൻഡ.മിറൻഡ ആർക്കും തന്നെ പ്രത്യേകം പരിചയപ്പെടുത്തി തരേണ്ട ആവശ്യമില്ലാത്ത അത്രയും പ്രസിദ്ധമായ ഒരു സോഫ്റ്റ് ഡ്രിങ്ക് ആണ്.ഇത് കുടിക്കാത്തവരായി വളരെ ചുരുക്കം ആളുകൾ മാത്രമേ ഉള്ളൂ.ഈ മിറൻഡയെ കുറിച്ചാണ് ഇന്ന് പങ്കുവയ്ക്കുന്നത്.



എല്ലാ സോഫ്റ്റ് ഡ്രിങ്കുളിലും ആഡ് ചെയ്യുന്ന കളർ എന്ന് പറയുന്നത് സിന്തറ്റിക് ആയിട്ടുള്ള കളർ ആണ്.അതായത് ആ കളർ ശരീരത്തിന് ഒരുതരത്തിലും അനുയോജ്യമല്ല.അത് ആർട്ടിഫിഷ്യൽ കളർ ആണ്.പക്ഷേ എല്ലാ ഡ്രിങ്കുകളിലും കളർ എന്ന് മാത്രമേ എഴുതി വച്ചിട്ടുണ്ടാവൂ.ഏത് കളർ ആണെന്നോ ,എങ്ങനെ ഉള്ള കളർ ആണ്?എങ്ങനെ ആണ് ഇതുണ്ടാക്കുന്നത് എന്നൊന്നും തന്നെ പറയാറില്ല. എന്നാൽ അതിന്റെ ഒരു തെളിവ് പങ്കുവയ്ക്കാം.

ആദ്യം ഒരു ഗ്ലാസ് എടുക്കുക.അതിനുശേഷം അതിലേക്ക് കുറച്ചു മിറൻഡ ഒഴിക്കുക. അതിനുശേഷം നല്ല പ്യുർ വൈറ്റ് ആയിട്ടുള്ള കിച്ചൺ ടൗവ്വൽ ആയ ടിഷ്യൂ പേപ്പർ ഒരു രണ്ടോ മൂന്നോ എടുക്കുക.അതിനുശേഷം ഇത് നന്നായി   മടക്കി പൊതിഞ്ഞ് ചെറുതാക്കിയശേഷം ഗ്ലാസിലേക്ക് എടുത്ത് വച്ചു.അതിനുശേഷം ഇത് നന്നായി ഇളക്കുക.എന്നിട്ട് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കുറച്ച് സമയം വെയ്റ്റ് ചെയ്യുക.ഇങ്ങനെ ചെയ്യുമ്പോൾ തന്നെ അതിന്റെ കളറിൽ വരുന്ന വ്യത്യാസം കാണാൻ സാധിക്കുന്നതാണ്. നന്നായി ഇളക്കിയാൽ മാത്രമേ ഇതിലേ വ്യത്യാസം മനസ്സിലാകൂ.

ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഈ വൈറ്റ് ആയ ടിഷ്യൂ പേപ്പർ ശരിക്കും ഓറഞ്ച് നിറത്തിൽ ആയി മാറുന്നതായി കാണാവുന്നതാണ്. അതിനുശേഷം കുപ്പിയിൽ നിന്നും മറ്റൊരു ഗ്ലാസിലേക്ക് അൽപ്പം മിറൻഡ എടുത്ത് അതിന്റെ നിറവും,ഗ്ലാസിലേ മിറൻഡയുടെ നിറവും നോക്കുക.തീർത്തും വലിയതരത്തിലുള്ള നിറ വ്യത്യാസം കാണാവുന്നതാണ്.ഇതിൽ നിന്നുംഏറ്റവും മോശമായ ഒരു കളർ ആണ് ഇതിൽ ചേർക്കുന്നത് എന്ന് മനസ്സിലാക്കാം.ഇങ്ങനെ ഒരു പേപ്പർ ഉപയോഗിച്ച് ഇതിൽ നിറം മാറും എങ്കിൽ ഇത് ശരീരത്തിൽ ചെന്നു കഴിഞ്ഞാൽ ഇല്ലാത്ത ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഉണ്ടാവും എന്നതിൽ യാതൊരു സംശയവും ഇല്ല.


Comments