Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് ചെറുപ്പക്കാരിലും ,മുതിർന്നവരിലും ഒരുപോലെ അലട്ടുന്ന മൂന്ന് കാര്യങ്ങളാണ് അമിതമായ വണ്ണം, അമിതമായ കുടവയർ ,കൊളസ്‌ട്രോൾ എന്നിവ.എന്നാൽ ഈ മൂന്ന് കാര്യങ്ങളും ഇല്ലാതാക്കാൻ സാധിക്കുന്ന യാതൊരു സൈഡ് എഫ്ക്ടുകളും ഇല്ലാത്ത രണ്ട് റെമഡികൾ പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ടത് സാധാരണ നാരങ്ങയും,ഒരു ഇഞ്ചിയും ആണ്.നാരങ്ങയുടെ ഇഞ്ചി ആദ്യം എടുക്കുക.നാരങ്ങയുടെ നീര് മാത്രമായി ലഭിക്കുന്നതിനായി നാരങ്ങ നന്നായി പിഴിഞ്ഞ് അരിപ്പ ഉപയോഗിച്ച് ഒരു ബൗളിലേക്ക് അരിച്ച് എടുക്കുക.ഇനി പിഴിഞ്ഞ് എടുത്ത നാരങ്ങയുടെ തൊണ്ട് ചെറു കഷണങ്ങളാക്കി മുറിച്ച് എടുക്കുക.
അതോടൊപ്പം തന്നെ പിഴിയാത്ത ഒരു നാരങ്ങയും ഇങ്ങനെ തന്നെ ചെറുതായി കട്ട് ചെയ്തു എടുക്കുക. ഇനി അടുത്തതായി ഇഞ്ചി ഒരു ചെറിയ കഷണം എടുത്തശേഷം തൊലികളഞ്ഞ് ചെറിയ പീസുകൾ ആക്കി എടുക്കുക. ഇനി ഒരു പാൻ എടുത്തശേഷം അതിലേക്ക് അൽപ്പം വെള്ളം ഒഴിക്കുക. ഇനി ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന നാരങ്ങ ഇട്ട് നൽകുക. അതോടൊപ്പം തന്നെ കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചി കൂടി ആഡ് ചെയ്തു നൽകുക. അതിനുശേഷം ഇതിലേയ്ക്ക് സാധാരണ നാം ഉപയോഗിക്കുന്ന കുരുമുളക് കൂടി ചേർത്ത് നൽകുക. അതോടൊപ്പം തന്നെ കറുവപ്പട്ട കൂടി രണ്ടോ മൂന്നോ ചെറു കഷണങ്ങളാക്കി ഇതിലേക്ക് ഇടുക. ഇനി ഈയൊരു വെള്ളം ഒരു അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നന്നായി തിളയ്ക്കാൻ ആയി വയ്ക്കുക.ഇങ്ങനെ തിളയ്ക്കുമ്പോൾ ഇതിലെ എല്ലാ ഗുണങ്ങളും നന്നായി ഈയൊരു വെള്ളത്തിൽ ലഭിക്കുന്നതാണ്.ഇനി വെള്ളം നന്നായി തിളച്ചശേഷം ഒരു ഗ്ലാസിലേക്ക് അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ച് ഒഴിക്കുക.അതിനുശേഷം നേരത്തെ തയ്യാറാക്കിയ നാരങ്ങനീര് ഇതിലേക്ക് ആഡ് ചെയ്തു നൽകുക.അതോടൊപ്പം തന്നെ സാധാരണ തേൻ ഒരു സ്പൂൺ ഇതിലേയ്ക്ക് ആഡ് ചെയ്തു നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഇത് പൂർണ്ണമായും ആയുർവേദിക് ആണ്.യാതൊരു സൈഡ് എഫ്ക്ടുകളും ഇല്ലാത്തതുമായ ഒരു ഡ്രിങ്കാണ്.
ഇനി രണ്ടാമത്തെ റെമഡി ഉണ്ടാക്കുന്നതിനായി ഒരു പാൻ എടുക്കുക.അതിനുശേഷം ഇതിലേയ്ക്ക് കുറച്ചു വെള്ളം ഒഴിച്ച് നൽകുക. ഇനി ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ സാധാരണ ജീരകം ആഡ് ചെയ്തു നൽകുക. ഇനി ഇതിലേക്ക് ഒരു മൂന്ന് പീസ് കറുവപ്പട്ട കൂടി ആഡ് ചെയ്തു നൽകുക.അതോടൊപ്പം തന്നെ സാധാരണ കുരുമുളക് കൂടി ആഡ് ചെയ്തു നൽകുക.ഇനി ഈ വെള്ളം ഏകദേശം ഒരു അഞ്ചോ പത്തോ മിനിറ്റ് നേരത്തേക്ക് നന്നായി തിളപ്പിക്കുക.ഇങ്ങനെ തിളയ്ക്കുമ്പോൾ ഇതിലേ എല്ലാ ഗുണങ്ങളും ഇതിൽ വരികയും ,നിറം മാറുകയും ചെയ്യുന്നത് കാണാവുന്നതാണ്. ഇനി ഈയൊരു വെള്ളം ഒരു അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ച് ഒരു ഗ്ലാസിലേക്ക് എടുക്കുക. ഇനി ഇതിലേയ്ക്ക് നാരങ്ങ നീര് കൂടി ആഡ് ചെയ്തു നൽകുക. അതോടൊപ്പം തന്നെ സാധാരണ തേൻ കൂടി ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് നൽകുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.
ഈ രണ്ട് ഡ്രിങ്കുകളിൽ ഏത് വേണമെങ്കിലും കുടിയ്ക്കാവുന്നതാണ്. ഇത് കഴിക്കേണ്ട വിധം വളരെ ഈസിയാണ്.ഈയൊരു ഡ്രിങ്ക് രാവിലെയോ വൈകിട്ടോ കഴിക്കാം. രാവിലെ ആണെങ്കിൽ പ്രഭാതഭക്ഷണത്തിന് മുൻപ് കഴിക്കുക. രാത്രി ആണെങ്കിൽ ആഹാരം കഴിച്ചശേഷം കിടക്കുന്നതിനു മുൻപ് കഴിക്കുക. ഇങ്ങനെ ഏകദേശം ഒന്നോ രണ്ടോ ആഴ്ച കഴിച്ചു കഴിഞ്ഞാൽ ഈ കൊളസ്‌ട്രോൾ, കുടവയർ ,അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങൾ മാറിക്കിട്ടുന്നതാണ്.ശരീരത്തിൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.
Comments
Post a Comment