വെള്ള വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ വരാതിരിക്കാൻ ഒരു മാജിക്ക് മരുന്ന്||വീഡിയോ കാണാം

 


തൂവെള്ള നിറം എപ്പോഴും സമാധാനത്തിന്റെ പ്രതീകമായാണ് കാണുന്നത്.അതിനാൽ തന്നെ വെള്ള വസ്ത്രം ധരിക്കുന്നത് വളരെ വൃത്തിയും വെടിപ്പുമായി കൊണ്ട് നടക്കണമെന്ന നിർബന്ധമുള്ളവരാണ് എല്ലാവരും തന്നെ. എന്നാൽ വെള്ള വസ്ത്രങ്ങളിൽ ഉണ്ടാവുന്ന ഒരു പ്രശ്നമാണ് അതിൽ ഉണ്ടാവുന്ന കരിമ്പൻ എന്നത്. ഈ കരിമ്പൻ വന്നു കഴിഞ്ഞാൽ പല രീതിയിൽ വാഷ് ചെയ്യുകയും, ഡ്രൈ വാഷിനായി കൊടുക്കയും ഒക്കെ ചെയ്യാറുണ്ട്.പക്ഷേ ഇങ്ങനെയൊക്കെ പല രീതിയിൽ ശ്രമിച്ചാലും കരിമ്പൻ കളയാൻ വളരെയധികം പ്രയാസമാണ്.എന്നാൽ വെള്ള വസ്ത്രങ്ങളിൽ കരിമ്പൻ വരാതെ സൂക്ഷിക്കുന്നതിനായുള്ള ഒരു മാർഗം പരിചയപ്പെടാം.



ഇതിനായി ഉപയോഗിക്കുന്നത് വെറും രണ്ടേ രണ്ട് സാധനങ്ങൾ മാത്രമാണ്. ആദ്യത്തേത് വാഷിംഗ് പൗഡർ ആണ്.വാഷിംഗ് പൗഡർ ഏത് കമ്പനിയുടെ ആയാലും കുഴപ്പമില്ല.അടുത്തതായി വേണ്ടത് ഒരു നാരങ്ങയാണ്.ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബക്കറ്റ് എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെള്ളം എടുക്കുക.ചെറുതായി ചൂടാക്കിയ വെള്ളം ആണെങ്കിൽ വളരെ നല്ലതാണ്.അതിനുശേഷം അതിലേക്ക് എടുത്തു വച്ച വാഷിംഗ് പൗഡർ ഇടുക.അടുത്തതായി ഒരു നാരങ്ങ എടുത്തശേഷം രണ്ടായി കട്ട് ചെയ്യുക.അതിനുശേഷം നാരങ്ങാനീര് ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.ഇനി ഇത് നന്നായി ഒന്ന് ഇളക്കി നൽകുക.

ഇനി അലക്കുന്നതിന് മുൻപായി വെള്ള വസ്ത്രം ഈയൊരു വെള്ളത്തിൽ മുക്കി വയ്ക്കുക.ഇങ്ങനെ 15 മുതൽ 20 മിനിറ്റ് വരെ ഈയൊരു വെള്ളത്തിൽ ഡ്രസ്സ് മുക്കി വയ്ക്കുക.അതിനുശേഷം സാധാരണ പോലെ ഡ്രസ്സ്  എടുത്തശേഷം വാഷ് ചെയ്തു വെയിലത്ത് ഇട്ട് ഉണക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വെള്ള വസ്ത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന കരിമ്പനെ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്. ഏത് തരത്തിലുള്ള വെള്ള വസ്ത്രങ്ങളും ഇത്തരത്തിൽ ചെയ്യാവുന്നതാണ്.ഇങ്ങനെ ചെയ്താൽ നൂറു ശതമാനവും വസ്ത്രങ്ങളിൽ വരാനിരിക്കുന്ന കരിമ്പനെ ഒഴിവാക്കാൻ വളരെ ഈസിയായി തന്നെ ഇത് സഹായിക്കുന്നതാണ്.



Comments