സൂപ്പർമാർക്കറ്റിൽ നിന്ന് മേടിക്കുന്ന തേനിൽ മായം ഉണ്ടെങ്കിൽ ഈസിയായി കണ്ടെത്താം||



 ഇന്ന് എവിടെ നോക്കിയാലും സർവ്വത്ര മായം കലർന്ന സാധനങ്ങൾ ആണ് ലഭിക്കുന്നത്.ഈ മായം കലർന്ന സാധനങ്ങൾ കഴിച്ചു കഴിഞ്ഞാൽ അത് എത്രത്തോളം ശരീരത്തിന് ഹാനികരമാണെന്ന് എല്ലാർക്കും അറിയാം.എന്നാൽ ഈയടുത്ത സമയങ്ങളിൽ കേൾക്കുന്ന ഒരു കാര്യമാണ് നമ്മൾ ഉപയോഗിക്കുന്ന തേനിൽ പലതരത്തിലുള്ള മായങ്ങളും പല കമ്പനികളും ചേർക്കുന്നതായാണ് അറിയുന്നത്.അത് കണ്ടു പിടിക്കാൻ വളരെയധികം പ്രയാസവുമാണ്.എന്നാൽ വളരെ ഈസിയായി തന്നെ നാം വാങ്ങുന്ന തേനിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.അതിനായി ഉപയോഗിക്കുന്നത് സാധാരണ ഒരു പേപ്പറും,അൻപത് രൂപ നോട്ടും ആണ്.



ശുദ്ധമായ തേൻ ആണെങ്കിൽ പേപ്പറിന്റെ മുകളിലോ,നോട്ടിന്റെ മുകളിലോ ഒഴിച്ചശേഷം കത്തിക്കാൻ നോക്കിയാൽ ഒരു കാരണവശാലും കത്തില്ല.അതോടൊപ്പം തന്നെ തേൻ തിളയ്ക്കുകയും ചെയ്യും.അതല്ല ഇതിൽ മായം ഉണ്ടെങ്കിൽ ഈ പേപ്പറും നോട്ടും കത്തിപോവുകയും ചെയ്യും.ഇനി ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മെഴുകുതിരി എടുത്ത് അത് കത്തിച്ചു വയ്ക്കുക.അതിനുശേഷം ഒരു പേപ്പർ എടുത്തശേഷം അതിലേക്ക് ശുദ്ധമായ തേൻ ഒഴിക്കുക. ഇനി ഈ തേൻ ഒഴിച്ചഭാഗം തീയുടെ  മുകളിൽ വയ്ക്കുക. അപ്പോൾ തേൻ തിളയ്ക്കുകയും പേപ്പർ കത്തിപോകാതെ ഇരിക്കുകയും ചെയ്യുന്നത് കാണാവുന്നതാണ്. ഇനി അടുത്തതായി ഒരു അൻപത് രൂപ നോട്ട് എടുത്തശേഷം അതിലേക്ക് ഈയൊരു ശുദ്ധമായ തേൻ ഒഴിച്ച് നൽകുക എന്നിട്ട് ഇത് തീയുടെ മുകളിൽ പിടിക്കുക.അപ്പോൾ തേൻ തിളയ്ക്കുകയും നോട്ട് കത്തിപോകാതെ ഇരിക്കുകയും ചെയ്യുന്നത് കാണാവുന്നതാണ്.അതിനുശേഷം ഈയൊരു നോട്ട് വാഷ് ചെയ്തു എടുക്കുക.

ഇനി കടയിൽ നിന്നും വാങ്ങിയ ഒരൽപ്പം തേൻ എടുത്തശേഷം ഒരു പേപ്പർ എടുത്ത് അതിലേക്ക് ഒഴിക്കുക. ഇനി ഈയൊരു പേപ്പർ തീയുടെ മുകളിൽ കൊണ്ടുപോയി വയ്ക്കുക.അപ്പോൾ പേപ്പർ  കത്തുന്നതായി കാണാവുന്നതാണ്.ഇതിൽ നിന്നും ഈയൊരു തേനിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുന്നതാണ്.എന്നാൽ എല്ലാ കമ്പനികളുടെയും തേൻ ഇത്തരത്തിൽ മായം കലർന്നതാണ് എന്ന് പറയാൻ കഴിയില്ല.ഇനി ഇത് പരീക്ഷിച്ചു നോക്കണമെന്ന് ഉണ്ടെങ്കിൽ നോട്ടിന് പകരം പേപ്പർ ഉപയോഗിച്ചാൽ മതിയാകും. ഇത്തരത്തിൽ വളരെ ഈസിയായി ഇത് കണ്ടെത്താൻ സാധിക്കുന്നതാണ്.



Comments