ശങ്കരാടിയും ആയി ഈ നടിക്ക് ഇത്രയും അടുത്ത ബന്ധമോ...? അത്ഭുതപെട്ട് ആരാധകർ.

 


സ്റ്റാർ മാജിക് എന്ന പരിപാടിയുടെ നെടുംതൂണ് തന്നെ ലക്ഷ്മി നക്ഷത്ര എന്ന അവതാരകയാണ്. മികച്ച അവതരണം കൊണ്ട് സ്റ്റാർ മാജിക് ജനപ്രിയ ഷോ ആക്കിമാറ്റിയതിൽ ലക്ഷ്മി നക്ഷത്രയ്ക്ക് വലിയ പങ്കുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള അവതരണമായിരുന്നു ലക്ഷ്മി നക്ഷത്രയുടെ രീതി. വി ടിവിയിൽ സംപ്രേഷണം ചെയ്ത ഡ്യൂ ഡ്രോപ്പ്സ് എന്ന പരിപാടിയിലൂടെയാണ് അവതരണ രംഗത്തേക്ക് കടന്നു വരുന്നത്.എങ്കിലും കൂടുതലായും ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ്.



 ഈ ഒരു പരിപാടിയിലൂടെ നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവസാന്നിധ്യമാണ്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഈ യൂട്യൂബ് ചാനലിൽ എല്ലാം നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആരാധകർക്ക് അരികിലേക്ക് എപ്പോഴും താരം എത്താറുമുണ്ട്. ലക്ഷ്മി നക്ഷത്ര വിവാഹിതയാണെന്ന് പലർക്കും അറിയില്ല. വിവാഹമോചിത കൂടിയാണ്. അതോടൊപ്പം തന്നെ സ്റ്റാർ മാജിക്കിലെ മത്സരാർത്ഥിയായ ഷിയാസും ആയി താരം പ്രണയത്തിൽ ആണെന്ന് ഗോസിപ്പ് വന്നിരുന്നു. അത്‌ എതിർത്തു കൊണ്ട് താരം തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. അടുത്ത സമയത്ത് താരം പറഞ്ഞു ചില വാക്കുകൾ ആണ് ശ്രദ്ധേയമാവുന്നത്. തന്റെ മുടിയെപ്പറ്റി ആയിരുന്നു താരം പറഞ്ഞത്. യഥാർത്ഥത്തിൽ തന്റെ മുടി ചുരുണ്ടത് ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നാണ് താരം പറഞ്ഞത്. പിന്നീട് സ്മൂത്ത് ചെയ്യുകയായിരുന്നു. അതുപോലെതന്നെ തന്റെ നെറ്റിയെ പറ്റി പലരും കളിയാക്കുന്നത് ശങ്കരാടിയുടെ നെറ്റി എന്നാണ്. ശങ്കരാടി അമ്മയുടെ വകയിൽ ഒരു സഹോദരനാണ് എന്നും താരം തുറന്നു പറയുന്നുണ്ട്. അമ്മയുടെ കുടുംബപ്പേര് തന്നെ ശങ്കരാടിയിൽ എന്നാണ്. പലർക്കും അറിയില്ലായിരുന്നു തങ്ങൾ തമ്മിലുള്ള ഈ ബന്ധം എന്നാണ് ലക്ഷ്മി നക്ഷത്ര വ്യക്തമാക്കുന്നത്. ലക്ഷ്മി നക്ഷത്രയുടെ അമ്മാവനാണ് ശങ്കരാടി എന്ന ഈ വിവരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്ത് കഴിഞ്ഞു.

Comments