Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
സ്വന്തമായി ഒരു കാറ് വാങ്ങാൻ ആഗ്രഹം ഇല്ലാത്തവർ ആരും തന്നെയില്ല.അങ്ങനെ സ്വന്തമായി കാറ് വാങ്ങിയാൽ അതിനെ നന്നായി സംരക്ഷിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ സംരക്ഷിക്കാൻ കാറിനുള്ളിൽ AIR FRESHENER ആണ് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്.ഇന്ന് വിപണിയിൽ പലതരത്തിലുള്ള എയർ ഫ്രഷെനെസ്സ് ഉണ്ട്.ലിക്വിഡ് ആയുള്ള എയർ ഫ്രഷെനെസ്സ്,ജെൽ ആയിട്ടുള്ള എയർ ഫ്രഷെനെസ്സ് എന്നിങ്ങനെ പലതും ഉണ്ട്. ഇതിനൊക്കെ വലിയ വിലയുമാണ് ഈടാക്കുന്നത്.ഒന്നോ രണ്ടോ മാസം ഇത് നിൽക്കുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നതെങ്കിലും സാധാരണ ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ ഇതിനൊക്കെ ആയുസ്സ് ഉണ്ടാവാറുള്ളൂ.എന്നാൽ വളരെ കുറഞ്ഞ ചിലവിൽ കൂടുതൽ നാൾ നിൽക്കുന്ന എയർ ഫ്രെഷ്നർ എങ്ങനെ ഉണ്ടാക്കാം എന്നതിനെപറ്റിയുള്ള മൂന്ന് കാര്യങ്ങൾ അറിയാം.
ഇതിനായി ഉപയോഗിക്കുന്നത് കാറിന്റെ എയർ ഫ്രഷ്നറിന്റെ കണക്ടറും,അതിന്റെ എംപ്റ്റി ബോട്ടിലുമാണ്.ബോട്ടിലിന്റെ മുകൾ ഭാഗം വളരെ ഈസിയായി തന്നെ ഊരിയെടുക്കുക. അതുപോലെ തന്നെ അതിന്റെ ക്യാപ്പും ഊരിയെടുക്കുക.അതിനുശേഷം ബോട്ടിലിന്റെ ഉൾഭാഗം നന്നായി ക്ലീൻ ചെയ്യുക. ഇങ്ങനെ ചെയ്തശേഷം എയർഫ്രഷ്നർ ലിക്വിഡ് ഇതിലേക്ക് ഒഴിക്കാവുന്നതാണ്. അത് ഏത് ഫ്ലേവർ വേണമെങ്കിലും ഉപയോഗിക്കാം. അതിനായി എസൻഷ്യൽ ഓയിൽ ആണ് ഉപയോഗിക്കേണ്ടത്.പലതരത്തിലുള്ള എസൻഷ്യൽ ഓയിലുകളും വളരെ തുച്ഛമായ വിലയ്ക്ക് ഇപ്പോൾ മിക്ക ലേഡീസ് സെന്ററുകളിലും ,സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്.ഇനി ഇത് എങ്ങനെ ആണെന്ന് നോക്കാം.ആദ്യം എസൻഷ്യൽ ഓയിൽ എടുത്തശേഷം അത് ഈയൊരു എംപ്റ്റി ബോട്ടിലിന്റെ ഉള്ളിലേക്ക് ഒഴിക്കുക. അതിനുശേഷം സാധാരണ പോലെ ഇത് അടപ്പ് ഉപയോഗിച്ച് അടയ്ക്കുക.ഇനി ഇത് കണക്ട് ചെയ്യുക. അതിനുശേഷം ഇത് ഡയറക്ട് ആയി കാറിൽ ഉപയോഗിക്കാം.
അടുത്തതായി ഒരു സാധാരണ എയർ ഫ്രഷ്നർ എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് നോക്കാം.ഇതിനായി ഉപയോഗിക്കുന്നത് സ്ത്രീകൾ ഉപയോഗിക്കുന്ന സ്ലൈഡ് ആണ്. അതിനുശേഷം ഒരു പ്ലാസ്റ്റിക് വള്ളി ആണ് ആവശ്യമായി ഉള്ളത്,ഇലാസ്റ്റിക് വള്ളി ആണെങ്കിലും കുഴപ്പമില്ല.ഒരൽപ്പം പ്ലാസ്റ്റിക് വള്ളി എടുത്ത് കട്ട് ചെയ്തശേഷം ഇത് സ്ലൈഡിലേക്ക് കണക്ട് ചെയ്യുക.സ്ലൈഡ് നേരെ എടുത്തശേഷം അതിലേക്ക് മടക്കി വയ്ക്കുക.ഒരു ചെറിയ ഗ്യാപ് ആ വള്ളിയുടെ ഇടയിൽ വയ്ക്കുക. അതിനുശേഷം റബ്ബർ ബാൻഡ് കൊണ്ട് നന്നായി ടൈറ്റ് ചെയ്യുക.ഇനി വള്ളിയുടെ ഗ്യാപിലേക്ക് ഒരൽപ്പം പഞ്ഞി വയ്ക്കുക.അതിനുശേഷം ഏത് ഫ്ലേവറിൽ ഉള്ള എയർഫ്രഷ്നർ ആണോ വേണ്ടത് അതിന്റെ ലിക്വിഡ് വാങ്ങി ഈ പഞ്ഞിയിലേക്ക് ഒരൽപ്പം ഒഴിക്കുക. ഇനി ഇത് ഡയറക്ട് ആയി കാറിൽ എയർഫ്രഷ്നർ കണക്ട് ചെയ്യുന്നത് പോലെതന്നെ കണക്ട് ചെയ്യുക.എസി വർക്ക് ചെയ്യുന്ന സമയത്ത് ഇത്.
ഇനി ഏറ്റവും അവസാനമായി ഉള്ള ഒരു കാര്യമാണ് ബേസ്പോഡ് രൂപത്തിൽ വാങ്ങാൻ ലഭിക്കുന്ന എയർഫ്രഷ്നർ. ഇത് ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ നിൽക്കില്ല.അതിനാൽ ഉപയോഗശേഷം കളയുക ആണ് സാധാരണ ചെയ്യുന്നത്.അതിനു പകരമായി എയർ ഫ്രഷ്നർ ന്റെ ഈയൊരു ബേസ്പോഡിലേക്ക് ഒരു രണ്ടു തുള്ളി എസൻഷ്യൽ ഓയിലിന്റെ ഏത് ഫ്ലേവർ ആണോ വേണ്ടത് അത് ഒഴിക്കുക.ഇനി രണ്ടോ മൂന്നോ മിനിറ്റ് ഇത് ഇതിലേക്ക് പിടിക്കാൻ ആയി വയ്ക്കുക.അതിനുശേഷം ഇത് കാറിൽ ഉപയോഗിക്കാവുന്നതാണ്.
Comments
Post a Comment