തളർന്നു പോയതോടെ ഭാര്യ ഉപേക്ഷിച്ചു പോയി പിന്നീട് മകൾ ഈ അച്ഛനോട്‌ ചെയ്തത് കണ്ടോ..?

 


വേദനിപ്പിക്കുന്ന പല ജീവിത യാഥാർത്ഥ്യങ്ങൾക്കും സോഷ്യൽ മീഡിയ വേദിയാകാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പല വിവരങ്ങളും നമ്മൾ അറിയുന്നത്. ഇപ്പോൾ ഒരു വിവാഹമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഒരു നാടിനെ മുഴുവൻ വിസ്മയിപ്പിച്ച വിസ്മയ എന്ന പെൺകുട്ടിയുടെ വിവാഹം ആണ്. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. മാരാരിക്കുളം വലിയപറമ്പ് ജോൺസാനാണ് വിസ്മയയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹത്തിൻറെ വാർത്തയറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ വിവാഹ സഹായവുമായി ജില്ലാ കളക്ടർ അയച്ചിരുന്നു. കൂടാതെ വിസ്മയയുടെ വിവാഹത്തിന് എം പി എത്തി. 


 വിനോദിന്റെ മൂത്ത മകളാണ് വിസ്മയ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിസ്മയമാണ് ഈ പെൺകുട്ടി. വിനോദിന്റെ ജീവിതം കീഴ്മേൽ മറിയുന്നത് 2007ലാണ്. വീടിനടുത്ത് മരം വെട്ടാൻ പോയതായിരുന്നു വിനോദ്. എന്നാൽ അദ്ദേഹം മരത്തിൽനിന്ന് വീണ് പരിക്കേൽക്കുകയായിരുന്നു. ചികിത്സകൊണ്ട് പ്രയോജനമുണ്ടായില്ല എന്നുതന്നെ പറയാം. വീഴ്ചയിൽ നാഡികൾക്ക് ചതവ് പറ്റിയത് ആണ് കാരണം. അരയ്ക്ക് താഴേയ്ക്ക് തളർന്നു പോവുകയായിരുന്നു. ഭാര്യ വിനോദ് തളർന്നു കിടപ്പിലായതോടെ രണ്ട് മക്കളെയും ഉപേക്ഷിച്ച് പോവുകയാണ് ചെയ്തത് എന്നാണ് പറയുന്നത്. ഭാര്യ ഉപേക്ഷിച്ചു പോകുമ്പോൾ മൂത്ത മകൾക്ക് 8 വയസ്സും രണ്ടാമത്തെ മകൾക്ക് അഞ്ച് വയസ്സായിരുന്നു പ്രായം. 

തുടർന്ന് മകളെ ആലപ്പുഴയിലെ ഒരു ജീവകാരുണ്യ സ്ഥാപനത്തിൽ താമസിച്ചാണ് പഠിപ്പിച്ചത്. ഈ സമയത്ത് ചികിത്സകളുമായി വർഷങ്ങളോളം ആശുപത്രിയിലായിരുന്നു വിനോദ്. വീടില്ലാതിരുന്ന വിനോദിനെ നല്ലവരായ കുറച്ചു നാട്ടുകാരുടെ സഹായത്തോടെ ആഞ്ഞിലി പാലം റോഡിനോട് ചേർന്ന് പുറമ്പോക്കിൽ ഒരു ഷെഡ്ഡ് കെട്ടി. ജോലി ഒന്നും ചെയ്യാത്തത് കൊണ്ട് വിനോദ് ലോട്ടറി വില്പന നടത്തിയിരുന്നു ജീവിച്ചു പോകുന്നത്. വീട്ടിൽ നിന്ന് ചെറിയ റോഡിലേക്ക് കയറണമെങ്കിൽ 15 അടിയോളം ഉയരമുണ്ട്. 

 എന്നും രാവിലെ അച്ഛനെ മൂത്തമകൾ വിസ്മയമാണ് കൈയ്യിലെടുത്തു കൊണ്ട് 15 അടിയോളം ഉയരം കേറുന്നത്. ഈ സമയത്ത് ഇളയമകൾ അച്ഛൻറെ വീൽചെയറുമായി റോഡിലേക്ക് വരും. അതിനുശേഷമാണ് വിനോദ് ലോട്ടറിയുമായി തന്നെ വീൽചെയറിൽ ജംഗ്ഷനിൽ എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിസ്മയയുടെ വിവാഹം നടന്നത്. മകളുടെ വിവാഹത്തിൽ കൂടുതൽ സന്തോഷിക്കുന്നതും വേദനിക്കുന്നതും വിനോദ് തന്നെയാണ്. നാളെ തന്നെ ആര് എടുത്തുകൊണ്ട് ഈ ഉയരം കയറും എന്ന ആവലാതികളിൽ ആണ് ഈ അച്ഛൻ.

Comments