AVOID VOMITING IN PREGNANCY TIME |ഗർഭിണികൾക്ക് ഉണ്ടാകുന്ന ഛർദ്ദിമാറ്റാൻ ഒരു ഉഗ്രൻ മരുന്ന്



 വിവാഹശേഷം ഒരു കുട്ടി ഉണ്ടാവുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്.എന്നാൽ ആ ആഗ്രഹ പൂർത്തീകരണത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ അവർക്ക് വളരെയധികം വേദന അനുഭവിക്കേണ്ടിവരുന്നു. അതിന്റെ ആദ്യം ഘട്ടം എന്നത് ഒരു സ്ത്രീ ഗർഭിണിയായി കഴിഞ്ഞാൽ ആദ്യത്തെ ഒന്ന് രണ്ട് മാസങ്ങളിൽ തുടർച്ചയായി മിക്കവരിലും നല്ല ഛർദ്ദി ഉണ്ടാവാറുണ്ട്.ഓരോ തവണയും ഛർദ്ദിക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന വേദനയും, പ്രയാസവും, ഡീ ഹൈഡ്രേഷൻ എന്നിവയൊക്കെ ആ കുട്ടിയെ ബാധിക്കും. എന്നാൽ ഇത്തരത്തിൽ ഉണ്ടാവുന്ന ഛർദ്ദിയെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി നാം ഉപയോഗിക്കുന്നത് കൂവപ്പൊടി ആണ്. ഇത് മിക്ക സൂപ്പർ മാർക്കറ്റുകളിലും, കടകളിലും വാങ്ങാൻ കിട്ടുന്നതാണ്. അതിനുശേഷം ഒരൽപ്പം വെള്ളം, ഉപ്പ് എന്നിവയാണ് വേണ്ടത്.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം ഒരു  പാത്രം എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക.അതിനുശേഷം അതിലേക്ക് ഒരു സ്പൂൺ കൂവപ്പൊടി ഇട്ട് നൽകുക.ഇനി ഇത് ചെറു ചൂടിൽ കുട്ടികൾക്ക്  കുറുക്ക് ഉണ്ടാക്കി നൽകുന്നത് പോലെ ചെറു ചൂടിൽ നന്നായി കുറുക്കി എടുക്കുക.നന്നായി കുറുക്കി എടുത്തശേഷം ഒരു ഗ്ലാസ് വെള്ളം കൂടി അതിലേക്ക് ഒഴിച്ച് നൽകി നന്നായി ഇളക്കുക.അതിനുശേഷം ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് നൽകുക. അവസാനമായി ഇതിലേക്ക് ഒരൽപ്പം ഉപ്പ് ഇട്ടു നൽകിയ ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.ഇനി ഇത് കുടിയ്ക്കാവുന്നതാണ്.

ഇത് കുടിയ്ക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ ഒരു ദിവസം രണ്ട് അല്ലെങ്കിൽ മൂന്ന് തവണ വരെ ഇത് കുടിയ്ക്കാവുന്നതാണ്. ഇത് കുടിയ്ക്കുന്നത് കൊണ്ട് ഉള്ള മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ ഛർദ്ദിൽ മാറുന്നതോടൊപ്പം തന്നെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ഡീ ഹൈഡ്രേഷൻ ,വെള്ളത്തിന്റെ അംശം തിരിച്ച് എടുക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ കൂവപ്പൊടിയിലെ എല്ലാ ഘടങ്ങളും ഛർദ്ദിലിനെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.ഇനി ഇത് ഉപയോഗിക്കുമ്പോൾ ഒരാഴ്ച തുടർച്ചയായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.അങ്ങനെ തുടർച്ചയായി ഒരാഴ്ച ഉപയോഗിച്ചാൽ ഛർദ്ദി മാറിക്കിട്ടുകയും, ഡീ ഹൈഡ്രേഷൻ ഒഴിവായി കിട്ടുകയും ,ഉണ്ടാവാൻ പോകുന്ന കുഞ്ഞിന് നല്ല ആരോഗ്യം ലഭിക്കുകയും ചെയ്യും.


 


Comments