വെറും മൂന്ന് സാധനങ്ങൾ കൊണ്ട് ഈസിയായി ബിസ്ക്കറ്റ് ഉണ്ടാക്കാം||കാണൂ ആ മാജിക്ക്

 


ബിസ്ക്കറ്റ് ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല.പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ച് ബിസ്ക്കറ്റ് വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ്. എന്നാൽ ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്നത് വളരെയധികം കൗതുകം ഉളവാക്കുന്ന ഒന്നാണ്. എന്നാൽ വെറും മൂന്ന് ഇൻക്രീഡിയന്റ്സ് കൊണ്ട് അടിപൊളിയായ ഒരു ബിസ്ക്കറ്റ് ഉണ്ടാക്കാൻ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആവശ്യം സാധാരണ നാം ഉപയോഗിക്കുന്ന മൈദ ആണ്.ആദ്യം ഒരു മൂന്ന് സ്പൂൺ മൈദ എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ ഐസിംഗ് ഷുഗർ ഇതിലേയ്ക്ക് ആഡ് ചെയ്യുക. ഐസിംഗ് ഷുഗർ പൊടി പോലെ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങാൻ ലഭിക്കുന്നതാണ്. അത് അല്ലെങ്കിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്. സാധാരണ ഷുഗർ മിക്സിയിൽ ഇട്ട് ശരിക്കും പൊടിച്ച് ഉണ്ടാക്കാവുന്നതാണ്.ഇനി ഇത് ഒരു രണ്ട് സ്പൂൺ ഇതിലേയ്ക്ക് ഇടുക.ഇനി ഇത് നന്നായി മിക്സ് ചെയ്യുക.അടുത്തതായി ഒരൽപ്പം ബട്ടർ ഇതിലേയ്ക്ക് ചേർക്കുക.അതിനുശേഷം ഇത് നന്നായി കുഴച്ചെടുക്കുക. ഈ മിക്സ് നന്നായി കുഴഞ്ഞു വരാൻ മാത്രമുള്ള ബട്ടർ ഇട്ടാൽ മതിയാകും.ഇനി ഇത് നന്നായി ഒരു വലിയ ബൗൾ രൂപത്തിൽ ആക്കിയെടുക്കുക.

അടുത്തതായി ഒരു അൽപ്പം ഐസിങ്ങ് ഷുഗർ വൃത്തിയുള്ള ഒരു പ്രതലത്തിൽ വിതറിയിടുക. അതിനുശേഷം ഈ ബൗൾ രൂപത്തിൽ ആക്കിയ മിക്സ് ഇതിന്റെ മുകളിൽ വച്ച് ചപ്പാത്തി പലക ഉപയോഗിച്ച് നന്നായി പരത്തി എടുക്കുക.ഇങ്ങനെ പരത്തി എടുത്തശേഷം ഇത് ചെറിയ വൃത്താകൃതിയിൽ മുറിച്ചു മുറിച്ചു എടുക്കുക.എത്രത്തോളം വൃത്താകൃതിയിൽ എടുക്കാമോ അത്രത്തോളം എടുക്കുക. ഇങ്ങനെ ഇവയെല്ലാം ഒരു പാത്രത്തിൽ എടുത്തശേഷം അതിന്റെ മുകളിൽ ഒരൽപ്പം ഐസിങ്ങ് ഷുഗർ വിതറുക.

ഇനി ഇത് ബേക്ക് ചെയ്യാൻ ആയി ഓവനിൽ വയ്ക്കുക.20 -25മിനിറ്റോളം ഇത് ബേക്ക് ചെയ്യണം.എന്നാൽ ഇടയ്ക്കിടെ നോക്കി ഇതൊരു ഗോൾഡൻ ബ്രൗൺ കളർ ആവുമ്പോൾ എടുക്കുക.ഇത്തരത്തിൽ 20 അല്ലെങ്കിൽ 25 മിനിറ്റ് കഴിഞ്ഞു ഇത് ഓവനിൽ നിന്നും എടുക്കാവുന്നതാണ്.ഇങ്ങനെ വളരെ ഈസിയായി തന്നെ വലിയ ചിലവുകൾ ഒന്നും ഇല്ലാതെ തന്നെ ബിസ്ക്കറ്റ് വീട്ടിൽ ഉണ്ടാക്കി കഴിക്കാൻ സാധിക്കും.



Comments