മുടി ഇല്ല എന്ന് ഇനി ആരും പരാതി പറയില്ല, ഇതൊന്ന് ഉപയോഗിച്ച് നോക്കു || VIDEO കാണാം



 നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് തലമുടി പൊഴിയുക എന്ന് പറയുന്നത്. പലപ്പോഴും പലരും ഇതിനു വേണ്ടി പല സാധനങ്ങളും വാങ്ങി ഉപയോഗിച്ചിട്ട് ഉണ്ടാകും. എന്നാൽ പരാജയമായിരിക്കും പലപ്പോഴും നേരിടേണ്ടി വരുന്നത്. അത്തരം ആളുകൾക്ക് വേണ്ടിയാണ് ഇപ്പോൾ ഈ വാർത്ത പറയാൻ പോകുന്നത്. വളരെ സഹായകരമായ ഒന്നുതന്നെയാണ്. വിപണിയിൽ നിന്ന് ഒന്നും വാങ്ങാതെ തലമുടിയെ സംരക്ഷിക്കുവാൻ സാധിക്കും. ഇതിനുവേണ്ടി വേണ്ടത് നമ്മുടെ വീട്ടിലുള്ള ഒരു സവാളയും കറിവേപ്പിലയും മാത്രമാണ്. സവാള ആദ്യം ചെറിയ കഷണങ്ങളായി മുറിക്കുക ആണ് വേണ്ടത്. അതിനുശേഷം സവാള ഒരു വലിയ ഗ്ലാസ്സ് വെള്ളത്തിലിട്ട് തിളപ്പിക്കണം.




 നന്നായി തന്നെ തിളപ്പിക്കണം. തിളച്ചുവരുമ്പോൾ കുറച്ച് കറിവേപ്പിലയും കൂടി ഇടണം. അതുകഴിഞ്ഞ് ഇത് എടുക്കാവുന്നതാണ്. അത് എടുത്ത് നന്നായി അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഒരു രണ്ടെണ്ണം ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക. വിറ്റാമിൻ ഇ ക്യാപ്സ്യൂൾ തലമുടിയുടെ വളർച്ചയ്ക്ക് എത്രത്തോളം സഹായകമാണ് എന്ന് ആരോടും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. മുടിയുടെ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും വളരെയധികം സഹായിക്കുന്ന ഒന്നു തന്നെയാണ് വിറ്റാമിൻ ഇ ക്യാപ്സ്യൂൾ. അതുകൊണ്ടുതന്നെ ഇത് രണ്ടെണ്ണം ഇട്ടു കൊടുക്കുക.


 അതിനു ശേഷം ഒരു അരമണിക്കൂർ സമയം എങ്കിലും ഇത് തലമുടിയിൽ തേച്ചുപിടിപ്പിക്കുക. അത് കഴിയുമ്പോൾ മാറ്റം തിരിച്ചറിയാൻ സാധിക്കും. ഒരാഴ്ച കൊണ്ട് തന്നെ എത്രത്തോളം മാറ്റം തലമുടിയിൽ ഉണ്ടാകുന്നു എന്ന് നേരിട്ട് തന്നെ മനസ്സിലാക്കുവാൻ സാധിക്കും.  

Comments