ഇനി കൊതുകിനെ ഓടിക്കാം ഈ സ്പ്രേ കൊണ്ട്||ഇത് ഈസിയായി ഉണ്ടാക്കാം.



ഇന്ന് കൊതുകിനെ കൊണ്ടുള്ള ശല്യം വളരെയധികം കൂടിവരികയാണ്.അതിനാൽ തന്നെ കൊതുകുജന്യ രോഗങ്ങളും വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആണ് ഉള്ളത്.പലപ്പോഴും കൊതുകിനെ തുരത്താൻ വേണ്ടി പലതരത്തിലുള്ള ലിക്വിഡ്കളും,കൊതുകുതിരികളും മറ്റുമാണ് എല്ലാവരും ഉപയോഗിക്കാറുള്ളത്.ഇതൊക്കെ ഉപയോഗിക്കുമ്പോൾ കൊതുകുകൾ പോകുമെങ്കിലും അതിന് വളരെയധികം സൈഡ് എഫക്ടുകളും ഉണ്ട്.എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ ഒരു സ്പ്രേയർ ഉപയോഗിച്ച് കൊതുകിനെ തുരത്താൻ സാധിക്കുന്ന മാർഗം പരിചയപ്പെടാം.



ഇതിനായി വേണ്ടത് നാരങ്ങ ആണ്.ഒരു 500ml സ്പ്രേ ഉണ്ടാക്കുന്നതിനായി 3 നാരങ്ങ എടുക്കുക.അതിനുശേഷം ഇത് ചെറുതായി കട്ട് ചെയ്ത് ചെറിയ കഷണങ്ങൾ ആക്കുക.ഇനി അടുത്തതായി വേണ്ടത് ഗ്രാമ്പു, കറുവപ്പട്ട, പിന്നെ മസാലകളോട് ഒപ്പം തന്നെ വാങ്ങാൻ കിട്ടുന്ന പൂവ് എന്നിവയാണ്.പൂവ് എന്ന് പറയുന്ന ഈ സാധനം പലസ്ഥലങ്ങളിലും പല പേരുകളിൽ ആണ് അറിയപ്പെടുന്നത്.ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം ഒരു അരലിറ്റർ വെള്ളം ഒരു പാനിൽ എടുത്തശേഷം തിളപ്പിക്കാൻ ആയി വയ്ക്കുക. ശരിക്കും തിളച്ചശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന നാരങ്ങ ഇതിലേക്ക് ഇടുക.അതിനുശേഷം എടുത്ത് വച്ചിരിക്കുന്ന ഗ്രാമ്പൂ, കറുവപ്പട്ട, പൂവ് എന്നിവ ഇതിലേയ്ക്ക് ഇടുക.ഇനി ഇത് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ശരിക്കും തിളയ്ക്കാൻ ആയി വയ്ക്കുക.ശരിക്കും തിളച്ചശേഷം ഇത് ചെറുതായി തണുക്കാൻ ആയി അനുവദിക്കുക.അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.നാരങ്ങ വേണമെങ്കിൽ ഒന്ന് കൂടി പിഴിഞ്ഞ് നൽകുന്നത് നന്നായിരിക്കും.കാരണം ഇതിലെ എല്ലാ ഘടകങ്ങളും ഈയൊരു വെള്ളത്തിൽ ചേരുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.ഇനി ഇത് ശരിക്കും തണുത്ത ശേഷം ഒരു 500ml ബോട്ടിലിലേക്ക് ഈയൊരു വെള്ളം മാറ്റാവുന്നതാണ്. അതിനുശേഷം ഒരു സ്പ്രേയർ ക്യാപ്പ് ഉപയോഗിച്ച് ഇത് അടയ്ക്കുക.ഇനി ഇത് ഉപയോഗിക്കാവുന്നതാണ്.

ഈയൊരു മിശ്രിതം വളരെ ഈസിയായി തന്നെ ഉപയോഗിക്കാവുവന്നതാണ്.ഇത് എവിടെ ഒക്കെ ആണോ സ്പ്രേ ചെയ്യേണ്ടത് അവിടങ്ങളിലൊക്കെ തന്നെ ഇത് സ്പ്രേ ചെയ്തു നൽകാവുന്നതാണ്.ഇതിലടങ്ങിയിരിക്കുന്ന നാരങ്ങയുടെയും,ഗ്രാമ്പൂവിന്റെയും,കറുവപ്പട്ടയുടെയും ഒക്കെ സ്മെൽ കൊതുകിനെ അകറ്റി നിർത്താൻ വളരെ സഹായകരമാണ്.രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഈയൊരു മിശ്രിതം മുറിയിൽ സ്പ്രേ ചെയ്താൽ കൊതുകിന്റെ ശല്യം ഉണ്ടാവില്ല.അതുപോലെ തന്നെ ഈയൊരു സ്പ്രേയർ കൊണ്ട് യാതൊരു സൈഡ് എഫക്ടുകളും ശരീരത്തിന് ഉണ്ടാവുകയും ഇല്ല.


Comments