സൗദി അറേബ്യയിലെ വീട്ടുജോലികാരി പ്രസവശേഷം മരിച്ചു, അവരുടെ കുഞ്ഞ് മകൾക്ക് പിന്നീട് സംഭവിച്ചത് കണ്ടോ ??

  


സൗദി അറേബ്യയിലെ അൽ ജൗഹരി ഹൈദ മാരി എന്ന സൗദി പൗരന്റെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഹസൻ എന്ന ബംഗ്ലാദേശി യുവാവ്. മൂന്ന് വർഷം മുൻപായിരുന്നു ഹസൻ വിവാഹിതനാകുന്നത്. വിവാഹശേഷം ഭാര്യയും ആയി ആ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. ഭാര്യ വീട്ടുജോലിക്കാരിയായി അവിടെ മാറി. രണ്ടുപേരും ആ വീട്ടിൽ തന്നെ ജോലി ചെയ്ത് കഴിയുന്നതുകൊണ്ട് തന്നെ ഭാര്യ ഗർഭിണി ആവുകയും ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യത്തെ കണ്മണി അവർ റഹ്മ എന്ന് വിളിച്ചു. സന്തോഷത്തിന്റെ ദിവസങ്ങൾ വളരെ കുറവായിരുന്നു.


 ഓപ്പറേഷൻ വഴിയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. ഇതിനിടയിൽ അമ്മയുടെ സ്ഥിതി വളരെയധികം ഗുരുതരമായി മാറിയതോടെ അവർ കോമയിലേക്ക് വീഴുകയായിരുന്നു. പിന്നീട് പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഭാര്യ മരിക്കുകയും ചെയ്തു. പ്രസവസമയത്ത് വലിയ സങ്കീർണതകൾ ആയിരുന്നു അവർ തരണം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ മരണ ശേഷം അവിടെ തന്നെ ഖബറടക്കി. ഖബറിനരികിൽ ഇരുന്ന് നിറകണ്ണുകളോടെ ആയിരുന്നു ഹസൻ പ്രാർത്ഥിച്ചത്. ആദ്യ പ്രസവത്തിൽ ഭാര്യ നഷ്ടമായ വേദനയോടൊപ്പം ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് അറിയാതെ ഹസൻ പകച്ചു പോയ നിമിഷങ്ങൾ. ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയുടെ ഭാവിയോർത്ത് ആശങ്കപ്പെടുകയാണ്. സ്പോൺസറായ അറബി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു. തൻറെ മക്കൾക്ക് ഒപ്പ് റഹ്മാ വളരുമെന്ന് ആശ്വാസവാക്കുകൾ പറഞ്ഞു. അതോടൊപ്പം സ്പോൺസറുടെ ഭാര്യയും ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. രണ്ടു കുഞ്ഞുങ്ങളെയും വളർത്തി കഴിഞ്ഞ് ഒന്നരവർഷമായി അറബി സ്വന്തം മകളെപ്പോലെയാണ് ഇദ്ദേഹം കൊണ്ടുനടക്കുന്നത്. ഈ മനസ്സാക്ഷിയുള്ള മനുഷ്യരൊക്കെ അഭിനന്ദിക്കാതെ ഇരുന്നാൽ നമ്മളൊക്കെ മനുഷ്യർ ആകുമോ...?

Comments