ബിഗ്ബോസ് സീസൺ 3 വിജയി മണിക്കുട്ടന് ഫ്ലാറ്റ് ലഭിച്ചില്ല??മണിക്കുട്ടൻ അതിനായി ചെയ്തത് കണ്ടോ?

 


ബിഗ്ബോസ് സീസൺ 3 യിലെ വിജയി ആണ് നടൻ മണിക്കുട്ടൻ.ബിഗ്ബോസിൽ എത്തും മുൻപ് തന്നെ ആരാധകരുടെ ഇഷ്ട നടനാണ്. എന്നാൽ ഷോയിൽ എത്തിയ ശേഷം ഒട്ടനവധി  ആരാധകരെ വീണ്ടും മണിക്കുട്ടന് ലഭിച്ചു.തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ ഒക്കെ തന്നെ മണിക്കുട്ടൻ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.ഇവയ്ക്ക് ഒക്കെ തന്നെ നല്ല പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കാറുമുള്ളത്.



ബിഗ്ബോസ് ഷോയിൽ വിജയം കൈവരിച്ചശേഷമാണ് മണിക്കുട്ടൻ വീണ്ടും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയത്.മത്സരശേഷം ലഭിച്ച ഫ്ലാറ്റിനെ കുറിച്ചാണ് ആരാധകരിൽ പലർക്കും മണിക്കുട്ടനിൽ നിന്നും അറിയേണ്ടിയിരുന്നത്.എന്നാൽ കഴിഞ്ഞൊരു ദിവസം ലൈവിൽ വന്ന മണിക്കുട്ടൻ ഫ്ലാറ്റിനെ കുറിച്ച് തന്നോട് ആരും ഇതുവരെ സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മണിക്കുട്ടൻ ഇട്ട പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ വീടിന്റെ പേര് ആരാധകരോട് പങ്കു വച്ചാണ് വന്നിരിക്കുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്‌നം ആയിരുന്നു സ്വന്തമായുള്ള ഒരു വീട്.ബിഗ്ബോസ് ഷോയിൽ എന്റെ പ്രകടനം ഇഷ്ടപ്പെട്ട് എനിക്ക് വോട്ടുകൾ നൽകിയ പ്രിയ ആരാധകർക്ക് നന്ദി പറയുന്നതായി മണിക്കുട്ടൻ പറഞ്ഞു.കഴിഞ്ഞൊരു ദിവസം ബിഗ്ബോസ് സഹ മത്സരാർത്ഥി അനൂപ് കൃഷ്ണൻ മണിക്കുട്ടന്റെ അപ്രതീക്ഷിത അതിഥി ആയി വീട്ടിൽ എത്തി.തുടർന്ന് നടത്തിയ ലൈവിൽ ആണ് ഏഷ്യാനെറ്റിനെതിരെ മണിക്കുട്ടൻ പ്രതികരിച്ചത്.ഇത്രയും കാലത്തെ സിനിമാ ജീവിതത്തിൽ തന്റെ വീട്ടിൽ സെലിബ്രിറ്റികൾ ആരും തന്നെ വന്നിട്ടില്ല.അത്തരമൊരു ചരിത്ര നിമിഷം ആണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.തന്റെ വീട്ടിൽ ഒരു സുഹൃത്ത് വന്നിട്ടുണ്ട്. തന്റെ സുഹൃത്ത് ആണെങ്കിലും അദ്ദേഹം എല്ലാവർക്കും ഒരു സെലിബ്രിറ്റി ആണ്.അതിനാലാണ് പരിചയപ്പെടുത്തുന്നത്.നേരത്തെ ഒരിക്കൽ അനൂപ് വന്നപ്പോൾ അമ്മയ്ക്കും പപ്പയ്ക്കും കോവിഡ് ആയിരുന്നു.അവർക്ക് കോവിഡ് നെഗറ്റീവ് ആയപ്പോൾ ആണ് അനൂപ് വീണ്ടും എത്തിയത് എന്നും മണിക്കുട്ടൻ പറഞ്ഞു.

അതേസമയം തന്നെ അനൂപ് ഇവിടെ വന്ന് രണ്ട് മൂന്ന് ഫ്ലാറ്റുകൾ അന്വേഷിച്ചതായും മണിക്കുട്ടൻ പറയുന്നു.കോൺഫിഡന്റ് ഗ്രൂപ്പിന്റേതെന്ന പേരിൽ രണ്ട് മൂന്ന് ഫ്ലാറ്റുകൾ കണ്ടിരുന്നു.അതിൽ ഏതാണ് മണിക്കുട്ടന്റെ ഫ്ലാറ്റ് ഏത് എന്ന്  നോക്കി എന്നു അനൂപ് പറഞ്ഞപ്പോൾ അളിയാ ഞാൻ ജയിച്ചത് അവർ അറിഞ്ഞില്ല എന്നാണ് തോന്നുന്നത് എന്ന് മണിക്കുട്ടൻ പറഞ്ഞു. കാരണം ഇതുവരെ അവർ ആരും എന്നെ കോൺടാക്റ്റ് ചെയ്തിട്ടില്ല ,നീ എറണാകുളം വഴി  പോകുമ്പോൾ ഞാനാണ് വിജയിച്ചതെന്ന് അവരോട് പറയണമെന്ന് തമാശ രൂപേണ മണിക്കുട്ടൻ അനുപിനോട് പറയുക ആയിരുന്നു. ഞാൻ പറയാം അളിയാ എന്ന് അനൂപ് തിരിച്ചു മറുപടി പറയുകയും ചെയ്തു.ബിഗ്ബോസ് വിജയിയായ മണിക്കുട്ടന് ഫ്ലാറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.



Comments