ഓൺലൈൻ ക്ലാസ്സിനു വേണ്ട മൊബൈൽ ഫോൺ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടി ചെയ്തത് കണ്ടോ..?

 


സ്ത്രീകൾക്കെതിരെ ദിനംപ്രതിയുള്ള ആക്രമണങ്ങൾ കൂടിവരികയാണ്. പല പെൺകുട്ടികളും പ്രണയത്തിൻറെ പേരിൽ വഞ്ചിക്കപ്പെടുകയും ചെയ്യുന്നത് ഒരു വാർത്തയാണ്. ഇപ്പോൾ വീണ്ടും അറിയാൻ സാധിക്കുന്നത് അത്തരത്തിൽ വേദന നിറഞ്ഞ ഒരു വാർത്ത ആണ്. ഈ വേദന നിറഞ്ഞ വാർത്ത കേൾക്കാൻ സാധിക്കുന്നത് തൃശ്ശൂരിൽ നിന്ന് ആണ്.


തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വെള്ളറക്കാട് സ്വദേശി വാകപറമ്പില്‍ 25 വയസുള്ള നൗഫലിനെയാണ് പോക്‌സോ വകുപ്പ് പ്രകാരംഅറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നറക്കി ബൈക്കില്‍ കയറ്റി ഇയാള്‍ വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.വീട്ടുകാരുടെ പരാതിയെ തടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.കെ.ഭൂപേഷ്, എസ്.ഐ. അബ്ദുള്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ മുന്‍ പരിചയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താന്‍ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞ് ഇയാള്‍ പൊലീസിന് ആദ്യം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പൊലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കിയിരുന്ന ഫോണില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന കുട്ടിയെ ഇതുവഴി പരിജയപ്പട്ടാണ് പ്രതി വലയിലാക്കിയത്. ആറ് മാസമായി ഇയാളുമായി പ്രണയിത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കോഴിക്കട നടത്തുന്ന ഇയാളുടെ തൊഴിലാളികളെ താമസിപ്പിക്കുന്ന കോര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ചത്. ഈ കോര്‍ട്ടേഴ്‌സില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

Comments