200 രൂപ കൊടുത്തു വാങ്ങിയ ചാപിള്ള, പിന്നീട് സംഭവിച്ചത് ചരിത്രം, പൊട്ടികരഞ്ഞു നടൻ ദിലീപ്.

 പ്രേക്ഷകർക്ക് എല്ലാകാലത്തും പ്രിയപ്പെട്ട നടനാണ് ദിലീപ്.. അയല്പക്കത്തെ ഒരു പയ്യൻ നോടുള്ള സ്നേഹം ആണ് ദിലീപിനോട് മലയാളി പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ പെട്ട് ബുദ്ധിമുട്ടിയ ദിലീപിനു വേണ്ടി ഒരാൾ ഒരു വർഷത്തോളം കേടാവിളക്ക് കഥയാണ് പറയുന്നത് ഇത് പറയുമ്പോൾ. അമ്മയുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ആയിരുന്നില്ല ചോരയായിരുന്നു. വിറയാർന്ന കൈകൾ കൊണ്ട് ദിലീപിനു മുന്നിൽ കൈതൊഴുന്ന ആ അമ്മയെ കണ്ട് ദിലീപ് പോലും കരഞ്ഞു പോയിരുന്നു. വെറുതെ അങ്ങ് കെടാവിളക്ക് കത്തിക്കുകയായിരുന്നില്ല ഈ അമ്മ.



 അമ്മയുടെ ജീവിതത്തിൽ ദിലീപിന് അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു. ഈശ്വരന് നൽകുന്ന സ്ഥാനമാണ് അമ്മ ദിലീപ് നൽകിയിരുന്നത്. വെറുതെയൊരു ആരാധന കൊണ്ട് ഉണ്ടായ സ്നേഹം ആയിരുന്നില്ല അതിനു പിന്നിൽ. ദിലീപിൻറെ ഒരു നല്ല മനസ്സ് ഉണ്ടായിരുന്നു ആ കഥ. ഇങ്ങനെയാണ് ആ കഥ. കുഴി വെട്ടി മൂടാൻ തുടങ്ങിയ ചാപിള്ളയെ 200 രൂപ കൊടുത്തു വാങ്ങി മരണത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിച്ച ദൈവ തുല്യമായ ഒരു സ്ത്രീയായിരുന്നു ആ അമ്മ. ആ അമ്മയുടെയും മകളുടെയും യഥാർത്ഥ ജീവിത കഥ എല്ലാവരുടെയും കണ്ണു നിറയുന്നത് ആയിരുന്നു. 1996 ലായിരുന്നു സംഭവം നടന്നത്. സഹോദരിയുടെ മകൾ പ്രസവിച്ചു അറിഞ്ഞാണ് ഇന്ദിരാ ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. 

ആശുപത്രി വരാന്തയിലൂടെ നടന്നു വരുന്നതിനിടയിലാണ് ആശുപത്രി ജീവനക്കാരൻ ഒരു കയ്യിൽ ബക്കറ്റും തൂക്കി പിടിച്ചു കൊണ്ട് നടന്നു വരുന്നത് കണ്ടത്. ജീവനക്കാരുടെ ബക്കറ്റിലേക്ക് നോക്കി എല്ലാവരും മുഖം മാറ്റുന്നതുകൊണ്ട് ഞാനും ജീവനക്കാരൻ അടുത്ത എത്തിയപ്പോഴേക്ക് ബക്കറ്റിലേക്ക് നോക്കി. ഒരു മാംസപിണ്ഡം ആയിരുന്നു. അതോടൊപ്പം ജീവനക്കാരനെന്നോട് പറഞ്ഞു ചാപിള്ള ആണെന്ന്. എന്തോ ദൈവത്തിൻറെ ഉൾവിളി പോലെയാണ് ജീവനക്കാരനെ പിന്തുടർന്നു നോക്കുമ്പോൾ ആശുപത്രി ജീവനക്കാരൻ ചാപിള്ളയെ കുഴികുത്തി മൂടാൻ തുടങ്ങുകയാണ്. 

