പച്ചവെള്ളം കൊണ്ട് കത്തുന്ന വിളക്ക് ഉണ്ടാക്കാം ഈസിയായി !!!

 


എല്ലാവരും തങ്ങളുടെ റൂമിലും അതല്ലെങ്കിൽ വീട്ടിലെ ഹാളിലോ ഭംഗി വരുന്നതിനായി പലതരത്തിലുള്ള മെഴുകുതിരികളോ, വിളക്കുകളോ ഒക്കെ കത്തിച്ചു വയ്ക്കാറുണ്ട്.എന്നാൽ വീട്ടിൽ വളരെ മനോഹരമായി വയ്ക്കാൻ സാധിക്കുന്ന വെള്ളം കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിളക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം.അതായത് വാട്ടർ കാൻഡിൽ.ഈ വാട്ടർകാൻഡിലിൽ ഉപയോഗിക്കുന്നത് 99 ശതമാനവും വെള്ളമാണ്. ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.



ഇത് ഉണ്ടാക്കാൻ ആദ്യം വേണ്ടത് ഒരു ഗ്ലാസ് ആണ്. അടുത്തതായി വേണ്ടത് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആണ്‌.ഇനി ഈയൊരു പ്ലാസ്റ്റിക് ബോട്ടിലിന്റെ ഏറ്റവും കട്ടിയുള്ള ഭാഗം കട്ടിയുള്ള ഭാഗം കട്ട് ചെയ്തു എടുക്കുക. ഗ്ലാസിന്റെ വൃത്തത്തിന്റെ അളവ് അനുസരിച്ച് വേണം എടുക്കാൻ.ഇങ്ങനെ കട്ട് ചെയ്തു എടുത്തശേഷം ആ കട്ട് ചെയ്തതിന്റെ നടുഭാഗത്തായി ചെറിയ ഒരു ഹോൾ ഇടുക.

ഇനി  അടുത്തതായി കാൻഡിലിനായുള്ള ഒരു തിരി ഉണ്ടാക്കാൻ ഒരൽപ്പം പഞ്ഞി എടുക്കുക.ഇനി ഇത് ചെറുതായി മടക്കിയശേഷം നന്നായി തിരുമ്മി തിരിയുടെ രൂപത്തിൽ ആക്കുക.അതിനുശേഷം ഈ തിരി ഉണ്ടാക്കി വച്ച പ്ലാസ്റ്റിക്കിന്റെ ഹോളിന്റെ ഉള്ളിലേക്ക് വയ്ക്കുക.ഇനി ആവശ്യമായ അളവിലുള്ള തിരി മാത്രം വച്ചശേഷം ബാക്കി ഭാഗം കട്ട് ചെയ്തു കളയുക.

ഇനി ഈ ഗ്ലാസ് ഡെക്കറേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി ചെറിയ വർണ്ണങ്ങൾ നിറഞ്ഞ ഉരുളൻ കല്ലുകൾ ഗ്ലാസിലേക്ക് ഇടുക.അതോടൊപ്പം തന്നെ ഒന്ന് രണ്ട് പൂക്കൾ കൂടി ഇതിലേക്ക് വയ്ക്കുക. ഇനി ഇതിലേക്ക് നല്ല ശുദ്ധമായ വെള്ളം ഒഴിക്കുക.പൂക്കൾ വെള്ളത്തിൽ താണു നിൽക്കുന്ന തരത്തിൽ ആവണം ചെയ്യേണ്ടത്.ഇനി ഇതിലേക്ക് ഒരൽപ്പം എണ്ണ ഒഴിച്ച് നൽകുക.ഏത് ഓയിൽ വേണമെങ്കിലും ഒഴിക്കാവുന്നതാണ്.മുകൾ ഭാഗത്ത് മാത്രമായി പടർത്തി വേണം ഒഴിക്കാൻ.ഇനി നേരത്തെ എടുത്തവച്ച പ്ലാസ്റ്റിക്കും, തിരിയും എണ്ണയിലേക്ക് പൂർണ്ണമായും മുക്കി എടുക്കുക.ഇങ്ങനെ ചെയ്തശേഷം ഇത് ഗ്ലാസിലേക്ക് വയ്ക്കുക.ഇതോടെ വാട്ടർ കാൻഡിൽ റെഡിയാകുന്നതാണ്.

ഇനി ഈയൊരു വാട്ടർ കാൻഡിലിന്റെ തിരി കത്തിക്കാവുന്നതാണ്.ഈയൊരു വാട്ടർ ക്യാൻഡിൽ ഒരു മൂന്ന് മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ ഇങ്ങനെ തന്നെ നിൽക്കുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഈയൊരു വാട്ടർ കാൻഡിൽ ഉണ്ടാക്കാവുന്നതാണ്.


Comments