Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
വിവാഹം കഴിപ്പിച്ച ശേഷം കിടപ്പറ രംഗങ്ങൾ മൊബൈലിൽ പകർത്തി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കിയ യുവതികൾ അടക്കം നാലുപേർ പിടിയിൽ.കൊച്ചി കടവന്ത്ര സ്വദേശിയും വ്യവസായിയും ആയ സത്താർ ആണ് ഈയൊരു സംഘത്തിന്റെ വലയിൽ കുടുങ്ങിയത്.വ്യവസായിയെ ഈയൊരു ഹണിട്രാപ്പിൽ കുടുക്കിയ രണ്ട് യുവതികൾ അടക്കം നാല് പേർ ആണ് പോലീസ് പിടിയിൽ ആയത്.
ഉദുമ അരമങ്ങാനത്ത് ഉമ്മർ അൻപത് വയസ്സ്,ഭാര്യ ഭാത്തിമ 45 വയസ്സ്, കാസർകോട് ചൗക്കയിൽ താമസിക്കുന്ന നായൻ മൂലയിലെ സജിത36 വയസ്സ് ,കണ്ണൂർ ചെറുതാഴത്ത് ഇൻബൽ 62 വയസ്സ് എന്നിവരെയാണ് ഹോസ്ദുർഗ് എസ്ഐ കെപി സതീശൻ അറസ്റ്റ് ചെയ്തത്.കടവന്ത്ര സി എ സത്താറിന്റെ പരാതിയിൽ ആരാമിപള്ളി കല്ലംചിറയിലെ വാടക വീട്ടിൽ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവർ സത്താറുമായി സൗഹൃദം സ്ഥാപിച്ചശേഷം കെണിയിൽ അകപ്പെടുത്തുക ആയിരുന്നു. ഉമ്മർ ,ഭാത്തിമ ദമ്പതികളുടെ മകൾ ആണ് സജിത എന്ന് പരിചയപ്പെടുത്തിയശേഷം സത്താറിനെക്കൊണ്ട് സജിതയെ വിവാഹം കഴിപ്പിക്കുക ആയിരുന്നു.
ഇക്ബർ ആണ് സത്താറിന് ഉമ്മറിനെ പരിചയപ്പെടുത്തി നൽകിയത്.തുടർന്ന് ദമ്പതികൾ കല്ലംചിറയിലെ വാടകവീട്ടിൽ താമസിപ്പിക്കുകയും ചെയ്തു.സത്താറിന് വേറെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞ പ്രതികൾ സജിതയുടെ സഹായത്തോടെ കിടപ്പറ രംഗങ്ങൾ മൊബൈലിൽ പകർത്തി പണം ആവശ്യപ്പെടുക ആയിരുന്നു. മൂന്നേമുക്കാൽ ലക്ഷം രൂപയും ഏഴര പവന്റെ സ്വർണ്ണമാലയും ആയിരുന്നു സംഘം തട്ടി എടുത്തത്. കല്യാണവിവരം പുറത്ത് ബന്ധുക്കൾ അറിയാതിരിക്കാൻ ആണ് സത്താർ പണം നൽകിയത്.എന്നാൽ വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ടു ഇവർ സത്താറിനെതിരെ ഭീഷണി മുഴക്കിയപ്പോൾ ആണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി മധ്യവയസ്‌കരെ കല്യാണം കഴിപ്പിച്ചാണ് പുതിയ ബ്ലാക്ക് മെയൽ ശൈലി ഇവർ പുറത്തെടുത്തത്.ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ ഏഴ്ലക്ഷം കോടിയോളം ആവശ്യപ്പെട്ടപ്പോൾ ആണ് സത്താർ പോലീസിൽ പരാതി നൽകിയത്.ഇത്തരത്തിൽ കൂടുതൽ ആളുകളെ ഇവർ കബളിപ്പിച്ചതായും പോലീസ് സംശയിക്കുന്നു.സജിതയെ ഉപയോഗിച്ച് കാസർകോട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സജിതയെ ഉപയോഗിച്ച് നിരവധി പേരെ ഇവർ കെണിയിൽ പെടുത്തി എന്നാണ് പോലീസ് പറയുന്നത്.
സജിത മിസ്ഡ് കോൾ അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്.സജിതയുടെ നമ്പറിലേക്ക് തിരികെ വിളിക്കുന്നവരോട് സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്ത് വിളിച്ചു വരുത്തി നിർത്തിയശേഷം യുവതിക്ക് ഒപ്പമുള്ള ദൃശ്യങ്ങൾ പകർത്തുകയും അതിനുശേഷം ഈ ചിത്രങ്ങൾ വച്ച് ഭീഷണി മുഴക്കി പണം തട്ടുകയാണ് ഇവർ ചെയ്തു വന്നിരുന്നത്. ഇത്തരത്തിൽ 48000 രൂപയാണ് കാസർകോട് ഉള്ള വ്യാപാരിയിൽ നിന്നും സംഘം തട്ടി എടുത്തത്. പിന്നീട് കൂടുതൽ തുക വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഇയാൾ പോലീസിനെ സമീപിക്കുക ആയിരുന്നു.പണം തട്ടാൻ ഏത് മാർഗ്ഗവും ആളുകൾ സ്വീകരിക്കുമെന്നതിന്റെ ഏറ്റവും അടുത്ത ഒരു നേർക്കാഴ്ച കൂടിയാണ് ഈയൊരു സംഭവം.
Comments
Post a Comment