കിടിലം BANANA BRANDY ഉണ്ടാക്കാം |



നാം സാധാരണ കഴിക്കുന്ന പഴം ഉപയോഗിച്ച് പല സാധനങ്ങളും നാം ഉണ്ടാക്കാറുണ്ട്.എന്നാൽ ഈയൊരു സാധാരണ പഴം ഉപയോഗിച്ച് എങ്ങനെ അടിപൊളി ആയുള്ള ഒരു ബനാന ബ്രാൻഡി ഉണ്ടാക്കാം എന്ന് നോക്കാം.ഇത് യഥാർത്ഥത്തിൽ ബനാന ലിക്കർ എന്നാണ് അറിയപ്പെടുന്നത്.കേരളത്തിൽ അത്ര പരിചിതം അല്ലാത്തതിനാൽ ആണ് ബനാന ബ്രാൻഡി എന്ന് പറയുന്നത്. ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ഇതിനായി ആവശ്യം ഉള്ളത് സാധാരണ ബനാന ആണ്.ഏത് തരത്തിലുള്ള പഴവും ഉപയോഗിക്കാം.ശരിക്കും നന്നായി പഴുത്ത ഡോട്ട്ട് ഒക്കെ ഉള്ള പഴമാണ് ഇതിനായി ഏറ്റവും നല്ലത്.ഈയൊരു ആവശ്യത്തിന് ആയി ഏത്തപ്പഴം ഉപയോഗിക്കേണ്ട കാര്യമില്ല.കാരണം അത് അത്ര പെർഫെക്റ്റ് ആയിരിക്കില്ല.ഇനി ഇത് പ്രിപ്പെയർ ചെയ്യാം.



ഇതുണ്ടാക്കുന്നതിന് മൂന്ന് പഴങ്ങൾ എടുക്കുക. ഏകദേശം അരലിറ്റർ ഉണ്ടാക്കുന്നതിന് ഇത് മതിയാകും.പഴം എടുത്ത് അതിന്റെ തൊലി പൊളിച്ചു മാറ്റുക.അതിനുശേഷം ഇത് ചെറിയ പീസുകൾ ആക്കി മാറ്റുക. ഇങ്ങനെ കട്ട് ചെയ്തു പീസാക്കി എടുത്ത പഴം ഒരു പാത്രത്തിലേക്ക് ഇടുക.അതിനുശേഷം ഈയൊരു പഴം നന്നായി കുഴമ്പ് രൂപത്തിൽ ആക്കിയെടുക്കുക. ഇനി സാധാരണ ഒരു ബോട്ടിൽ എടുക്കുക. അതിനുശേഷം ബോട്ടിലിനുള്ളിലേക്ക് ഈ സമാഷ് ചെയ്തു വച്ച പഴം ഇടുക.

ഇനി അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഏതെങ്കിലും വൈറ്റ് റം അതല്ലെങ്കിൽ ഏതെങ്കിലും വോഡ്ക.ഏത് കമ്പനിയുടെ വേണമെങ്കിലും ഉപയോഗിക്കാം.ഇവിടെ ഉപയോഗിക്കുന്നത് ബക്കാർഡി ആണ്.ഇനി ഈയൊരു വൈറ്റ് റം പഴം ഇട്ടുവച്ച കുപ്പിയിലേക്ക് ചേർത്ത് നൽകുക.അതിനുശേഷം ഇത് ശരിക്കും നന്നായി ഇളക്കി കൊടുക്കുക.അതിനുശേഷം ഇതിലേക്ക് സൂപ്പർമാർക്കറ്റിലും,ബേക്കറികളിലും  ഒക്കെ വാങ്ങാൻ ലഭിക്കുന്ന വാനില എക്സ്ട്രാക്റ്റ് ഇതിലേക്ക് ആഡ് ചെയ്തു നൽകുക.ഏകദേശം രണ്ട് സ്പൂൺ ചേർത്ത് നൽകിയാൽ മതിയാകും.ഇതൊരു ട്വിപ്പിക്കൽ ഫ്ളേവർ വരുന്നതിനായി ആണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ഇത് നന്നായി ഇളക്കുക. ഇങ്ങനെ ഇളക്കിയശേഷം ഒരൽപ്പം കൂടി വാനില എക്സ്ട്രാക്റ്റ് ഇതിലേയ്ക്ക് ആഡ് ചെയ്യുക. ഒന്നൂടെ നന്നായി ഇളക്കി നൽകിയശേഷം ഈ കുപ്പി അടപ്പ് ഉപയോഗിച്ച് നന്നായി മുറുക്കി അടയ്ക്കുക.

ഇനി ഇത് ഏകദേശം 48 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.അതായത് 2 ദിവസം.ഇനി നാല് ദിവസം ഇങ്ങനെ തന്നെ വച്ചാൽ നല്ല എഫ്ക്ടീവ് ആയിരിക്കും.പഴത്തിൽ ഉള്ള എല്ലാ നല്ല ഗുണങ്ങളും ഇതുമായി ലിങ്ക് ആയി കിട്ടുന്നതാണ്. ഏകദേശം 48 മണിക്കൂർ കഴിയുമ്പോൾ കളർ ചെയ്ഞ്ച് ആയി വന്നിരിക്കുന്നത് കാണാവുന്നതാണ്.ഇനി ഇത് നന്നായി ഒരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.വളരെ ക്ലിയറായി തന്നെ അരിച്ചെടുക്കുക.അടുത്തതായി ഒരു 300ml വെള്ളം ഒരു പാനിലേക്ക് എടുക്കുക. അതിനുശേഷം ഇതിലേക്ക് 150 അല്ലെങ്കിൽ 200gm ഓളം പഞ്ചസാര ആഡ് ചെയ്തു നൽകുക.ഇനി ഇത് നല്ല ചെറു ചൂടിൽ അലിയിച്ചു എടുക്കുക.ഇങ്ങനെ അലിയിച്ച ചെറു ചൂടു വെള്ളം ഈയൊരു ലിക്കറിലേക്ക്  ഒഴിച്ച് നൽകുക.അതിനുശേഷം ഇത് നന്നായി ഇളക്കി നൽകുക.ഇങ്ങനെ മിക്സ് ചെയ്തശേഷം ഇതൊരു ബോട്ടിലിനുള്ളിലേക്ക് ഒഴിക്കുക.ഇനി ഈയൊരു ബനാന ലിക്കർ എങ്ങനെ കഴിക്കേണ്ടത് എന്ന് നോക്കാം.

ഇനി ഇത് കഴിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ,സാധാരണ ബ്രാൻഡിയോ വിസ്കി ഒക്കെ കഴിക്കുന്നത് പോലെ വെള്ളമോ സോഡയോ ഒന്നും ചേർത്ത് ഇത് കഴിക്കേണ്ട കാര്യമില്ല.ഒരു ഗ്ലാസ് എടുത്തശേഷം അതിലേക്ക് രണ്ടോ മൂന്നോ ഐസ്ക്യൂബ് ഇടുക. അതിനുശേഷം ഈയൊരു ലിക്കർ ഇതിലേക്ക് ഒഴിക്കുക.ഇനി ഈ ഐസ്ക്യൂബ് ശരിക്കും മെൽറ്റ് ആയശേഷം ഇത് കുടിക്കാവുന്നതാണ്.ഒറിജിനൽ ടേസ്റ്റ് ഓടെ തന്നെ ഇത് കുടിക്കുന്നത് ആണ് ഏറ്റവും നല്ലത്.


Comments