AVOID VOMITING DURING TRAVEL-യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാതിരിക്കാൻ ഇതു ചെയ്യുക.

 




നമ്മളിൽ പലരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ അങ്ങനെ യാത്രചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഛർദ്ദി എന്ന് പറയുന്നത്.കാറിൽ കയറിയാലും ,ബസിൽ കയറിയാലും, ട്രെയിനിൽ,എന്നിങ്ങനെ ഫ്ലൈറ്റിൽ കയറിയാൽ വരെ ഛർദ്ദിക്കുന്ന ആളുകൾ നിരവധിയാണ്. അതിൽ കുട്ടികളും മുതിർന്നവരും ഒക്കെ ഉണ്ട്.പലപ്പോഴും ഈ ഛർദ്ദി വരുന്ന സമയത്ത് ചെയ്യുന്ന നാച്ചുറൽ റെമഡി എന്നത് ഒരു പഴുത്ത നാരങ്ങ എടുത്ത് മണക്കുകയാണ് സാധാരണ ചെയ്യുന്നത്.എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നൂറ് ശതമാനവും ഉണ്ടാകുന്ന ഈ ഛർദ്ദി മാറ്റിയെടുക്കാൻ സാധിക്കും.അതിനായി യാതൊരു മെഡിസിനോ ,ആയുർവേദ മരുന്നുകളോ ഒന്നും ഉപയോഗിക്കുന്നില്ല. പകരം അതിനായി ഉപയോഗിക്കുന്നത് ഒരു റെസ്റ്റ് ബാൻഡ് ആണ്.കൈയിൽ കെട്ടുന്ന ഒരു ബാൻഡ് ഉപയോഗിച്ച് ആണ് ഛർദ്ദി നൂറുശതമാനവും മാറ്റിയെടുക്കുന്നത്. ആ ബാൻഡിന്റെ പേര് സീ ബാൻഡ് എന്നാണ്.ഇനി ഈയൊരു ബാൻഡിന്റെ വിശദമായ വിവരങ്ങൾ അറിയാം.

ആദ്യം തന്നെ ഈയൊരു സീ ബാൻഡ് വാങ്ങി ഓപ്പൺ ചെയ്തു കഴിയുമ്പോൾ ഇതിലെ ഒരു പൗച്ചിന്റെ അകത്തായി ഈയൊരു ബാൻഡ് കാണാവുന്നതാണ്. ഇതിനകത്ത് തന്നെ ഇത് കെട്ടുന്ന വിധം എങ്ങനെയാണ് എന്ന് കാണിച്ചു തന്നിട്ടുണ്ട്. ഇത് സാധാരണ ഒരു എലാസ്റ്റിക്കോട് കൂടിയ ബാൻഡ് ആണ്. ഇതിന്റെ സെന്ററിലായി ഒരു ബട്ടൺ ഉണ്ട്. ഈയൊരു ബട്ടൺ ആണ് ഛർദ്ദി ഒഴിവാക്കാൻ സഹായിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

ഇനി ഇത് കെട്ടണ്ട വിധം എങ്ങനെയാണ് എന്ന് പറഞ്ഞാൽ  കൈപ്പത്തിയുടെ എഡ്ജിൽ ഉള്ള വരയുടെ അവിടെ ആയി വേണം ഈ ബാൻഡ് നിൽക്കേണ്ടത്. ഇത് വർക്ക് ചെയ്യുന്നത് എങ്ങനെ എന്ന് വച്ചാൽ ഈ ബട്ടൺ കെട്ടുന്ന ഭാഗത്ത് സാവധാനം പ്രഷർ കൊടുക്കുകയാണ് ചെയ്യുന്നത്. അക്യുപഞ്ചർ എന്ന ചികിത്സ രീതി പോലെ തന്നെയൂള്ള രീതിയാണ് ഇത്.ഇവിടെ പ്രഷർ നൽകുമ്പോൾ നമുക്ക് ഉണ്ടാവുന്ന മാനസിക, ശാരീരിക സമ്മർദ്ദങ്ങളെ ഇത് ഒഴിവാക്കുന്നു.അതുവഴി നൂറുശതമാനം നമുക്ക് ഉണ്ടാവുന്ന ഛർദ്ദി ഒഴിവായി കിട്ടുന്നു.കൈയ്യിലെ നാഡീമിടിപ്പ് ഉള്ള ഭാഗത്തായി വളരെ സാവധാനം തന്നെ ഈയൊരു ബാൻഡ് ഇടുക.എവിടെ യാത്ര ചെയ്യുമ്പോളും ഈയൊരു ബാൻഡ് കൈയ്യിൽ ഇതുപോലെ കെട്ടിയാൽ മതിയാകും.യാത്ര കഴിഞ്ഞശേഷം ഇത് ഊരി വയ്ക്കാവുന്നതാണ്. 

ഇത് സ്ത്രീകൾക്കും,പുരുഷന്മാർക്കും, കുട്ടികൾക്കും എല്ലാവർക്കും തന്നെ കെട്ടാവുന്നതാണ്.അതേസമയം മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇത് കെട്ടാൻ പാടുള്ളതല്ല.കാരണം എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ അവരിൽ ഉണ്ടാകും എന്നതിനാലാണ്.ഇനി ഇത് ഉപയോഗിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങൾ, അതായത് ഏതെങ്കിലും വിധത്തിലുള്ള നീര്  ഒക്കെ വരികയാണെങ്കിൽ ഉടൻതന്നെ ഇത് ഊരിമാറ്റേണ്ടതാണ്.കാരണം എല്ലാവരുടെയും ശരീരത്തിന് ഇത് യോജിക്കണം എന്നില്ല. അതേസമയം ഇതിൽ ഒരു തരത്തിലുള്ള കെമിക്കൽസോ ,മരുന്നുകളോ ഒന്നും തന്നെയില്ല. ഒരു പാക്കറ്റിനുള്ളിൽ രണ്ട് ബാൻഡ് ഉണ്ടാവും. ഒരെണ്ണം മാത്രം കൈയ്യിൽ കെട്ടിയാൽ മതിയാകും. ഇങ്ങനെ ഛർദ്ദിയെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്നതാണ്.



Comments