വീട്ടുമുറ്റത്ത് ഒരു ആപ്പിൾ മരം വേണോ? വീട്ടിൽ ഈസിയായി ആപ്പിൾ തൈ ഉണ്ടാക്കി എടുക്കാം.

 


ഒരു ആപ്പിൾ മരം വീട്ടുമുറ്റത്ത് നട്ടു പിടിപ്പിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരും ചിന്തിക്കുന്നത് നമ്മുടെ നാട്ടിൽ ആപ്പിൾ മരം വച്ച് പിടിപ്പിക്കാൻ പറ്റുമോ എന്നാണ്.എന്നാൽ വച്ചു പിടിപ്പിക്കാൻ തീരുമാനിച്ചാൽ ആപ്പിൾ തൈ അന്വേഷിച്ചു പല നഴ്സറികളെയാണ് ആശ്രയിക്കുന്നത്.എന്നാൽ നഴ്സറികളിൽ ലഭിക്കുന്നത് ഒറിജിനൽ തൈ തന്നെയാണോ എന്ന് ഒരു പിടിയും ഇല്ല.എന്നാൽ ഒറിജിനൽ ആഫ്രിക്കൻ ആപ്പിൾ മരം വച്ച് പിടിപ്പിക്കാൻ ഉള്ള  തൈ സ്വന്തമായി തന്നെ ഉണ്ടാക്കി എടുക്കാം.അതെങ്ങനെ ആണെന്ന് കണ്ടു നോക്കാം.



ഇതിനായി എടുക്കുന്നത് നാം സാധാരണ ആയി കഴിക്കുന്ന ആപ്പിളിന്റെ കുരു ആണ്.ആപ്പിളിന്റെ കുരു എടുക്കുമ്പോൾ കറുപ്പ് നിറത്തിലുള്ള കുരു എടുക്കാൻ ശ്രമിക്കുക.അതാണ് മൂത്ത കുരു.അതുപോലെ തന്നെ ഇങ്ങനെ മുളപ്പിക്കാൻ എടുക്കുന്ന കുരു ഉള്ള ആപ്പിൾ ഒരു കാരണവശാലും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല.

ഇനി അടുത്തതായി ഒരു എംപ്റ്റി ഗ്ലാസ് ബോട്ടിൽ എടുക്കുക.അതിനുശേഷം ബോട്ടിലിന്റെ അടപ്പ് എടുത്ത് അതിലേക്ക് ഒരു ടിഷ്യൂ പേപ്പർ കീറി അടപ്പ് കവർ ചെയ്യുന്ന രീതിയിൽ വയ്ക്കുക.അതിനുശേഷം അടപ്പിലേയ്ക്ക് ഒരു സ്പൂണിൽ ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.അതിനുശേഷം ആപ്പിളിന്റെ കുരു അതിലേക്ക് അകലത്തിൽ ഇടുക.ഇനി ഒരു ടിഷ്യൂ കൂടി ഇതിന്റെ മുകളിൽ കൂടി കവർ ചെയ്തശേഷം അൽപ്പം കൂടി വെള്ളം അതിന്റെ മുകളിൽ നനച്ചു നൽകുക.അതിനുശേഷം ബോട്ടിൽ കൊണ്ട് ഇത് നന്നായി ടൈറ്റ് ചെയ്തു അടയ്ക്കുക. ഇനി ഈയൊരു ബോട്ടിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഒരിടത്ത് കൊണ്ട് പോയി വയ്ക്കുക.ഏതെങ്കിലും ഒരു വിൻഡോയുടെ സൈഡിൽ വച്ചാൽ മതിയാകും. ഇങ്ങനെ വച്ചാൽ ഒരു പത്ത് മുതൽ 15 ദിവസത്തിനകം തന്നെ ഈ കുരു മുളച്ചു വരുന്നതാണ്.

ഇങ്ങനെ വച്ച് പത്ത് മുതൽ പതിനഞ്ച് ദിവസത്തിന് ശേഷം ബോട്ടിൽ തുറന്ന് അടപ്പിന്റെ മുകൾ ഭാഗത്തെ ടിഷ്യൂ ലെയർ മാറ്റി നൽകുക.അപ്പോൾ കുരു പൊട്ടി വളർന്നു വന്നത് കാണാൻ സാധിക്കുന്നതാണ്.ഇനി ഇങ്ങനെ വളർന്നു വന്ന കുരു എടുത്തശേഷം ചെറിയൊരു കൂടിലേക്ക് മാറ്റുക.കുരുവിന്റെ മുള പൊട്ടിയ ഭാഗം മണ്ണിന്റെ അടിയിലേക്ക് വയ്ക്കുക.അതിനുശേഷം ചെറുതായി മണ്ണിട്ട് നൽകുക.ഇനി ഒരൽപ്പം വെള്ളം ഒഴിച്ച് കൊടുക്കുക.ഇത് എപ്പോഴും മോയിസ്റ്റ് ആയി ഇരിക്കണം, ഒരു കാരണവശാലും ഡ്രൈ ആവാൻ പാടില്ല.എന്നാൽ കൂടുതൽ വെള്ളം പാടില്ല.ഇത് രണ്ടല്ലെങ്കിൽ മൂന്നാഴ്ച കഴിയുമ്പോൾ ശരിക്കും വളർച്ച പറ്റും. അതിനുശേഷം ഒരു മാസം കഴിയുമ്പോൾ ഈ ചെറിയൊരു കൂടിൽ നിന്നും ഇത് മാറ്റി വയ്ക്കാവുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി ആപ്പിൾ തൈ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.




Comments