വഴിയിലെ കച്ചവടക്കാരനോട് വിലപേശി മുട്ട വാങ്ങിയ സ്ത്രീക്ക് റെസ്റ്റോറന്റിൽ ചെന്നപ്പോൾ സംഭവിച്ചത് കണ്ടോ ???

 


അഞ്ചു രൂപയാണ് മാഡം എന്ന് വൃദ്ധനായ വിൽപ്പനക്കാരൻ മറുപടി പറയുകയും ചെയ്തു. അവൾ പറഞ്ഞു 25 രൂപയ്ക്ക് ആറ് മുട്ട തരാമെങ്കിൽ ഞാൻ എടുക്കാമെന്ന് അല്ലെങ്കിൽ എനിക്ക് വേണ്ട എന്ന്. വൃദ്ധനായ വില്പനക്കാരൻ മറുപടി പറഞ്ഞു നിങ്ങൾക്കാവശ്യമുള്ള വിലയ്ക്ക് വാങ്ങി കൊള്ളുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഒരുപക്ഷേ ഇതൊരു നല്ല തുടക്കം ആയിരിക്കാം. കാരണം ഞാൻ ഇതുവരെ ആർക്കും വിറ്റിട്ടില്ല. ഞാൻ വിജയിച്ചു എന്ന ചിന്തയോടെ മുട്ടകൾ വാങ്ങിച്ചു കൊണ്ട് അവൾ പോയി.വഴിയരികിൽ  പലപ്പോഴും പല കച്ചവടങ്ങളും നടത്തുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഒരു സ്ത്രീ റോഡ് സൈഡിലെ മുട്ട വിൽപ്പനക്കാരനെ സമീപിച്ചു കൊണ്ട് നിങ്ങൾ എന്ത് വിലയിലാണ് മുട്ടകൾ വിൽക്കുന്നത് എന്ന് ചോദിച്ചു. ഒരു മുട്ടയ്ക്ക്



ആഡംബര കാറിൽ കയറി തൻറെ സുഹൃത്തിൻറെ അടുത്തേക്കായിരുന്നു പോയത്. അവളെ റസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. സുഹൃത്തും അവിടെ ചെന്നിരുന്നു. അവർക്കുള്ള ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്തു. ഓർഡർ ചെയ്തതിൽ അവർ കുറച്ചുഭാഗം മാത്രം കഴിക്കുകയും അധികം ബാക്കി വയ്ക്കുകയും ചെയ്തു. എന്നിട്ട് ബില്ലടയ്ക്കാൻ വേണ്ടി പോയി. 1215 രൂപയായിരുന്നു ബിൽ. 1300 രൂപ നൽകിയിട്ടുണ്ട് അവൾ റസ്റ്റോറൻറ് ഉടമയോട് പറഞ്ഞു. ബാക്കി നിങ്ങൾ വെച്ചോളൂ എന്ന്. ഈ കഥ റസ്റ്റോറൻറ് ഉടമയ്ക്ക് ഒരു സാധാരണകഥയായി തോന്നാമെങ്കിലും മുട്ട വിൽപ്പനക്കാരന് ഇത് വളരെ വേദനയാണ് സമ്മാനിച്ചത്. 

 എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പാവങ്ങളിൽ നിന്നുമാത്രം ഇങ്ങനെ. ആവശ്യക്കാരിൽ നിന്ന് വാങ്ങുമ്പോൾ മാത്രം നമ്മൾ നമ്മുടെ അധികാരം അവിടെ കാണിച്ചുകൊടുക്കുന്നത്. നമ്മുടെ ഔദാര്യം ആവശ്യം ഇല്ലാത്തവരോട് നാ ദയയോടെ പെരുമാറുകയും ചെയ്യുന്നു. കത്തുന്ന വേനലിൽ വഴിയരികിലെ തീച്ചൂളയിൽ പൊടിപടലങ്ങൾ ശ്വസിച്ചുകൊണ്ട് ഊണ് റെഡി എന്ന ബോർഡ് പിടിച്ചു നമ്മളെ ക്ഷണിക്കാൻ നിൽക്കുന്ന പ്രായമായ ചില നിസ്സഹായ മുഖങ്ങളെ നമ്മൾ കാണാറുണ്ട്. ജീവിതത്തോടുള്ള വാശിയോടെ.

 അവർക്ക് അല്ലേ നമ്മൾ സത്യത്തിൽ ടിപ്പു കൊടുക്കേണ്ടത്. എന്നും ഒരു നേരം ആഹാരം കഴിക്കുന്ന ചില ജന്മങ്ങൾ. നിറഞ്ഞ വയറുമായി ടിഷു കൊണ്ട് മുഖം തുടച്ച് നാം ഇറങ്ങുമ്പോഴും അവർ പലപ്പോഴും വെയിലുകൊണ്ട് നിൽക്കുകയായിരിക്കും. ഒരു 10 രൂപയുടെ നോട്ട് ആ കയ്യിൽ ഒന്നു കൊടുത്തു നോക്കൂ, അകത്ത് കൊടുക്കുന്നതിനേക്കാൾ സന്തോഷം നമ്മുടെ മനസ്സിൽ നിറയും. കൊടുക്കുന്നവർക്കും അത് ലഭിക്കുന്നവർക്കും. ഇത് ശരിയെന്ന് തോന്നിയാൽ മാത്രമേ നമുക്ക് ഒരു സന്തോഷം ലഭിക്കുകയുള്ളൂ. എന്നും അർഹതപ്പെട്ട കൈകളിൽ ആയിരിക്കണം ഒരു ആനുകൂല്യം നൽകേണ്ടത്.

Comments