Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മണിരത്നം ചിത്രത്തിലെ സെറ്റിൽ ഉണ്ടായ അപകടത്തിൽ നടൻ ബാബു ആന്റണിക്ക് പരിക്ക് ഏറ്റു. തുടർന്ന് താരം രണ്ടു മാസത്തിനുശേഷമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശാസ്ത്രക്രിയ വിജയമായിരുന്നു എന്നും, ഇപ്പോൾ അമേരിക്കയിൽ വിശ്രമത്തിലാണ് എന്നും ബാബു ആൻറണി അറിയിച്ചു. വളരെ വലിയൊരു ഹൃദയം തൊടുന്ന കുറിപ്പിലൂടെയാണ് താരം തന്റെ ആശുപത്രി അനുഭവവും ഉണ്ടായ അപകടത്തെപ്പറ്റിയും ഒക്കെ പറഞ്ഞിരിക്കുന്നത്. ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ചത്. ഷൂട്ടിംഗ് തുടക്കത്തിൽ ആയിരുന്നു സംഭവം. വേണമെങ്കിൽ മണിരത്നത്തിന് തന്നെ സിനിമയിൽനിന്നും ഒഴിവാക്കാമായിരുന്നു.
മണി രത്നത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും വളരെയധികം വികാരാധീനനായി ആയിരുന്നു അദ്ദേഹം കുറുപ്പിൽ സംസാരിച്ചിരുന്നത്. ഇടത്തെ തോളിന്റെ എല്ലിന് ആയിരുന്നു പരിക്ക്. ഒടുവിൽ രാവിലെ 10 മണിക്ക് അവർ എന്നെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ വിടുകയും ചെയ്തു. എൻറെ കയ്യിലെ അറ്റകുറ്റപ്പണികൾ എല്ലാം അരമണിക്കൂർ കൊണ്ട് അവർ തീർത്തു. ഷൂട്ടിംഗിനിടയിൽ ഞാൻ വളരെയധികം സൂക്ഷിക്കുക ആയിരുന്നു. എന്നിട്ടും പരിക്കുപറ്റി. രണ്ടുമാസമായിട്ടും കൂടുതൽ മോശമായി എന്നാണ് ഡോക്ടർ പറഞ്ഞത്. തമാശ എന്തെന്നാൽ ഷൂട്ടിങ്ങിനിടയിൽ ഞാനീ കൈവച്ച് കുതിരപ്പുറത്ത് ശത്രുക്കളോട് പോരാടുകയും ഫൈറ്റ് ചെയ്യുകയുമൊക്കെ ചെയ്തു എന്നാണ്. ഞാൻ ഈ കാര്യം ഡോക്ടറോട് പറഞ്ഞിരുന്നില്ല.
ഞാൻ ഒരു ഇന്ത്യൻ ആക്ടർ ആണ് എന്നുള്ള കാര്യം ആ ഫ്ലോറിൽ ഉള്ള ഒരു ഡോക്ടർക്ക് ഇക്കാര്യം അറിയാം. പക്ഷേ ഞാൻ ഡോക്ടറോടെ പറഞ്ഞില്ല. എല്ലാവരും അത് അറിഞ്ഞു. ഈ ഡോക്ടർ സർജറി ലിസ്റ്റിൽ എൻറെ പേര് കണ്ടെത്തി. ഒരു കുട്ടിയുടെ പോലെ ആവേശത്തോടെ എന്നെ കുറിച്ച സംസാരിച്ചത്. വളരെ പ്രശസ്തനായ അദ്ദേഹം മറ്റൊരാളെക്കൊണ്ട് എന്റെ ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. അവരുടെ സ്നേഹവും സഹകരണവും നല്ല പരിചരണവും എന്നെ ഭേദമാക്കി. ഇവിടെ സർജറി ചെയ്താൽ ഇന്ത്യയിൽ കിട്ടുന്നതുപോലെ പ്രത്യേക പരിഗണനയൊന്നും കിട്ടില്ല എന്ന് ഒരു മണ്ടൻ ധാരണ എനിക്ക് ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി. എനിക്ക് പരിക്ക് ഉണ്ടെന്ന് മനസ്സിലാക്കിയിട്ടും എന്നെ മാറ്റാതെ ഇരുന്ന മണിരത്നം . കാരണം ഷൂട്ടിംഗ് തുടക്കത്തിൽ സംഭവിച്ചാൽ അദ്ദേഹത്തിന് വേണമെങ്കിൽ എന്നോട് ഖേദം പ്രകടിപ്പിച്ചു ഒഴിവാക്കാമായിരുന്നു. എന്നിട്ടും തുടരാൻ അനുവദിച്ചു. തിരിച്ചുവരാൻ ഞാനും തയ്യാറായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ രണ്ടു മാസം സന്തോഷത്തോടെ അവസാനിച്ചു. പുഷപ്പ് ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ ചെയ്യാൻ പറ്റും എന്ന് ഡോക്ടർ പറഞ്ഞു.
Comments
Post a Comment