കുഴിയിലേക്ക് വെച്ച് കുഞ്ഞിന്റ കാലിന് സ്പർശിച്ചു. തണുത്ത് വിറച്ച് ആ കുഞ്ഞിക്കാലുകൾ ചൂട് സ്പർശനം ഏറ്റപ്പോൾ പെട്ടെന്ന് ചലിച്ചു കണ്ടതും ജീവനക്കാരനോട് പറഞ്ഞു ഇതിന് ജീവനുണ്ട്. ജീവനക്കാരൻ പറഞ്ഞു ഇത് പ്രശ്നം ആക്കരുത് ഇതിനെ കുഴിച്ചു ഇടാൻ 200 രൂപയും ഇതിന്റെ അമ്മ തന്നിട്ടുണ്ട്. ഇതുകേട്ടപ്പോൾ ഈ കുഞ്ഞിനെ ഞാനെടുത്തോട്ടെ എന്നായിരുന്നു ചോദിച്ചത്.. ഒടുവിൽ കൈയിലുണ്ടായിരുന്ന 200രൂപ ജീവനക്കാരുടെ കൈയ്യിൽ കൊടുത്ത കുഞ്ഞിനെയുംകൊണ്ട് ഇന്ദിര ആശുപത്രി വിട്ടിറങ്ങി. വീട്ടിലെത്തിയപ്പോൾ അത്ര വലിയ പിന്തുണയും ഇന്ദിരയ്ക്ക് ലഭിച്ചിരുന്നില്ല. 

 മാസംതികയാതെയുള്ള കുഞ്ഞിന് ഒരു കിലോ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്. ആശുപത്രിയിൽ കയറിയിറങ്ങിയെങ്കിലും അവർ തന്നെ ഇറക്കി വിടുകയാണ് ചെയ്തത്. ഒടുവിൽ ഇന്ദിരയുടെ അവസ്ഥ കണ്ട് ഒരു ഓട്ടോക്കാരൻ ശിശുരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു. നശിപ്പിക്കാൻ ചെയ്തത് ആയതുകൊണ്ട് തന്നെ വേണ്ടവിധത്തിൽ കുഞ്ഞിനെ പരിചരണം ഒന്നും ലഭിച്ചിരുന്നില്ല. പൊക്കിൾകൊടി പോലും മുറിച്ചില്ല.. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ ആരംഭിച്ചു. ആദ്യത്തെ ഗ്ലൂക്കോസ് വെള്ളം മാത്രം നൽകി. 120 ദിവസങ്ങൾക്ക് ശേഷമാണ് വായുവിലൂടെ ഒരു തുള്ളി വെള്ളമെങ്കിലും നൽകാൻ തുടങ്ങിയത്. പിന്നീട് ഇന്ദിരക്കൊപ്പം മകളെ ഭർത്താവും സ്നേഹിച്ചു തുടങ്ങി. 

 ഒടുവിൽ അവർക്ക് അവർ കീർത്തി എന്ന പേരു നൽകി. ശരീരമെല്ലാം ശരിയായെങ്കിലും കാലുകൾക്ക് വൈകല്യം സംഭവിച്ചു. അതോടെ മറ്റു കുട്ടികളെപ്പോലെ നടക്കാൻ കീർത്തിക്ക് സാധിച്ചില്ല. പിന്നെ ഇന്ദിരയുടെ ഭർത്താവ് ക്യാൻസർ വന്നു മരിച്ചതോടെ വീണ്ടും പരുങ്ങലിലായി. കുടിൽകെട്ടി ചെറിയ മുറുക്കാൻ കടയുമായി ഇന്ദിര പിടിച്ചു നിന്നു. ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കുടിലിൽ കഴിയുമ്പോഴാണ് ജനപ്രിയ നടൻ ഇവരെ കുറിച്ച് അറിയുന്നത്. ഇവരുടെ കഥയറിഞ്ഞ് ഇവരെ സഹായിക്കാൻ ദിലീപ് മുന്നോട്ടുവന്നു.

 3 സെൻറ് സ്ഥലത്തിൽ ഇവർക്കു മനോഹരമായ ഒരു വീട് വെച്ച് നൽകി. ആ വീട്ടിലാണ് താമസിക്കുന്നത്. സൂര്യ ടിവി സംരക്ഷണം ചെയ്ത പരിപാടിയിൽ എത്തിയപ്പോഴായിരുന്നു വർഷങ്ങൾക്കു ശേഷം ദിലീപ് തങ്ങളെ സഹായിക്കാൻ വന്നതിനെ പറ്റി പറഞ്ഞത്..ദിലീപിന്റെ ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി വന്നപ്പോൾ ഞാൻ ഒരു വർഷത്തോളം കേടാവിളക്ക് കത്തിച്ചു എന്നാണ് അമ്മ പറഞ്ഞത്. അതോടൊപ്പം അത്‌ കേട്ടപ്പോൾ ദിലീപ് പോലും കരഞ്ഞു പോയി എന്നുള്ളതായിരുന്നു സത്യം. ഇങ്ങനെ ഒരു വേദിയിൽ വച്ച് ഇങ്ങനെ ഒരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ദിലീപ് പറഞ്ഞു.

Comments